Sunday, September 24, 2023

ആൻ്റണിക്കും എലിസബത്തിനും അറിയാം.

ആൻ്റണിക്കും എലിസബത്തിനും സ്വന്തം ജീവിതാനുഭവം വെച്ചും അല്ലാതെയും അറിയാം:

എല്ലാ ഉദ്യോഗസ്ഥപ്രഭുക്കന്മാരെയും രാഷ്ട്രീയനേതാക്കളെയും പോലെ അറിയാം.

മതവും പൗരോഹിത്യവും രാജ്യവും രാഷ്ട്രീയവും അതിന് പറ്റിയ വലിയ മറ.

നാടിൻ്റെയും പാർട്ടിയുടെയും ജനങ്ങളുടെയും ചിലവിൽ ജീവിതം മുഴുവൻ ജീവിക്കുന്നതിൻെറ സുഖം.

ലാഭനഷ്ടങ്ങൾക്ക് വിധേയമല്ലാതെ സുരക്ഷിതമായി എല്ലാ സുഖസൗകര്യങ്ങളും  ആർഭാടപൂർവ്വം നാടിൻ്റെയും പാർട്ടിയുടെയും ചിലവിൽ ആസ്വദിക്കുന്നതിൻെറ ഒരെളുപ്പം. 

അതുകൊണ്ട് തന്നെ ഭാര്യയുടെ മറപിടിച്ച് മകനുവേണ്ടിയും തന്ത്രപൂർവം ആൻ്റണി അത് തന്നെ സാധിച്ചുകൊടുക്കാൻ സാധിക്കുമോ എന്ന് ശ്രമിച്ചുനോക്കുന്നു. 

മക്കൾ രാഷ്ട്രീയം നടപ്പാക്കുന്ന എല്ലാവരെയും പോലെ. 

******* 

ആൻ്റണിക്കും എലിസബത്തിനും അതങ്ങനെ തന്നെ.

മക്കൾ കാര്യമായ കഴിവും സിദ്ധിയും ഉളളവരല്ല എന്നുള്ളിലറിഞ്ഞ് വേവലാതിപൂകുന്ന ഏതൊരച്ഛനെയും അമ്മയെയും പോലെ അതങ്ങനെ തന്നെ അവർക്കും. 

കഴിവുകെട്ട മക്കൾ ഏതൊരു മാതാവിനും പിതാവിനും ജീവിതത്തിലുടനീളം കുറ്റബോധവും ഉൾഭയവും വേവലാതിയും ഉണ്ടാക്കിക്കൊണ്ടിരിക്കും. 

താൻ ജനിപ്പിച്ചത് കാരണമാണല്ലോ  ഇവനുണ്ടാകാൻ പോകുന്ന എല്ലാ ദുരിതങ്ങളും പ്രയാസങ്ങളും എന്നോർത്തുണ്ടാവുന്ന കുറ്റബോധവും ഉൾഭയവും വേവലാതിയും ഏതൊരു മാതാവിനും പിതാവിനും ഉണ്ടായിക്കൊണ്ടിരിക്കും, ദിനേന അധികരിച്ച്കൊണ്ടിരിക്കും. 

മാതാപിതാക്കളുടെ  ഉത്തരവാദിത്തബോധമായി മാറുന്ന കുറ്റബോധവും ഉൾഭയവും വേവലാതിയും ഇതാണ്.

******

ആദ്യമാദ്യം ഔദാര്യമായി കിട്ടും. 

പിന്നീട് മെല്ലമെല്ലെ അത് പ്രതീക്ഷിക്കും. 

പിന്നെപ്പിന്നെ ആ ഔദാര്യത്തെ തൻ്റെ അവകാശമാക്കി മാറ്റും. 

എല്ലാവരും അറിഞ്ഞും അല്ലാതെയും അഴിമതിക്കാരാവുന്നത് ഇങ്ങനെ. 

മതവും പൗരോഹിത്യവും രാജ്യവും രാഷ്ട്രീയവും അതിന് പറ്റിയ വലിയ മറ.

No comments: