Sunday, September 10, 2023

എന്താണ് വിദ്യാഭ്യാസം?

വിദ്യാഭ്യാസമെന്നാൽ വെറും ജ്ഞാനാന്വേഷണമല്ല.

വിദ്യാഭ്യാസമെന്നാൽ എല്ലാം ഇട്ടെറിഞ്ഞു പോകുന്ന അന്വേഷണ യാത്രയല്ല.

പകരം വിദ്യാഭ്യാസമെന്നാൽ മനുഷ്യൻ മനുഷ്യന് വേണ്ടി മനുഷ്യൻ്റെ  അതിജീവനത്തിനും ജീവിതസുരക്ഷക്കും സുഖത്തിനും വേണ്ടി കാലാകാലങ്ങളിലൂടെ ഉണ്ടാക്കിയെടുത്ത, ശേഖരിച്ച വിവരങ്ങളും സാങ്കേതികതവിദ്യയും നിലനിർത്താനും, നിലനിർത്താൻ വേണ്ടി അവ കൈമാറാനും പിന്നെ ആവും പോലെ അത് വളർത്താനുമാണ്.

അതുകൊണ്ടാണ് നമ്മുടെ സൗകര്യങ്ങളും ചികിത്സാരീതികളും  മാറിക്കൊണ്ടിരിക്കുന്നത്. 

അതുകൊണ്ടാണ് പഴയ ഫോണും കമ്പ്യൂട്ടറും മാറി പുതിയതായത്. 

പഴയത് ആരും ഇനിയും അന്വേഷിച്ച് കണ്ടെത്തേണ്ടതില്ല. 

അത് വിദ്യഭ്യാസത്തിലൂടെ അവനിലേക്ക് കൈമാറപ്പെടും. 

പകരം, പുതിയത് കണ്ടെത്തണം. 

ഇതേ വിദ്യാഭാസത്തിലൂടെ സാധിക്കുന്ന ഗവേഷണ പരീക്ഷണ നിരീക്ഷണത്തിലൂടെ പുതിയത് കണ്ടെത്തണം. 

നിലവിലുള്ള ഫോണും കമ്പ്യൂട്ടറും കറൻ്റും ഇൻ്റർനെറ്റും factoryകളും റോഡുകളും വിമാനവും TVയും ചുരുങ്ങിയത് അപ്പടിയേ എങ്കിലും നിലനിൽക്കുവാൻ വേണ്ട വിവരങ്ങൾ കൈമാറുക വിദ്യാഭ്യാസം.

പിന്നീട് അത് വളർത്തി പുരോഗമിപ്പിച്ച് കൊണ്ടുവരികയും വേണം. അതിന് കൂടിയാണ് വിദ്യാഭ്യാസ സാധിപ്പിക്കുന്ന ഗവേഷണ പരീക്ഷണ നിരീക്ഷണങ്ങൾ.

അല്ലാതെ ആത്മീയവഴിയിൽ മനസ്സിലാക്കിയത് പോലെ ഉള്ളതല്ല വിദ്യാഭ്യാസം.

സമ്പത്തും ജോലിയും വീടും എല്ലാം ഇട്ടെറിഞ്ഞു അന്വേഷിച്ച് പോകുന്ന പരിപാടിയല്ല വിദ്യാഭ്യാസം.

ഇവയൊക്കെ പിടിച്ചു നിർത്താനും സംരക്ഷിക്കാനും വളർത്താനും ഉള്ളതാണ് വിദ്യാഭ്യാസം

വിദ്യാഭ്യാസം മുൻപറഞ്ഞത് പോലെ ഇതെല്ലാം നടക്കാനും നടത്താനും വേണ്ട തൊഴിലിന് വേണ്ട വിവരം അന്വേഷിക്കാനുള്ളതാണ്, വിവരം നേടാനുള്ളതാണ്.

തൊഴിലും തൊഴിലിന് വേണ്ട വിവരവും മുൻപറഞ്ഞത് പോലെ മനുഷ്യൻ മനുഷ്യന് വേണ്ടി മനുഷ്യൻ്റെ അതിജീവനത്തിനും ജീവിതസുരക്ഷക്കും സുഖത്തിനും വേണ്ടി ഉണ്ടാക്കിയെടുത്ത വിവരങ്ങൾ നിലനിർത്താനും കൈമാറാനും വളർത്താനുമാണ്.

No comments: