Thursday, September 7, 2023

നമ്മുടെ ഭരണഘടനയിൽ ഉളള പേരാണ് ഭാരതം

ഇന്ത്യ എന്നത് പോലെ തന്നെ ഭരണഘടനയിൽ, Article ഒന്നിൽ പരാമർശിക്കപ്പെട്ട പേരാണ് ഭാരതം എന്നത് നാം മറക്കരുത്. 

അതുകൊണ്ട് തന്നെ ഭാരതം എന്ന നാമകരണം ഒരു പുതിയ കണ്ടുപിടിത്തമോ കൂട്ടിച്ചേർക്കലോ പുതിയ നാമകരണമോ അല്ല. 

ഇന്ത്യ എന്ന പേര് വളരേ നേരത്തെ ഉണ്ടായിരുന്ന പേരല്ല. 

ഇന്ത്യ എന്ന പേര് ഈയടുത്തകാലത്ത് മാത്രം രൂപപ്പെട്ട ഒന്നാണ്.

എന്നാൽ, ഭാരതം എന്ന പേര് പണ്ട് മുതലേ ഉണ്ടായിരുന്നതാണ്.

ഭാരതം എന്ന പേര് പണ്ട് മുതലേ പലവിധത്തിൽ അങ്ങിങ്ങ്, പുരാണങ്ങളിലും  ഉണ്ടായിരുന്നതുമാണ്.

നമ്മുടെ ദേശീയ ഗാനവും ഭാരതം എന്ന പേരിനെയാണ് ഉപയോഗിച്ചത്.

******

ഇന്ത്യയുടെ പേര് ഭാരതം എന്നാക്കുമ്പോഴും അതിൽ നാം എന്തോ വലിയ കാര്യം നടക്കുന്നു എന്ന മട്ടിൽ വല്ലാതെ വികാരം കൊള്ളുമ്പോഴും നാം ഒന്നറിയാതെ പോകരുത്.

വിശപ്പിൻ്റെ പട്ടികയിൽ ഇന്ത്യ പാവപ്പെട്ട വരെന്ന് നാം കണക്കാക്കുന്ന അയൽരാജ്യങ്ങളെക്കാൾ വരെ എത്രയോ മോശമാണ്, പിറകിലാണ്.

വേറൊന്നും മാറ്റാൻ സാധിക്കാത്ത സ്ഥിതിക്ക് നമുക്ക് ഇന്ത്യയുടെ പേരെങ്കിലും മാറ്റാം. 

അതോടെ എല്ലാം മാറ്റിയെന്ന തോന്നൽ ഉണ്ടാക്കുകയും ചെയ്യാം. 

പൊതുജനം എന്തായാലും കഴുതകൾ തന്നെയാണല്ലോ?

******

ഇന്ത്യയുടെ പേര് ഭാരതം എന്നാവുമ്പോഴും ഒന്ന് നാം അറിയണം. 

ബോധവും വിവരവും ഉളള ഇന്നാട്ടുകാരായ അഭ്യസ്തവിദ്യർ മുഴുവൻ എങ്ങിനെയെങ്കിലും മറ്റ് രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ചും യൂറോപ്യൻ രാജ്യങ്ങളിലേക്ക് ചേക്കേറുന്നു, ചേക്കേറാൻ ശ്രമിക്കുന്നു.

മറ്റ് രാജ്യങ്ങളിൽ പൗരത്വം കൊതിച്ച് ഒരുപടി ബുദ്ധിയും വിവരവുമുള്ള ഇന്ത്യക്കാർ നാട്വിടുന്നു. 

നികുതി നൽകിയാൽ ഒന്നും തിരിച്ചു കിട്ടാത്ത ഇന്ത്യയിൽ നിന്നും നികുതി നൽകിയാൽ സാമൂഹ്യ, ആരോഗ്യ, വാർദ്ധക്യ, വിദ്യാഭ്യാസ സുരക്ഷിതത്വം ഉറപ്പ് നൽകുന്ന രാജ്യങ്ങളിലേക്ക് കൂട് മാറാൻ ആരും കൊതിക്കുന്നു.

******

ഇനി സാധിക്കുമോ എന്നറിയില്ല.

എന്നാലും സാധിക്കുമെങ്കിൽ ഇന്ത്യയുടെ പേര് മാറ്റത്തിൻ്റെ മറ്റൊരു ദിശ പറയട്ടെ:

വിദ്യാസമ്പന്നനും ദാർശനികനുമായ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെ കണ്ട് പേടിക്കുന്ന, 

എല്ലാ കുറ്റവും ആ പ്രധാനമന്ത്രിയിൽ വെറും വെറുതെ ചാരുന്ന, 

ഇക്കാലത്തെ എല്ലാ സ്വന്തമായ പരാജയത്തിനും മോശം ആശാരി ഉപകരണങ്ങളെ കുറ്റപ്പെടുത്തും പോലെ ഭൂതകാലത്തെ കുറ്റപ്പെടുത്തുന്ന,

ഒരു പാർട്ടിക്കും രാഷ്ട്രീയ നേതൃത്വത്തിനും ഒരെളുപ്പവഴിയാണ് ഇന്ത്യയുടെ പേര് മാറ്റി ഭാരതം എന്നാക്കുക. 

അതിലൂടെ ഭാരതത്തിൻ്റെ ഒന്നാമത്തെ പ്രധാനമന്ത്രി ആരാണെന്ന ചോദ്യത്തിന് അവരുടേതായ ഉത്തരം കണ്ടെത്തുകയുമാവാം. 

അതോടെ ജവഹലാൽ നെഹ്റുവിൻ്റെ പേടിപ്പിക്കുന്ന നിഴലിൽ നിന്നും അവർക്ക് രക്ഷപ്പെടാം.

No comments: