"ഇല നക്കിപ്പട്ടിയുടെ ചിറി (ചുണ്ട്) നക്കിപ്പട്ടികൾ.
ഇന്ത്യൻ ജനാധിപത്യത്തിലെ ജനങ്ങൾ.
ഇല നക്കിപ്പട്ടിയുടെ ചിറി (ചുണ്ട്) നക്കാൻ കാത്തുനിൽക്കുന്നവർ.
ഇല നക്കിപ്പട്ടിയുടെ ചിറി (ചുണ്ട്) എങ്ങനെയെങ്കിലും നക്കാൻ കിട്ടുന്നത് തന്നെ ഇലനക്കിപ്പട്ടികൾ നൽകുന്ന വലിയ സൗജന്യവും ഔദാര്യവുമായി കണക്കാക്കുന്ന ഒരു ജനത ഇന്ത്യൻജനത.
ഇലനക്കിപ്പട്ടികൾ തന്നെയായ ഈ ജനത നക്കുന്ന ഒരോ ഇലയും അതിലെ സദ്യയും ഇലനക്കിപ്പട്ടികളായ തങ്ങളുടെ തന്നെ ഇലയും സദ്യയും ആണെന്നറിയാത്ത ഒരു ജനത ഇന്ത്യൻജനത.
ഇവിടെ നടമാടുന്ന ജനാധിപത്യത്തിൽ തങ്ങളെ ഭരിക്കാൻ കൊതിച്ച് മത്സരിച്ചു വരുന്നവർ തങ്ങളുടെ ഇലയും സദ്യയും മുഴുവൻ ഭക്ഷിക്കാൻ വരുന്നവർ മാത്രമാണെന്ന് മനസ്സിലാക്കാത്ത ഒരു ജനത ഇന്ത്യൻജനത.
അങ്ങനെ തങ്ങളെ വഞ്ചിച്ച് ചൂഷണം ചെയ്യുന്നവരെ പാടിപ്പുകഴ്ത്തുന്ന ചിറിനക്കിപ്പട്ടികൾ തന്നെയായ ഒരു ജനത.
ചിതലുകളെ സംരക്ഷകരായി കാണുന്ന ഒരു ജനത.
ചിതലുകൾ നശിപ്പിക്കാൻ നൽകുന്ന ആവരണം സംരക്ഷണ വചമായി കണക്കാക്കുന്ന പച്ചപ്പാവങ്ങളായ ജനത.
വെട്ടിനശിപ്പിക്കാൻ വരുന്നവരെ തങ്ങളെ നനച്ച് വളർത്തുന്ന വരായി കണക്കാക്കുന്ന ഒന്നും മനസ്സിലാവാത്ത ഒരു ജനത ഇന്ത്യൻജനത.
തങ്ങളുടെ വിവരക്കേട് നൽകിയ നിഷ്കളങ്കതയെ ദുഷ്ടതയാക്കി മാറ്റിയ ജനത.
തങ്ങളുടെ വിവരക്കേട് തന്നെയായ നിഷ്കളങ്കതയെ
ദുഷ്ടതയാക്കി മാറ്റാൻ എന്ത് കളവും പറഞ്ഞ് visgwadippikkunn ദുഷ്ടശക്തികൾക്ക് തുറന്ന് നിന്നുകൊടുക്കുന്ന ഒന്നിനും കൊള്ളാത്ത ഒരു ജനത ഇന്ത്യൻ ജനത.
*******
ഒരു പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഒന്നും നിങ്ങൾക്ക് അവരുടെ പോക്കറ്റിൽ നിന്നുമെടുത്ത് സൗജന്യമായി തരുന്നില്ല.
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റ് അധികാരികളും നിങ്ങളുടെ ചിലവിൽ മാത്രം ജീവിതം മുഴുക്കെയും നിങ്ങൾക്കാർക്കും സങ്കല്പിക്കാൻ സാധിക്കാത്തത്ര ആർഭാടപൂർവ്വം വെറും സൗജന്യമായി, ലാഭ നഷ്ഠങ്ങൾക്ക് വിധേയ മല്ലാതേ ജീവിക്കുകയാണ്. അവരുടെ ഏറ്റവും നല്ല വീടും കാറും ഫോണും കണ്ണടയും ചെരുപ്പും ഭക്ഷണവും ചികിത്സയും ഒക്കെ അവർക്ക് തീർത്തും സൗജന്യം. നിങ്ങളുടെ ചിലവിൽ ജീവിതകാലം മുഴുവൻ അവർക്ക് എല്ലാം സൗജന്യം.
നിങൾ നൽകുന്ന നികുതി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അവരുടെ എല്ലാ ആവശ്യങ്ങൾക്കും അനാവശ്യങ്ങൾക്കും ആർഭാടങ്ങൾക്കും വേണ്ടി കണക്കില്ലാതെ ചിലവഴിച്ചതിന് ശേഷം മാത്രമാണ് എന്തോ ചില്ലറ മാത്രമായി നിങ്ങളിലേക്ക് തിരിച്ചുതരുന്നത്. നിങ്ങളത് അവർ തരുന്ന സൗജന്യം പോലെ കരുതുന്നതാണ് നിങൾ നടത്തുന്ന ഏറ്റവും വലിയ തെറ്റിദ്ധാരണ.
അതും നിങൾ നൽകുന്ന നികുതി നിങ്ങളിലേക്ക് തിരിച്ചുവരുന്നത് പല വഴികളിൽ വീണ്ടും അനാവശ്യമായി ചിലവഴിച്ചതിനും ഒരായിരം കമ്മിഷനുകളുടെ അഴിമതികൾ നടന്നതിന് ശേഷവും മാത്രമാണ്.
നിങൾ നൽകുന്ന നികുതി മുഴുവൻ ഒന്നും നഷ്ടപ്പെടാതെ അധികാരികളിൽ എത്തും.
പക്ഷേ നിങ്ങളെ നലികിയ അതേ നികുതി നിങ്ങളിലേക്ക് തിരിച്ചുവരുന്നത് പലവഴികളിൽ നഷ്ടപ്പെട്ടും അഴിമതി നടന്നും മാത്രം. അങ്ങനെ എന്തെങ്കിലും ചിലത് മാത്രം. സൗജന്യമെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ. നിങ്ങളുടെ മറവി കാരണം.
*******
സൗജന്യം ആര് ആർക്ക് നൽകുന്നു?
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും മന്ത്രിമാരും നിങ്ങൾക്കല്ല സൗജന്യം തരുന്നത്.
പകരം നിങ്ങളാണ് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അവരുടെ ആർഭാടപൂർണമായ ജീവിതവും ചിലവും സൗജന്യമായി നൽകുന്നത്.
1 comment:
അങ്ങിനെ ജനങ്ങളുടെ പണം കൊണ്ട് ചെയ്യുന്ന പരിപാടികൾക്ക് സ്വന്തം പേരിടുന്ന പരിപാടി അങ്ങ് അമേരിക്കയിൽ പോലും ഉണ്ട്. ഒബാമ കെയർ ഒക്കെ കണ്ടില്ലേ? ജനങ്ങൾ ഇതുപോലെയുള്ള കാര്യങ്ങൾ ചോദിച്ച് തുടങ്ങണം. മുഖ്യനും പ്രധാനിയും എടുക്കുന്ന കടങ്ങൾ പോലും വീട്ടേണ്ടത് ഞങ്ങളാണ്... പക്ഷെ അതിലൊന്നും ചോദിക്കാനോ അറിയാനോ പോലും അവകാശം ഞങ്ങൾക്കൊന്നും ഇല്ലതന്നെ.
Post a Comment