Friday, June 23, 2023

ഞാൻ എൻ്റേതല്ല, എൻ്റേത് എൻ്റേതല്ല. നമ്മളില്ല. നമ്മളും നമ്മുടേതും നമ്മുടേതല്ല.

നമ്മുടേതെന്ന് പറയാൻ നമ്മൾ പോലുമില്ല. 

നമ്മളും നമ്മുടേതും ഒന്നും നമ്മുടേതല്ല. 

ഞാൻ എൻ്റേതല്ല, എൻ്റേത് എൻ്റേതല്ല, ഞാനും എൻ്റേതും ഞാൻ നിശ്ചയിച്ചതല്ല.

നമ്മളെന്നതും, ഞാൻ നീ എന്നതും വരെ വെറും രസതന്ത്രപരമായി മാത്രമുണ്ടാവുന്ന തോന്നൽ മാത്രമല്ലാതെ മറ്റൊന്നുമല്ല. 

നമുക്ക് പോലും നിയന്ത്രണമില്ലാത്ത നമ്മുടേതെന്ന, ഞാൻ നീ എന്ന നമ്മുടെ തോന്നൽ വെറും രസതന്ത്രപരം. അല്ലാത്തൊരു ഞാൻ നീ ഇല്ല തന്നെ.

എന്നിട്ടും നമ്മൾ ഞാനെന്നും നീയെന്നും എൻ്റെ കണ്ണ്, എൻ്റെ മൂക്ക്, എൻ്റെ ഹൃദയം, എൻ്റെ ശരീരം എന്നൊക്കെ പറയുന്നുണ്ട്. 

എൻ്റേതെന്ന ഞാൻ പോലുമില്ല എന്നിരിക്കെ.

ഞാൻ പോലും എൻ്റേതല്ല എന്നിരിക്കെ.

ഞാൻ നിശ്ചയിച്ചും തെരഞ്ഞെടുത്തുമല്ല ഞാനും എൻ്റേതും എൻ്റെ തലച്ചോറും കഴിവും എന്നിരിക്കെ പ്രത്യേകിച്ചും. 

എങ്കിൽ, ഇതേ മാനം വെച്ച്, ഇതേ ന്യായം വെച്ച് ഈ ഞാനും എൻ്റേതും നാം ജനിച്ച നാടും വീടും പോലെത്തന്നെയല്ലേ?

സ്വന്തം ശരീരം എന്ന് പറയുമ്പോലെ തന്നെ തെല്ലഭിമാനത്തോടെ ആ നിലക്ക് പറയാവുന്നതലെ എൻ്റെ നാട്, വീട് എന്നതൊക്കെ? 

തെരഞ്ഞെടുത്തതല്ല എന്നൊരു ന്യായം നാടിൻ്റെയും വീടിൻ്റെയും മാതാപിതാക്കളുടെയും കാര്യത്തിൽ മാത്രം വിപരീത ന്യായമാക്കേണ്ടതുണ്ടോ? 

ഞാനും നമ്മളും ഞാനും നമ്മളും തെരഞ്ഞെടുത്തതല്ല എന്നിരിക്കെ.

*******

മാനം (dimension) നിശ്ചയിച്ച കഴിവിനും വൃത്തത്തിനും വിചാര വികാരങ്ങൾക്കുമുള്ളിലാണ് നമ്മൾ, ഞാൻ നീ.. 

ആ മാനമുണ്ടാക്കിത്തരുന്ന, അതിലെ തലച്ചോറും നാഡീവ്യൂഹങ്ങളും രസതന്ത്രവും ഉണ്ടാക്കിത്തരുന്ന ഞാൻ, നീ, നമ്മൾ ബോധം മാത്രമേ നമ്മൾക്കുള്ളൂ. നമുക്കുണ്ടാവുകയുള്ളൂ.

******

നമ്മുടെ മാനത്തിനുള്ളിൽ നിന്ന് നാം പറയുന്ന നമുക്കും നമ്മുടെ മാനവികതക്കും ഏറ്റവും സാധ്യമായ പ്രായോഗിക വഴി നാട്, രാജ്യം എന്നതാണ്. നാട്, രാജ്യം എന്നത് ഉണ്ടായിരിക്കെ. 

ലോകം അങനെ കുറേ നാടുകളും രാജ്യങ്ങളും ആയിരിക്കെ...

******

വർത്തമാന യാഥാർത്ഥ്യത്തിൽ രാജ്യമെന്നത് നൂറ്റാണ്ടുകളായി ഉള്ളതാണ്. 

സ്കൂളുകളും പോലീസും ആശുപത്രിയും കറൻസിയും റോഡുകളും എല്ലാം ഉണ്ടാവുന്നത് രാജ്യവും അതിൻ്റെ സംഘാടനവും നിയന്ത്രണവും ഉളളത് കൊണ്ടാണ്. 

ആ നിലക്ക് മനുഷ്യന് തൻ്റെ മാനവികത നടപ്പാക്കാൻ സാധിക്കുന്നതും അതേ മാനവികത വെച്ച് തന്നെ പരമാവധി ഒരുമിച്ച് പോകാൻ സാധിക്കുകയും രാജ്യം എന്നത് വെച്ചാണ്. 

അല്ലാത്ത വെറും സങ്കല്പവും കാല്പനികതയും പറഞ്ഞ് വർത്തമാന യാഥാർത്ഥ്യം നിഷേധിക്കാനും മുഖംതിരിച്ച് നടക്കാനും സാധിക്കില്ല.

No comments: