Friday, June 23, 2023

നികുതിയടക്കുന്ന ജനങ്ങൾക്ക് സൗജന്യം നൽകുന്നത് തെറ്റായ രാഷ്ടീയമോ?

നികുതിയടക്കേണ്ടാത്ത എന്തെങ്കിലുമുണ്ടോ ഇവിടെ? 

പിച്ചച്ചട്ടി, ശവമടക്ക്, ആശുപത്രിബില്ല്, മരുന്ന്, ഭക്ഷണം, ഇഷുറൻസ്, ഇലക്ട്രിക് ബില്ല്, എന്നുവേണ്ട മൂത്രമൊഴിക്കുന്നതിനും കാഷ്ടിക്കുന്നതിനും വരെ നികുതി. 

പിന്നെന്തിനായിരുന്നു നാം എന്തോ ചില്ലറ കാര്യങ്ങൾക്ക് മാത്രം നികുതി ചുമത്തിയ ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്തത്? 

ഒന്നും മനസ്സിലാവുന്നില്ല.

*******

ജനങ്ങൾക്ക് സൗജന്യം നൽകുന്നത് തെറ്റായ രാഷ്ടീയം, കീഴ്‌വഴക്കം എന്ന് പറയുന്നവരോട് ചോദിക്കട്ടെ. 

ഇവിടെയുള്ള എംഎൽഎമാർ, എംപിമാർ, മന്ത്രിമാർ, മുഖ്യമന്ത്രിമാർ, പ്രധാനമന്ത്രിമാർ ഒക്കെയും ജീവിതകാലം മുഴുവൻ രാജ്യത്തിൻ്റെ ചിലവിൽ സൗജന്യമായി ജീവിക്കുന്നവരല്ലേ?

അവർ വൻതുക രാജ്യത്തിൻ്റെ ഖജനാവിൽ നിന്നും ജീവിതകാലം മുഴുക്കെ പെൻഷനായി കൈപ്പറ്റുന്നതിന് പുറമേ. 

അതെന്തേ, ഭീമമായ തുക നികുതിയടക്കുന്ന ജനങ്ങൾക്ക് രാജ്യത്തിൻ്റെ സൗജന്യം അനുഭവിച്ചുകൂടേ?

******

സൗജന്യം കൊടുത്താൽ ജനങ്ങൾ അലസരായിപ്പോവില്ലേ എന്നൊരു ചോദ്യം.

മറിച്ചൊന്ന് ചോദിക്കട്ടെ.

അപ്പോൾ സൗജന്യം മാത്രം തിന്നുന്ന നമ്മുടെ എംഎൽഎമാരും എംപിമാരും മന്ത്രിമാരും മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിമാരും മടിയന്മാർ ആയിപ്പോയോ? 

എങ്കിൽ ജനങ്ങളുടെ നികുതപ്പണം ജനങ്ങൾക്ക് തന്നെ സഹായമായി നൽകുമ്പോൾ മാത്രമെന്താണ് ഇത്തരം കുനിഷ്ട് ന്യായങ്ങൾ. 

ജനങ്ങൾ പാവങ്ങളായത് കൊണ്ട്, ജനാധിപത്യത്തിന് വേണ്ടി വളർന്നിട്ടില്ല എന്നതിനാൽ എന്തെങ്കിലും പറഞ്ഞും, വെറുപ്പും വിഭജനവും മാത്രം ഉണ്ടാക്കിയും മാത്രം എന്നും അവരെ ഇങ്ങനെ പറഞ്ഞ് പറ്റിക്കാം എന്നാണോ?

*******

പിന്നെന്തിനാണ് നമ്മുടെ ഭരണാധികാരികളും എംഎൽഎ എംപിമാരും മന്ത്രിമാരും പ്രധാനമന്ത്രിമാരും അവർക്ക് കിട്ടേണ്ട സൗജന്യം കൂട്ടിക്കൂട്ടി എടുക്കുന്നത്? 

അതും ജീവിതകാലം മുഴുക്കെ വേണ്ടതും പോരാത്തതിന് തലമുറകൾക്ക് വേണ്ടതും. 

രാജ്യത്തിലെ പാവങ്ങളുടെ ചിലവിൽ.

താങ്കൾ മേൽപറഞ്ഞത് പോലെയാണോ സൗജന്യം കൂട്ടിക്കൂട്ടിയെടുക്കുന്ന നമ്മുടെ മന്ത്രിമാർക്കും എംഎൽഎ എംപിമാർക്കും പ്രധാനമന്ത്രിമാർക്കും ഉദ്യോഗസ്ഥൻമാർക്കും പറ്റിയത്? എല്ലാം സുരക്ഷിതമായതിൽ പിന്നെ അവർ വെറുതെയിരുന്ന് അലസരായി ഒന്നും ചെയ്യാതിരിക്കുകയാണോ?

അതുകൊണ്ടാണോ നമ്മുടെ നാട് ഇങ്ങനെ ആയിപ്പോകുന്നത്?

നേതാക്കൾക്ക് എല്ലാം വേണം, പാവം ജനങ്ങൾക്ക് ഒന്നും പാടില്ല എന്നാണോ വേണ്ടത്? 

നേതാക്കൾ ലാളിത്യം കാണിച്ച് മുന്നിൽ നിന്ന് മാതൃക കാണിക്കുകയല്ലേ വേണ്ടത്. 

അവരൊക്കെ സമ്പന്നരായിട്ടും അവർക്ക് രാജ്യത്തെ പാവങ്ങളുടെ ചിലവിൽ കിട്ടേണ്ട സൗജന്യം ഏകപക്ഷീയമായി എപ്പോഴും വർദ്ധിപ്പിച്ച് വർദ്ധിപ്പിച്ച് കൊഴുക്കുകയാണോ വേണ്ടത്?

No comments: