ഒരു ഭരണകൂടം
അമ്പേ പരാജയപ്പെടുന്നുവെന്ന്
മനസ്സിലാകുന്നതെപ്പോൾ?
ആ ഭരണകൂടം
സ്വന്തം നാട്ടുകാരെ
തമ്മിൽ തല്ലിക്കുമ്പോൾ.
*****
സ്വയം മദ്യപിച്ച് കാപാലികനായി
സ്വന്തം മാതാവിനെ തല്ലുക, കൊല്ലുക.
എന്നിട്ട് കൈകൾ വിദേശത്ത് ചൂണ്ടുക.
അമ്പേ പരാജയപ്പെടുന്ന ഭരണകൂടത്തിൻെറ രീതി.
കുളിമുറിയിൽ വഴുക്കിവീണാലും
കുറ്റം അയൽവാസിക്ക്, പുറത്തുള്ളവർക്ക്.
അമ്പേ പരാജയപ്പെടുന്ന ഭരണകൂടത്തിൻെറ രീതി.
******
ഒരു മകനെന്ന നിലക്കും
പിതാവും സഹോദരനും ഭർത്താവും
എന്ന നിലക്കും
ചെയ്യാവുന്ന ഒന്നും ചെയ്യാതിരിക്കുക.
എന്നിട്ട്, ആരെങ്കിലും ചോദ്യം ചെയ്യുമ്പോൾ
ഉത്തരമായി വിദേശത്ത് ചൂണ്ടി,
അയൽപക്കത്തെ കാണിച്ച്,
ആരെയൊക്കെയോ കുറ്റം പറഞ്ഞ്
രക്ഷപ്പെടുക.
അമ്പേ പരാജയപ്പെടുന്ന ഭരണകൂടത്തിൻെറ രീതി.
******
മിക്കവാറും ഭരണാധികാരികൾ
നാട്ടിലെ കുഴപ്പങ്ങൾ
ഇല്ലാതാക്കാൻ ശ്രമിക്കും.
കുഴപ്പങ്ങൾ ഇല്ലാതാക്കി വളരും,
നാടിനെ വളർത്തും.
വളരേ ചുരുക്കം ഭരണാധികാരികൾ
നാട്ടിൽ കുഴപ്പങ്ങൾ ഉണ്ടാക്കും.
അത്തരം ചില ഭരണാധികാരികൾ
വളരുന്നതും നിലനിൽക്കുന്നതും
കുഴപ്പങ്ങൾ കൊണ്ട് മാത്രം,
നാടിനെ നശിപ്പിച്ച് കൊണ്ട് മാത്രം.
അമ്പേ പരാജയപ്പെടുന്ന ഭരണാധികാരികളുടെ രീതി.
No comments:
Post a Comment