Tuesday, June 6, 2023

ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള വാർത്തകൾ മാത്രമേ രക്ഷയുള്ളൂ.

ഇന്ത്യയുടെ കടം മൂന്നിരട്ടിയാക്കി. 

വിലയും നികുതിയും കൂട്ടി. 

ജനങ്ങളുടെ ജീവിതവും ബുദ്ധിമുട്ടിച്ചു. 

ഒരു ക്ഷേമവും നൽകിയില്ല. 

പിന്നെന്തിന് ഭരിച്ചു? 

ജനങ്ങളെ തമ്മിലടിപ്പിക്കാൻ മാത്രമോ? 

തെളിവ് സഹിതം, വെറും അവകാശവാദങ്ങളല്ലാത്ത മറുപടിയുണ്ടോ?

******

തെരഞ്ഞെടുപ്പ് അടുത്ത് വരുന്നു...

ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള വാർത്തകൾ മെനഞ്ഞുണ്ടാക്കി divisive politics തന്നെ കളിക്കണം. 

എങ്കിലേ രക്ഷയുള്ളൂ.

ഉത്തരേന്ത്യയിൽ അത് എളുപ്പം ചിലവാകുകയും ചെയ്യും. അത്തരത്തിലുള്ള ഉത്തരേന്ത്യയാണല്ലോ നമ്മുടെ ധൈര്യവും കരുത്തും. അതങ്ങനെ തന്നെ നിലനിർത്തണം.

അല്ലാതെ ജനങ്ങളോട് ഒന്നും പറയാനില്ലല്ലോ?

വില വർദ്ധനവ് കൊണ്ടും പെട്രോൾ/ഗ്യാസ് വില വർദ്ധനവ് കൊണ്ടും നികുതി വർദ്ധനവ് കൊണ്ടും ജനങ്ങളെ ശ്വാസം മുട്ടിച്ചതല്ലാതെ ഒന്നും പറയാനില്ലല്ലോ?

കൊടുത്ത വാഗ്ദാനങ്ങൾ എല്ലാം മറന്നു. നിങൾ മറക്കുന്നത് പോലെ ജനങ്ങളും മറക്കും

കള്ളപ്പണം പിടിക്കുന്നതിന് പകരം മുഴുവൻ കള്ളപ്പണവും വെളുപ്പിച്ചു കൊടുത്തു. 

വിദേശത്ത് നിന്ന് കള്ളപ്പണം കൊണ്ടുവരുന്നതിന് പകരം കുറച്ച് കൂടി കള്ളപ്പണം വിദേശത്ത് എത്തിച്ചത് മിച്ചം..

ഇന്ത്യയുടെ വിദേശ കടം മൂന്നിരട്ടി യായി ഉയർത്തിയത് ജനങ്ങൾക്ക് മനസ്സിലാവില്ല.

ചോദ്യം : അതെന്തേ വില നിലവാരം 1947 ലേത് തന്നെ എപ്പോഴും നിലനിർത്തണം എന്നാണോ?

ഗംഭീരം ചോദ്യം. ഉത്തരം നിങ്ങൾക്ക് തന്നെ അറിയാമല്ലോ?

ഉത്തരം അറിയുന്നത് കൊണ്ടായിരുന്നില്ലേ ഗ്യസിന് വെറും നാനൂറ് രൂപയും പെട്രോളിന് വെറും അമ്പത് രൂപയും ഉള്ളപ്പോൾ ബിജെപി ശക്തമായി കാളവണ്ടിയും ഗ്യാസ് ടാങ്കിയും എടുത്ത് പ്രതിഷേധിച്ചത് ...???

നിങൾ ഈ ചോദിച്ച ചോദ്യം നിങ്ങൾക്ക് അപ്പോൾ ഉണ്ടായിരുന്നില്ലേ?

അറിയണം, ഗ്യാസിന് വെറും നാനൂറ് രൂപ മാത്രം വിലയുണ്ടായിരുന്ന കോൺഗ്രസ് ഭരിച്ച അക്കാലത്ത് ആ വിലയുടെ പകുതി പൈസ സബ്സിഡിയായി അക്കൗണ്ടിൽ വരികയും ചെയ്യുമായിരുന്നു.

ജനങ്ങൾക്ക് ആതുരശുശ്രൂഷയും ആരോഗ്യ ഇൻഷുറൻസും സൗജന്യമായി നൽകാത്തത് പോട്ടെ, ആശുപത്രി ബില്ലിലും ഹെൽത്ത് ഇൻഷ്വറൻസിലും മരുന്നിനും കഴിക്കുന്ന ഭക്ഷണത്തിനും വരെ വൻനികുതി ചുമത്തുന്നതാണോ ജനക്ഷേമ പ്രവർത്തനം?

******

ഒഡിഷ ദുരന്തം: 

മൃതേഹങ്ങൾ കൈകാര്യം ചെയ്ത രീതി കേരളത്തിൽ ആകാതിരുന്നത് മഹാഭാഗ്യം. 

ഉത്തരേന്ത്യൻ മാധ്യമങ്ങൾ ആഘോഷിച്ചേനെ.

ദുരന്തത്തിന് പിന്നിൽ തീവ്രവാദവും പാക്കിസ്ഥാൻ്റെ കൈകളും ആരോപിക്കാതിരുന്നതും മഹാഭാഗ്യം. 

കുളിമുറിയിൽ വഴുതിവീണാലും അങ്ങനെയാണല്ലോ നാം പറയുക. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പ്രത്യേകിച്ചും....

No comments: