പൂക്കുന്നു,
കായ്ക്കുന്നു,
മൂക്കുന്നു,
പഴുക്കുന്നു,
ചീയുന്നു,
ഇല്ലാതാവുന്നു.
ഇത്ര തന്നെ,
ഇത് പോലെതന്നെ
മനുഷ്യജീവിതവും.
ഒരു സ്ഥിരതയുമില്ല,
ഒന്നും സ്ഥിരമായില്ല.
ഈ ഞാൻ നീ ബോധവും
സ്ഥിരമല്ല,
സ്ഥിരമായുള്ളതല്ല.
******
മനസ്സാക്ഷിയുടെ ലോകത്ത്
വിജയിക്കുന്നവൻ
സമൂഹത്തിൻ്റെയും അധികാരത്തിൻ്റെയും ലോകത്ത്
പരാജയപ്പെടുന്നു.
അധികാരം നേടുന്നവൻ
മനസ്സാക്ഷിയെ വിൽക്കുന്നു.
അധികാരമില്ലാത്തുവന്
മനസ്സാക്ഷിയെ വിൽക്കേണ്ടി വരുന്നില്ല.
******
അപരിചിതയായിരിക്കാൻ കഴിഞ്ഞാൽ
എല്ലാം എപ്പോഴും
പുതിയത് തന്നെയായിരിക്കും.
എല്ലാം സ്വയം
പുതിയതായിത്തീരും.
******
കാലേക്കൂട്ടി മനസ്സിലാക്കാനുള്ള
ബോധവും ബുദ്ധിയുമൊന്നും
തീവ്രതയും അസഹിഷ്ണുതയും മാത്രം
ആയുധമാക്കുന്നവർക്ക്,
പ്രത്യേകിച്ചും പൗരോഹിത്യത്തിന്
ഉണ്ടാവില്ല.
No comments:
Post a Comment