Tuesday, June 6, 2023

ഇന്ത്യയിൽ എല്ലാവരും എന്തോ പേടിക്കുന്നു, എന്തിനെയോ പേടിക്കുന്നു.

എന്താണ് ചെയ്യുക...?

ലക്ഷ്യവും ബോധവും ഇല്ലാത്ത രാഷ്ട്രീയവും രാഷ്ട്രീയ നേതൃത്വവും...

ഭരണകർത്താക്കൾ വെറും പേരിന് മാത്രം ഭരണകർത്താക്കൾ.

കേന്ദ്രത്തിലായാലും, കേരളത്തിലായാലും...

******

അറിയില്ല. അതാത് വൃത്തങ്ങളിൽ അകത്തളങ്ങൾ എന്ത് പറയുന്നുവെന്ന്.

അത്രക്കാകെമൊത്തം fake news ഫാക്ടറികൾ രംഗം അടക്കിവാഴുകയാണ്.

******

എൻ്റെ രാജ്യസ്നേഹത്തെ നിങൾ രാജ്യദ്രോഹമെന്ന് വിളിക്കൂ. 

നിങൾ രാജ്യദ്രോഹിയെന്ന് വിളിക്കുമ്പോഴാണ് ഞാൻ ശരിക്കും രാജ്യസ്നേഹിയാവുന്നത്. 

ശരിയായ രാജ്യദ്രോഹികൾ ഭരിക്കുന്ന നാട്ടിൽ രാജ്യസ്നേഹികൾ രാജ്യദ്രോഹികളാവുക സാധാരണം. 

******

ഗ്രൂപ്പും അധികാരവും മാത്രമാണ് ഇവിടെ ആകയാലുള്ള ആശയം.

പാർട്ടികൾ തമ്മിൽ ആശയപരമായി വ്യത്യാസങ്ങൾ ഇല്ലാത്തതല്ല ഒരു പാർട്ടി വിട്ട് മറ്റൊരു പാർട്ടിയിൽ പ്രവർത്തിക്കുന്നത് എളുപ്പമാക്കിയത്. 

ഒരാശയവും ഒരു പാർട്ടിക്കും പ്രവർത്തകർക്കും നേതാക്കൾക്കും ഇല്ലെന്നതാണ് ഏത് പാർട്ടിക്കാരാനും മറ്റേത് പാർട്ടിയിലും ഏത് സമയത്തും കയറിച്ചെന്ന് പ്രവർത്തിക്കാമെന്നാക്കിയത്. 

പിന്നെ ആകയാലുള്ള ആശയും ആശയവും അധികാരക്കൊതിയും ഗ്രൂപ്പ്കളിയും മാത്രം. 

അധികാരക്കൊതി കൊണ്ടും ഗ്രൂപ്പ്കളി കൊണ്ടുമുള്ള മാറ്റിനിർത്തൽ മാത്രമാണ് പിന്നെ ഓരോരുത്തരെയും മറ്റൊരു പാർട്ടിയിൽ നിന്നകറ്റുക. 

ഗ്രൂപ്പും അധികാരവും മാത്രമാണ് ആകയാലുള്ള ആശയും ആശയവും. 

******

എന്തിനാണ് രാഷ്ട്രീയമായതും അല്ലാത്തതുമായ അഭിപ്രായവ്യത്യാസമുള്ള പോസ്റ്റുകളെ ചിലർ തമാസ്കരിക്കുന്നത്, decline ചെയ്യുന്നത്? 

അത് ജനാധിപത്യവിരുദ്ധമല്ലേ? 

അത് ഒരുതരം ഫാസിസമല്ലേ? 

അത് അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കുകയല്ലേ?

******

ചിലർ അങ്ങനെയുണ്ട്. 

അങ്ങനെയുള്ള ചിലർക്കുള്ള നേരിട്ട് പേരെടുത്ത് പറയാതെയുള്ള സൂചന മാത്രം ഉദ്ദേശിച്ചു. 

കിണ്ണം കട്ട കള്ളന് സംഗതി പിടുത്തം കിട്ടും.

അതവർ മനസ്സിലാക്കുമെങ്കിൽ അവരിൽ തന്നെ വിഷയം നിൽക്കട്ടെ. 

അല്ലേ, അതല്ലേ നല്ലത്?

അല്ലാതെ അവരുടെ പേരെടുത്ത് പറഞ്ഞ് പരദൂഷണം പറയുന്നത് പോലെയും വഷളാക്കുന്നത് പോലെയും ആവലാതി പറയുന്നത് പോലെയും ആക്കേണ്ട, ആയിക്കൂടാ എന്ന് തോന്നുന്നു.

എന്തും പറയാവുന്ന ചിലരിൽ ഒരാളാണ് താങ്കളും താങ്കളും. 

എന്നാലും ഇക്കാര്യത്തിൽ മേൽപറഞ്ഞ ആ ഒരു സൂചന മാത്രം മതി എന്ന് വെക്കുന്നതാണ് നല്ലതെന്ന് തോന്നി മൗനം ദീക്ഷിക്കുന്നു.

*****

ഏത് അളവുകോൽ എടുത്ത് നോക്കിയാലും ഇന്ത്യൻ ജനതയും ഇവിടത്തെ രാഷ്ട്രീയവും നോർമലല്ല.

എന്ന് മാത്രമല്ല, ഇവിടത്തെ രാഷ്ട്രീയത്തെയും ഭരണകൂടത്തെയും ചോദ്യം ചെയ്യുന്ന ചില എഴുത്തുകൾക്ക് നേരെ കൃത്യമായ മൗനം പൊതുസമൂഹം പോലും സൂക്ഷിക്കുന്നു. അവരത് കണ്ടില്ലെന്ന് നടിക്കുന്നു. 

അങ്ങനെയുള്ള ചില സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വരെ ഇത്തരം ചില എഴുത്തുകൾ പോസ്റ്റ് ചെയ്യാതെ decline ചെയ്യുന്നു. 

ചില രാഷ്ട്രീയ കക്ഷികളും പ്രവർത്തകരും മാത്രമല്ല, എല്ലാവരും ഇങ്ങനെ തന്നെ. 

എല്ലാവരും ഇവിടെ ഇന്ത്യയിൽ എന്തോ പേടിക്കുന്നു, എന്തിനെയോ പേടിക്കുന്നു.

No comments: