വിശപ്പ് മാറ്റാനും വീട് വെക്കാനും കുട്ടികളെ വളർത്താനും വേണ്ടി പഠിച്ച് ജോലി ചെയ്യുന്നത്രയൊന്നും ആത്മാർഥതയോടെ ആരും ദൈവത്തെയും സത്യത്തെയും അന്വേഷിച്ച് നടക്കുന്നില്ല.
ദൈവവും സത്യവും ഓരോരുത്തനും ഏറെക്കുറെ ജനിച്ചപ്പോൾ മാതാപിതാക്കളിൽ നിന്ന് പറഞ്ഞ് കേട്ടതും വീണുകിട്ടിയതും പോലെ തന്നെ. അക്കാര്യത്തിൽ അന്ധതയും അനുകരണവും പ്രധാന വഴി..
******
വിശ്വാസികളുടെ കാര്യത്തിൽ അതങ്ങനെയല്ല.
നോമ്പ് എടുക്കാത്തതവന് ഭക്ഷണം കൊടുക്കാൻ തയ്യാറാവുന്നവർ വീട്ടിൽ കുറഞ്ഞ് വരുന്നു, വിശ്വാസികൾക്കിടയിൽ.
അതേ സമയം അവിശ്വാസി വിശ്വാസിക്ക് എല്ലാ സൗകര്യവും ചെയ്തു് കൊടുക്കും.
അവിശ്വാസി വിശ്വാസിക്ക് കൊടുക്കുന്ന സ്വാതന്ത്ര്യവും സൗകര്യവും വിശ്വാസി അവിശ്വാസിക്ക് തിരിച്ചു കൊടുക്കില്ല.
അപവാദം പോലെ മാത്രമല്ലാതെ.
ആ അപവാദം മതത്തിൽ നിന്ന് പുറത്താവുകയും ചെയ്യും.
******
ഒരുകുറേ ഇസ്ലാമിസ്റ്റ്കൾ ഒളിഞ്ഞും തെളിഞ്ഞും വരാറുണ്ട്.
ഒരാളും തീവ്രമായി മതം പറയുന്ന, നടപ്പാക്കുന്ന ആളെ കൈകാര്യം ചെയ്യില്ല, ചോദ്യം ചെയ്യില്ല.
മൗനം കൊണ്ടെങ്കിലും പിന്തുണക്കുകയല്ലാതെ.
No comments:
Post a Comment