ഇന്ത്യയെ നിർമ്മിക്കാനും വളർത്താനും വേണ്ടത് ഇന്ത്യക്കാരായ മനുഷ്യരാണ്.
അല്ലാതെ ഹിന്ദുവും മുസ്ലിമും ക്രിസ്റ്റ്യനുമല്ല.
ശത്രുവെ ഉണ്ടാക്കിക്കാണിച്ച് അധികാരം സ്ഥാപിക്കുക സാമ്രാജ്യത്വശക്തികളുടെ രീതി.
സ്വന്തം നാട്ടുകാരെത്തന്നെ ശത്രുവാക്കിക്കാണിച്ച് അധികാരം നേടാനും ഉറപ്പിക്കാനും ആര് ശ്രമിച്ചാലും അവരും സാമ്രാജ്യത്വശക്തികൾ തന്നെ.
*******
ഇന്ത്യക്കാരിയായ, അഥവാ ഇന്ത്യൻ വേരുള്ള കമലാ ഹാരിസിനെ അമേരിക്കക്ക് ഉൾകൊള്ളാൻ കഴിയും... വൈസ് പ്രസിഡൻ്റായി. നമ്മൾ അഭിമാനം കൊണ്ടു.
പക്ഷേ ഇന്ത്യക്കാരെ തന്നെ ഇന്ത്യൻ പ്രധാനമന്ത്രിക്കും ഇന്ത്യ ഭരിക്കുന്ന പാർട്ടിക്കും ഉൾകൊള്ളാൻ കഴിയുന്നുണ്ടോ? മതവിഭാജനവും വെറുപ്പും പറഞ്ഞുകൊണ്ട്.
അമേരിക്കയുടെ ഒട്ടുമിക്ക വലിയ കമ്പനികളുടെയും മേലാളന്മാർ ഇന്ത്യക്കാരായി. നമ്മൾ അഭിമാനം കൊണ്ടു.
പക്ഷേ, അറിയാമല്ലോ ഇവിടുത്തെ രാഷ്ടീയവും രാജ്യം ഭരിക്കുന്ന പാർട്ടിയുടെ മൊത്തം എംപിമാരിൽ അങ്ങനെ എത്ര പേരെ ഉൾകൊള്ളുന്നുണ്ടെന്നും....
സോണിയയെ ഉൾകൊള്ളാൻ പോലും നമ്മൾ എന്തെല്ലാം തടസ്സവാദങ്ങൾ ഉണ്ടാക്കി?
അവിടെ അമേരിക്കയിൽ മുസ്ലിം ആഫ്രിക്കൻ ബാക്ക്ഗ്രൗണ്ട് ഉള്ള ഒബാമ വരെ പ്രസിഡൻ്റ് ആയി...
ഇംഗ്ലണ്ടിൽ ഇന്ത്യക്കാരൻ ഋഷി സുനാക്ക് ആയി...
സ്കോട്‌ലാണ്ടിൽ പാക്കിസ്ഥാൻ വംശജൻ ആയി.
കഴിവ് മാത്രം എല്ലാറ്റിനും അടിസ്ഥാനം.
ഇവിടെയോ?
വർഗീയത, വെറുപ്പ്, വിഭജനം.
No comments:
Post a Comment