അങ്ങനെയൊക്കെ ഉണ്ടോ?
ദേഹി ദേഹം വേറെ വേറെ,
ദേഹി ദേഹം വിട്ടൊഴിയുക,
ദേഹി ദേഹം വിട്ടൊഴിയുന്ന
പ്രത്യേക നിമിഷം ഉണ്ടെന്ന് വരിക, പറയുക,
ദേഹം വിട്ടൊഴിയുന്ന ദേഹിക്ക്
'ഞാൻ നീ' എന്നതുണ്ടാവുക,
ആ ദേഹിയിലെ ചില ഞാനും നീയും
ഭാഗ്യവാൻമാർ എന്ന് വരിക
എന്നതൊക്കെ ഉണ്ടോ?
എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത്?
ഉള്ളത് ഉണ്ട്, ഇല്ലാത്തത് ഇല്ല.
ഉള്ളത് ഉളളത് പോലെയുണ്ട്.
ഇല്ലാത്തത് ഇല്ലാത്തത് പോലെ ഇല്ല.
അത്രയല്ലേ ഉളളൂ.
കാല്പനികമായി,
വെറും അവകാശവാദമായി
ഒന്നും മനസ്സിലാവാതെ
പറയുന്നതൊഴിച്ചാൽ...
ബാക്കിയൊക്കെ
പാവങ്ങളെ ഇതും അതും പറഞ്ഞ്
സമാധാനിപ്പിക്കാൻ സാധിക്കും
എന്നല്ലേ ഉള്ളൂ?
******
ചോദ്യം: മറിച്ചെങ്കിലും സമാധാനിക്കട്ടെ?
എന്നാൽ അങ്ങനേയാവട്ടെ...
പക്ഷെ, ഒന്നുമില്ലെങ്കിൽ
ഒന്നുമില്ലെന്ന് മനസ്സിലാക്കി തന്നെ
സമാധാനിക്കാൻ സാധിക്കണം.
അങ്ങനെ
സ്വന്തവുമായും ലോകവുമായും
പൊരുത്തത്തിൽ ആവാൻ സാധിക്കണം.
ഒന്നുമില്ല,
ഉള്ളതെന്തോ അതേ ഉള്ളൂ
എന്നറിഞ്ഞ്,
ഉള്ളത് ഈ ഞാനല്ല,
ഈ എൻ്റെ തുടർച്ചയല്ല
എന്നറിഞ്ഞ് കൊണ്ട് മാത്രം
അറിയണം,
ഇല്ലാത്തത് ഉണ്ടെന്ന് വരുത്തി തന്നെയാണ്,
ഇങ്ങനെ തന്നെയാണ്
പല ഭക്തന്മാർരും
ലഹരിക്ക് അടിപ്പെട്ടവരും
അധികാരികളും
സമാധാനം നേടുന്നത്
എന്ന് കൂടി മനസ്സിലാക്കിയാൽ
നല്ലത്
No comments:
Post a Comment