പട്ടികള്‍ പരസ്പരം ഉണര്‍ത്തുന്നു.
'എന്ത് ക്രൂരതകളും കുറ്റങ്ങളും ചെയത് അധികാരവും സ്ഥാനവും സൂക്ഷിക്കുക. അല്ലേല്‍ ഏതെങ്കിലും പട്ടിയല്ലാത്തവന്‍ അവിടെ വന്നിരിക്കും'.
അങ്ങനെ ഇപ്പോൾ എല്ലാ സ്ഥാനങ്ങളിലും പട്ടികള്‍ മാത്രം.
*******
നാട് ഭരിക്കുന്ന വിഭാഗത്തെയും അധികാരികളെയുമാണല്ലോ ഉണർത്തേണ്ടതും തിരുത്തേണ്ടതും?
അതും കൃത്യമായും വിഭജനത്തിൻ്റെയും വെറുപ്പിൻ്റെയും രാഷ്ട്രീയം മാത്രം കളിക്കുമ്പോൾ.
ഈയടുത്ത് കർണാടകയിൽ വരെ, മറ്റൊന്നും പറയാനും ഉയർത്തിക്കാണിക്കാനും ഇല്ലാതെ കേരള സ്റ്റോറി പറഞ്ഞ് വരെ പ്രധാനമന്ത്രിയടക്കം കളിച്ചത് കണ്ട സ്ഥിതിക്ക്.
അതല്ലാത്ത ഒരജണ്ടയും ആശയവും പറയുന്നില്ല, പറയാനില്ല രാജ്യം ഭരിക്കുന്ന രാജ്യത്തെ ഒന്നായിക്കണ്ട് ഒന്നായി കൊണ്ടുപോകേണ്ട പാർട്ടിക്ക് എന്ന് കാണുമ്പോൾ.
തീർത്തും നിരാശരായി സങ്കടപ്പെട്ടു കൊണ്ട്.
എന്തെല്ലാമായാലും രാജ്യം ഭരിക്കുന്ന പാർട്ടി, രാജ്യത്തെ ഏറ്റവും വലിയ പാർട്ടി, രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷത്തിൽ നിന്ന്, ഏകദേശം ഇരുപത് ശതമാനം വരുന്ന സമുദായത്തിൽ നിന്ന് ഒരാളെ പോലും രാജ്യത്തെവിടെയും മത്സരിപ്പിച്ചു ജയിപ്പിച്ചില്ല എന്നത് ഒരു അപവാദമായും കളങ്കമായും കിടക്കുന്ന കാലത്തോളം ഈ തിരുത്തും ഉണർത്തലും നടന്നുകൊണ്ടേയിരിക്കണം.
യാഥാർത്ഥ്യബോധം ഉണ്ടാക്കാൻ മാത്രം.
കുറച്ചാളുകളുടെ, അല്ലെങ്കിൽ ഏതെങ്കിലും പാർട്ടിയുടെ, അധികാരദുരക്കും ആക്രാന്തത്തിനും വേണ്ടി മാത്രമായി രാജ്യം ആഭ്യന്തര കലാപത്തിലെത്തി നശിച്ചുപോകാതിരിക്കാൻ.
******
എഴുപത് വർഷങ്ങൾ കൊണ്ടുണ്ടായതല്ലാത്ത എന്താണ് ഇവിടെ പുതിയതായി, ഈ പത്തു വർഷങ്ങൾക്കുള്ളിൽ ഉണ്ടായത്?
സ്വന്തം ഭാര്യക്ക് കൊടുക്കാൻ സാധിക്കാത്ത green diamond അമേരിക്കൻ പ്രസിഡൻ്റിൻ്റെ ഭാര്യക്ക് കൊടുത്തതോ?
അതാണോ രാജ്യത്തിൻ്റെ മുൻപോട്ടുള്ള പോക്ക്?
പുതിയ ഐഐടിയോ ഐഐമ്മോ, isroയോ റെയ്ൽവേയോ ആശുപത്രികളോ തുറന്നുവോ?
നികുതിയും വിലയും കൂടിയത് മാത്രമല്ലാതെ വേറെന്തുണ്ടായി?
ഒപ്പം വെറുപ്പും വിഭജനവും മാത്രമല്ലാതെ.
നാം മനസ്സാക്ഷിയോട് തന്നെ ചോദിച്ചുനോക്കുക.
*******
നാടിൻ്റെ ദുരിതമോർത്ത് മാത്രം പറയുന്നതിനെ വ്യക്തിയെ കേന്ദ്രീകരിച്ച്, ഏതെങ്കിലും പാർട്ടിയെ എതിർത്തു മാത്രം പറയുന്നതായി കാണരുത്.
******
രാജ്യതാൽപര്യവും രാജ്യക്കാരുടെ താൽപര്യവുമാണ് സ്വന്തം പാർട്ടിയുടെയും, കുടുങ്ങിപ്പോയ ഉപബോധമനസ്സിൻ്റെയും താല്പര്യത്തിനേക്കാൾ യഥാർഥത്തിൽ മുകളിലെങ്കിൽ നിങൾ ആലോചിക്കുക.
*******
നമ്മൾ സെലക്ടീവായി, വെറുപ്പും വിഭജനവും ഉണ്ടാക്കേണ്ട കാര്യങ്ങളിൽ മാത്രം വാചാലരാവുന്നു.
സെലക്ടീവായി തന്നെ പല മർമ്മപ്രധാനമായ വിഷയങ്ങളിൽ നമ്മൾ മൗനം പാലിക്കുന്നു.
******
No comments:
Post a Comment