Monday, June 19, 2023

രാജ്യനിവാസികൾ തന്നെയല്ലാത്ത രാജ്യമുണ്ടോ? രാജ്യം വേറെ രാജ്യനിവാസികൾ വേറെ എന്നാണോ?

പത്ത് വർഷങ്ങൾ കിട്ടി. 

ഭരിക്കാൻ. 

ജനങ്ങൾക്ക് ഉപകാരമുള്ള ഒന്നും പ്രത്യക്ഷത്തിൽ ചെയ്തില്ല. 

ജനങ്ങൾക്ക് ഉപകാരമുള്ള ഒന്നും അനുഭവത്തിൽ ഇല്ല. കാഴ്ചയിൽ കണ്ടില്ല.

ഒരുപക്ഷേ, അറിയുന്നത് വാചകക്കസർത്ത് മാത്രവും അറിയാത്തത് ഭാരണവും എന്നത് കൊണ്ടാവാം.

ഒരുപക്ഷേ, അറിയുന്നത് പാർട്ടിപ്രവർത്തനം മാത്രം, പാർട്ടിയെ വളർത്തുന്നത് മാത്രം, അറിയാത്തത് ഭാരണവും നാടിനെ വളർത്തുന്നതും എന്നത് കൊണ്ടാവാം.

ഒരുപക്ഷേ രാജ്യഭരണം പാർട്ടിപ്രവർത്തനത്തിനും പാർട്ടിയെ വളർത്താനും വേണ്ടി മാത്രം ഉപയോഗിച്ചത് കൊണ്ടുമാവാം.

ഒരുപക്ഷേ രാജ്യസ്നേഹമെന്നത് പുറംപൂച്ച് വാക്ക് മാത്രമായ ആയുധമാക്കികയത് കൊണ്ടാവാം.

സത്യം പറയാം. 

ഭാരതീയ തയെയും ഹൈന്ദവത യെയും പൂർണമായും ഉൾക്കൊണ്ട് കൊണ്ട് തന്നെ, എങ്ങനെയെല്ലാം നിഷ്പക്ഷമായി നിന്ന് ചിന്തിച്ചിട്ടും ശ്രമിച്ചിട്ടും ഈ ഭാരണത്തെയും ഭരണകൂടപാർട്ടിയെയും പിന്തുണക്കാൻ ഒന്നും കാണാനില്ല. ഒരു ന്യായവും കിട്ടുന്നില്ല. ധ്രുവീകരിക്കപ്പെട്ട് അന്ധനായി ചിന്തിച്ചാൽ മാത്രമല്ലാതെ.

ആകയാൽ ഈ ഭരണകൂടം ഈ പത്ത് വർഷക്കാലം കൊണ്ട് ചെയ്തത് ജനങ്ങളുടെ പ്രയാസവും ചിലവും പ്രത്യക്ഷത്തിൽ തന്നെ കൂട്ടി എന്നത് മാത്രം കാണുമ്പോൾ പ്രത്യേകിച്ചും.

എല്ലാറ്റിൻ്റെയും നികുതി കൂട്ടി.

എല്ലാറ്റിനും വിലയും കൂട്ടി.

ജനങ്ങൾക്കിടയിൽ വിഭജവും വെറുപ്പും കൂട്ടി.

അല്ലാത്ത ഒന്നും കാണാനില്ല.

രാജ്യം, രാജ്യസ്നേഹം, രാജ്യപുരോഗതി എന്നീ വെറും വാക്കുകൾ കൊണ്ട്, ഇരുട്ട് കൊണ്ട് ഓട്ടയടക്കുന്നത് പോലെ എല്ലാം ഒരളവോളം മറച്ചുപിടിക്കാൻ സാധിക്കുന്നുണ്ട് ഈ പാർട്ടിക്കും ഭരണകൂടത്തതിനും. 

കാരണം, ജനാധിപത്യത്തിന് വേണ്ടി വളരാത്ത ഇന്ത്യൻ ജനത അത്രക്കേ ഉള്ളൂവെന്ന് ഭരണകൂടത്തിനും ഭരിക്കുന്ന പാർട്ടിക്കും നന്നായറിയാം.

അങ്ങനെ രാജ്യം, രാജ്യസ്നേഹം, രാജ്യപുരോഗതി എന്നീ വാക്കുകൾ കൊണ്ട് തന്നെ നിഷ്കളങ്കരായ പാവം ജനങ്ങളെ കൊണ്ട് എല്ലാം സഹിപ്പിക്കാനും സാധിച്ചിട്ടുണ്ട് ഈ ഭരണകൂടത്തിനും ഭരിക്കുന്ന പാർട്ടിക്കും.

മുഴുവൻ കള്ളപ്പണം വരെ വെള്ളപ്പണമാക്കിയ നോട്ട് നിരോധനം വരെ ജനങ്ങളെ കൊണ്ട് സഹിപ്പിച്ചു ഭരണകൂടവും ഭരിക്കുന്ന പാർട്ടിയും.

വെറും അമ്പത് ദിവസം കൊണ്ട് നോട്ട്നിരോധനത്തിൻ്റെ ഗുണം കിട്ടിയിട്ടില്ലെങ്കിൽ "എന്നെ പച്ചക്ക് കത്തിച്ചുകൊള്ളൂ" എന്ന സ്വന്തം വാക്കുകൾ വരെ ജനങ്ങളെ കൊണ്ട് മറപ്പിച്ചുകൊണ്ട്.

അങ്ങനെ രാജ്യം, രാജ്യസ്നേഹം, രാജ്യപുരോഗതി എന്ന, ആർക്കും പ്രത്യക്ഷമായ കണ്ണുകൾ കൊണ്ട് കാണാനും അളക്കാനും സാധിക്കാത്ത, വാക്കുകൾ കൊണ്ട് എല്ലാം മറച്ചുപിടിക്കാൻ കഴിഞ്ഞു. ഇരുട്ട് കൊണ്ട് ഓട്ടയടക്കുന്നത് പോലെ തന്നെ ഈ ഭരണകൂടത്തിനും ഭരിക്കുന്ന പാർട്ടിക്കും.

പക്ഷേ, ഇപ്പോൾ, 2024 തെരഞ്ഞെടുപ്പ് അടുത്തുവരുന്നു.

ഉത്തരേന്ത്യ ഒരു ധൈര്യമായി ഉണ്ടെങ്കിലും, 2024 തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ ഇതേ ഭരണകൂടവും അതിനെ നയിക്കുന്ന പാർട്ടിയും ചിന്തിക്കുന്നത് വേറൊന്നാണ്. 

എങ്ങിനെ പ്രതിപക്ഷത്തെ, പ്രതിപക്ഷത്തിൻ്റെ ന്യായമായ വിമർശനങ്ങളെ , ജനങ്ങളുടെ മുൻപിൽ പ്രതിരോധിക്കും. 

പ്രതിപക്ഷം ഒന്നായി ഒരുമിച്ചല്ല എന്നുണ്ടെങ്കിലും, പ്രതിപക്ഷം ഒന്നായി ഒരുമിച്ചാവില്ല എന്ന പ്രതീക്ഷ ധൈര്യത്തിനായുണ്ടെങ്കിലും ഫലത്തിൽ എങ്ങിനെ പ്രതിപക്ഷത്തെ ജനങ്ങളുടെ മുൻപിൽ പ്രതിരോധിക്കും?

പ്രതിരോധിക്കൽ ഏറെക്കുറെ എളുപ്പമാണ്. 

രാജ്യം, രാജ്യസ്നേഹം, രാജ്യപുരോഗതി എന്നീ വാക്കുകൾ ഏറെയാണ്.

പാവം ജനങ്ങളെ, പ്രത്യേകിച്ചും ഉത്തരേന്ത്യൻ ജനതയെ പറ്റിക്കാൻ പിന്നെയും ഒരു കുറേ വഴികളുണ്ട്. 

അതിർത്തിയും പാക്കിസ്ഥാനും അടക്കം ഒരുകുറേ വഴികൾ, വിഷയങ്ങൾ. 

രാജ്യം, രാജ്യ സ്നേഹം, രാജ്യപുരോഗതി എന്നീ വെറുംവാക്കുകൾ കൊണ്ട് പിന്നെയും ഏറെക്കുറെ സാധിക്കും. 

ജനങ്ങൾ അത്രക്കേ ഉള്ളൂ. 

അത് ശരിയാണ്.

പക്ഷേ, കോൺഗ്രസ്സും മറ്റ് പ്രതിപക്ഷപാർട്ടികളും 2024 തെരഞ്ഞെടുപ്പിൽ ജനക്ഷേമം മുൻനിർത്തി ഒരുകുറേ ഓഫറുകൾ നൽകും.

കോൺഗ്രസ്സും മറ്റ് പ്രതിപക്ഷപാർട്ടികളും അങ്ങനെ ഓഫറുകൾ നൽകുന്നതിനെ എങ്ങിനെ പ്രതിരോധിക്കും? 

എന്നതാണ് ഭരണകൂട പാർട്ടിക്ക് മനസ്സിലാവാത്തത്. 

പത്ത് കൊല്ലം കിട്ടിയിട്ടും ഒന്നും ചെയ്യാത്തവർക്ക്, ഒരോഫറും നടപ്പാക്കാത്തവർക്ക് ഇനി മറ്റൊരു ഓഫർ നൽകി പ്രതിരോധിക്കാൻ സാധിക്കില്ല. 

2014 ചെയ്തത് പോലെ സാധിക്കില്ല. 

അന്നീ ഭരണകൂടപാർട്ടി പുതിയതായിരുന്നു. 

അഥവാ, ഈ ഭരണകൂട പാർട്ടി ഇനി കുറേ ഓഫറുകൾ നൽകിയാലും ജനങ്ങൾ വിശ്വസിച്ച് കൊള്ളണമെന്നില്ല. കാരണം അവർ പറഞ്ഞതൊന്നും നടപ്പാക്കിയിട്ടില്ല. 

മറ്റ് പലതും പറഞ്ഞ് ശ്രദ്ധ തിരിച്ചുവിട്ടത് മാത്രമല്ലാതെ.

അങ്ങനെ കോൺഗ്രസ്സും മറ്റ് പ്രതിപക്ഷപാർട്ടികളും കുറേ വലിയ ഓഫറുകൾ നൽകിയാൽ എന്ത് ചെയ്യുമെന്ന് ചിന്തിച്ച് ഇപ്പോൾ തന്നെ ഭരണകൂടപാർട്ടി പറഞ്ഞു തുടങ്ങണം. 

കോൺഗ്രസ്സിനും പ്രതിപക്ഷപാർട്ടികൾക്കും രാജ്യവും രാജ്യസ്നേഹവും രാജ്യപുരോഗതിയും വിഷയമല്ല. 

അതുകൊണ്ടാണ് അവർ ഇങ്ങനെ ഓഫർ നൽകുന്നത്.

അതുകൊണ്ടാണ് കോൺഗ്രസ്സിനും പ്രതിപക്ഷപാർട്ടികൾക്കും ഇങ്ങനെ വലിയ വലിയ ഓഫറുകൾ നൽകാൻ സാധിക്കുന്നത്. 

എന്നും മറ്റുമൊക്കെ മുൻകൂട്ടി പറഞ്ഞ് അണികളുടെയും ജനങ്ങളുടെയും മസ്തിഷ്കം പ്രക്ഷാളനം ചെയ്തുവെക്കണം.

അങ്ങനെ അണികളുടെയും ജനങ്ങളുടെയും മസ്തിഷ്കം പ്രക്ഷാളനം ചെയ്യുന്ന ഭരണ കൂടത്തോടും ഭരണകൂട പാർട്ടിയോടും ഒന്നേ തിരിച്ച് പറയാനും ചോദിക്കാനുമുള്ളൂ.

രാജ്യനിവാസികൾ തന്നെയല്ലാത്ത രാജ്യമുണ്ടോ?

രാജ്യം വേറെ രാജ്യനിവാസികൾ വേറെയാണോ?

രാജ്യനിവാസികളുടെ പുരോഗതിയല്ലാത്ത രാജ്യപുരോഗതിയുണ്ടോ?

രാജ്യനിവാസികളോടില്ലാത്ത രാജ്യസ്നേഹമുണ്ടോ?

രാജ്യനിവാസികൾക്ക് കിട്ടാത്ത,  രാജ്യനിവാസികൾക്കില്ലാത്ത രാജ്യക്ഷേമമുണ്ടോ?

രാജ്യനിവാസികളുടെ ദുരിതം വർദ്ധിപ്പിച്ചു കൊണ്ട് എന്ത് രാജ്യ സ്നേഹവും രാജ്യ പുരോഗതിയുമാണ് 

No comments: