ചരിത്രം പറയുമ്പോൾ അങ്ങനെയൊക്കെ ഉണ്ട്.
ജാതിയും വിഭജനവും ഉച്ചനീച്ത്വങ്ങളും പല കോലത്തിൽ എല്ലായിടങ്ങളിലും ഉണ്ടായിട്ടുണ്ട്.
ഇന്ത്യയിൽ മാത്രമല്ല അങ്ങനെ ഉണ്ടായത്.
ലോകത്തിൽ എല്ലായിടത്തും പല കോലത്തിൽ, പല കാലങ്ങളിൽ, മനുഷ്യൻ മെല്ലെ മെല്ലെ പുരോഗമിച്ച് വന്നതിനനുസരിച്ച് എല്ലാം മാറി മാറി ഉണ്ടായിട്ടുണ്ട്.
ചരിത്രത്തിൽ മനുഷ്യൻ മൊത്തം എന്തൊക്കെയോ എങ്ങിനെയൊക്കെയോ ആയിരുന്നല്ലോ, പലയിടത്തും പലപ്പോഴും.
അതൊന്നും ഹിന്ദുവിൻ്റെയും ഹൈന്ദവതയുടെയും മാത്രം പ്രശ്നമായിരുന്നില്ലല്ലോ?
ഹൈന്ദവത ഒരു സ്ഥാപിത, നിശ്ചിത, നിർവ്വചിത മതമല്ലാത്ത സ്ഥിതിക്ക് ഉണ്ടായതൊക്കെയും ഹൈന്ദവതയുടെ തന്നെ തലയിൽ കെട്ടിവെക്കേണ്ടതും ഇല്ലല്ലോ?
ഹൈന്ദവത അങ്ങനെ തന്നെയാവണം എന്ന് നിശ്ചയമില്ലാതെ എങ്ങിനെയോ ആയിത്തീർന്നതും ആയിത്തീർന്നുകൊണ്ടിരിക്കുന്നതുമല്ലേ? പ്രകൃതിയിലെ എല്ലാം പോലെ. ഒരു നൂറായിരം സാധ്യതകളെ സമന്വയിപ്പിച്ച് കൊണ്ട്, ഒരു നൂറായിരം സാധ്യതകളെ അറിഞ്ഞും അറിയാതെയും തള്ളിയും കൊണ്ടും കൊണ്ട്.
അറേബ്യയിലും അമേരിക്കയിലും ആഫ്രിക്കയിലും യൂറോപ്പിലും ഉണ്ടായിരുന്ന അടിമത്തം ആരും ക്രിസ്തുമതത്തിൻ്റെയും ഇസ്ലാമിൻ്റെയും തലയിൽ കെട്ടി വേക്കാറില്ലല്ലോ?
അതൊക്കെ ചരിത്രത്തിൽ അതാത് കാലത്തിൻ്റെയും മനുഷ്യൻ്റെയും മൊത്തമായ അധോഗതിയും പുരോഗതിയും പോലെ മാത്രം നടന്നതല്ലേ?
പിന്നെന്തിനാണ് ഒരു മതം പോലും അല്ലാത്ത, അങ്ങനെയൊരു വാദം ഒരിക്കലും നടത്തിയിട്ടില്ലാത്ത ഹൈന്ദവതയുടെ മേൽ, സനാതന ധർമ്മത്തിൻ്റെ മേൽ ജാതീയതയും വർണ്ണവിവേചനവും കെട്ടിയേപ്പിക്കുന്നത്?
പകരം, ഹൈന്ദവത അല്ലെങ്കിൽ സനാതന ധർമ്മം മതമല്ലാത്തതിനാൽ, ചുരുങ്ങിയത് അവസാന വാക്ക് പറയുന്ന, ഇത് മാത്രമെന്ന് പറയുന്ന മതം അല്ലാത്തതിനാൽ, ഒരു പ്രാപഞ്ചിക തത്വം നടപ്പാക്കുന്നത് പോലെ തന്നെ, സ്വയം തുറന്ന് നിന്ന് മാറ്റത്തിന് വിധേയമാണ്, മാറ്റത്തിന് വിധേയമായിട്ടുണ്ട്, വിധേയമാകുന്നുണ്ട് എന്നത് അംഗീകരിക്കുകയല്ലേ വേണ്ടത്? അല്പസ്വല്പം അതാതിടങ്ങളിലെ അതാത് സമയങ്ങളിലെ പ്രതിരോധത്തോടെയാണെങ്കിലും.
മറ്റൊന്ന് കൊണ്ടുമല്ല. ഹൈന്ദവതയിൽ അതിനെ നിർവ്വചിച്ച് നിശ്ചയിച്ച് അവസാനിപ്പിച്ച് തടകെട്ടി നിർത്തുന്ന അവസാനവാക്കില്ല, ഒരേയൊരു ഗ്രന്ഥമില്ല, ഭീഷണിയുടെ സ്വരമില്ല എന്നത് കൊണ്ട് മാത്രം.
ഇന്നിൻ്റെ ഏറെക്കുറെ തുറന്ന, തുറക്കാൻ തയ്യാറാവുന്ന ഹൈന്ദവത സാധ്യമാകുന്നത് അതുകൊണ്ടാണ്.
പ്രാപഞ്ചികത തന്നെയായ, സാർവത്രികമായ വൈവിധ്യ സാധ്യത സനാതനമായത് അതുകൊണ്ടാണ്.
ഒരു ഹിന്ദു എന്താണ്, എന്താകണം, എങ്ങിനെയാണ്, എങ്ങിനെയാവണം എന്ന നിർബന്ധങ്ങൾ എവിടെയും ഇല്ലാത്തത് കൊണ്ട്.
അത്തരമൊരു dilution ഉണ്ട് ഹൈന്ദവതയിൽ അന്തർലീനമായി ഉണ്ട് എന്നതിനാൽ.
അല്ലെങ്കിൽ അത്തരമൊരു dilution ഹൈന്ദവതയിൽ എപ്പോഴുമെപ്പോഴും ഉണ്ടാവുന്നുണ്ട് എന്നതിനാൽ
അങ്ങനെ വരുമ്പോൾ, ഹിന്ദു തയ്യാറാവുന്ന അത്തരം dilutionന് ശക്തിപകർന്ന്, അത്തരം dilution സാധ്യമാക്കുകയല്ലേ വേണ്ടത്?
അല്ലാതെ അപ്പോഴും എപ്പോഴും ചരിത്രവും പഴയതും പറഞ്ഞ് കുറ്റം പറഞ്ഞ് പിറകോട്ട് കൊണ്ടുപോകുക യല്ലല്ലോ വേണ്ടത്?
അങ്ങനെ ഒരു വലിയ വിഭാഗം സ്വയം, അവരുടെ അന്തർലീനമായ സ്വഭാവം വെച്ച് മാറി നന്നാവുമ്പോൾ നിങൾ പണ്ട് അങ്ങനെയായിരുന്നില്ല, മോശമായിരുന്നു, അതിനാൽ ഇപ്പോൾ നന്നാവരുത്, ഇപ്പോൾ നിങൾ നന്നായാൽ നമ്മൾ അംഗീകരിക്കില്ല എന്ന് പറയുകയുമല്ലല്ലോ വേണ്ടത്?
No comments:
Post a Comment