Friday, June 2, 2023

ഗുസ്തി താരങ്ങളുടെ പ്രശ്നം: എന്തുകൊണ്ട് ബിജെപി പ്രതിക്കൂട്ടിൽ?

ഗുസ്തി താരങ്ങളുടെ പ്രതിഷേധം: എന്തുകൊണ്ട് ബിജെപി പ്രതിക്കൂട്ടിലെന്ന് തോന്നുന്നു.

പാർലമെൻ്റ് അംഗവും പാർട്ടിയുടെ വലിയ നേതാവും തന്നെയാണ് ആരോപിക്കപ്പെട്ട് പ്രതിസ്ഥാനത്ത് എന്നതിനാൽ.

അതുകൊണ്ട് മാത്രമാണ് പാർട്ടിയും ഭരണകൂടവും പ്രതിസ്ഥാനത്ത് വരുന്ന പ്രശ്നം ഉണ്ടാവുന്നത്. 

പ്രത്യേകിച്ചും ധർമ്മവും ആചാരവും ഒക്കെ പ്രധാനമാണെന്ന് പറയുന്ന പാർട്ടി കൂടിയായ ബിജെപി ഈ പെൺകുട്ടികളുടെ കാര്യത്തിൽ സൂക്ഷിക്കുന്ന മൗനം. ബേട്ടീ പഠാഓ ബേട്ടീ ബച്ചാഓ എന്ന് പറഞ്ഞുവരുന്ന സ്ഥിതിക്ക്.

ഓർക്കുന്നില്ലേ, ഇങ്ങനെയൊന്നും അല്ലാതിരിന്നുട്ടും നിർഭയ പ്രതിഷേധത്തിലും അണ്ണാ ഹസാരെ പ്രക്ഷോഭത്തിലും കോൺഗ്രസ്സ് ഭരണകൂടം കുലുങ്ങിയത്....??? 

ഉത്തരവാദിത്വം കാണിച്ചു അപ്പോഴുള്ള കോൺഗ്രസ്സ് ഗവൺമെൻ്റ് എന്ന ഒറ്റക്കാരണത്താൽ. 

ആ സമരത്തെ മനസ്സിലാക്കി പരിഹാരമായി എന്തൊക്കെ ചെയ്യാൻ കഴിയുമോ അതൊക്കെ ചെയ്യാൻ ശ്രമിച്ചു കോൺഗ്രസ്സ് എന്ന ഒറ്റക്കാരണത്താൽ. ഇപ്പോൾ ബിജെപി ചെയ്യുന്നത് പോലെ കണ്ടില്ലെന്ന് നടിച്ചില്ല. 

അവിടെയൊന്നും അപ്പോഴൊന്നും പ്രതിസ്ഥാനത്ത് നേരിട്ട് ആരോപിക്കപ്പെട്ടത് ഇതുപോലുള്ള ഉന്നതതലങ്ങളിൽ ഉളളവരല്ല, പാർട്ടി നേതാക്കൾ അല്ലാതിരുന്നിട്ട് പോലും. അപ്പോഴൊക്കെയും ഒന്നുകിൽ പ്രത്യേകിച്ച് ഒരു പ്രതി ഉണ്ടായിരുന്നില്ല, അല്ലെങ്കിൽ പ്രതി വേറെ ആരൊക്കെയോ ആയിരുന്നു, അതുമല്ലെങ്കിൽ പ്രതി ആരാണെന്ന് മനസ്സിലാവാത്തവരായിരുന്നു. എന്ന വ്യത്യാസം ഉണ്ടായിരുന്നിട്ട് പോലും കോൺഗ്രസ്സ് ഗവണ്മെൻ്റ് വെറും വെറുതെ കണ്ണടച്ചു നിൽക്കാതെ ആവുന്നത്ര ഉത്തരവാദിത്തം ഏറ്റെടുത്തു.. 

******

ബിജെപിയും ബിജെപി പ്രവർത്തകരും തന്നെ ഓർത്തു നോക്കൂ...

ബിജെപി പ്രതിപക്ഷത്താണെങ്കിൽ ഇത്തരമൊരു സിനാരിയോയിൽ, ഇങ്ങനെ ഭീകരമായി വിലകൂടിയ സന്ദർഭത്തിൽ, ഇങ്ങനെ നികുതിയും ഗ്യാസ് പെട്രോൾ വിലയും അമിതമായി കൂടിയ ദുരന്തപൂർണമായ അവസ്ഥയിൽ, വെറുതേ ഒന്നും മിണ്ടാതെ ഇരിക്കുമോ?

പ്രതിപക്ഷം എന്ന നിലക്ക് ഏതെങ്കിലും പാർട്ടിയും ജനങ്ങളും ഇതെല്ലാം കണ്ടും സഹിച്ചും അങ്ങനെ വെറും വെറുതേ ഒന്നും മിണ്ടാതെ ഇരിക്കേണമോ?

അണ്ണാ ഹസാരെ മൂവ്മെൻ്റിൻ്റെ പിന്നിലും നിർഭയ സമരത്തിൻ്റെ പിന്നിലും പെട്രോൾ ഗ്യാസ് വിലവർദ്ധനവിനെതിരെയും കള്ളപ്പണത്തിനെതിരെയും ബിജെപി അക്കാലത്ത് ശക്തമായി നിന്നിരുന്നു. 

2014ൽ ബിജെപി ഭരണത്തിലേക്ക് വന്നതിൻ്റെ പശ്ചാത്തലം അതൊക്കെയായിരുന്നു.

******

അറിയണം. വെറും നാടകം കളിച്ചാൽ ജനങ്ങൾക്ക് മനസ്സിലാവും. 

യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ അപ്പുറത്ത്  വെറുപ്പും വികാരവും വിഭജനവും  മാത്രം നടത്തിയാൽ മാത്രം മതി എന്ന തന്ത്രം എപ്പോഴും വിജയിക്കില്ല. ഒരുപക്ഷേ, കർണാടക ഈയടുത്ത് പറഞ്ഞ് മനസ്സിലാക്കിത്തന്നതും അതാണ്.

*****

ഏത് സംസ്ഥാനത്തും പോലീസ് ആ സംസ്ഥാനം ഭരിക്കുന്ന ഗവണ്മെൻ്റിൻ്റെ കയ്യിലാണ് എന്ന ദുരന്തപൂർണമായ വസ്തുതയുണ്ട് ഇന്ത്യയിൽ.

പക്ഷേ ഡൽഹിയുടെ കാര്യം വ്യത്യസ്തമാണ്. ഡൽഹി പോലീസ് കേന്ദ്രസർക്കാരിൻ്റെ കയ്യിലാണ്. കേന്ദ്രം ഭരിക്കുന്നത് ബിജെപിയും.

എന്നിരിക്കെ ഏത് കോടതിയും എന്ത് നിലപാട് ബാഹ്യമായി എടുത്തത്താലും കാര്യമുണ്ടാവില്ല. 

അതാണ് എവിടെയുമുള്ള ഇന്ത്യൻ യാഥാർത്ഥ്യം. 

കാരണം, കോടതിയുടെ മുൻപിൽ പോലീസ് കൊണ്ടുവരുന്നത് വെച്ച് മാത്രമാണ് ആത്യന്തികമായി എന്തെങ്കിലും ഫലവത്തായ നടപടി കോടതി എടുക്കൂ. 

കോടതിയുടെ മുൻപിൽ സംഗതികൾ എത്തിക്കുന്നത് മേൽപറഞ്ഞ രാഷ്ട്രീയത്തിന് കീഴിൽ വരുന്ന പോലീസാണ്. 

ഒട്ടും സ്വതന്ത്രമല്ലാത്ത, വെറുതേ സ്വതന്ത്രമെന്ന് നമ്മൾ പറയുന്ന പോലീസ്.

അതുകൊണ്ടാണ് സംശയം ഉയരുന്നത്. അതുകൊണ്ടാണ് ബിജെപിയുടെ മേൽ സംശയം വരുന്നത്.

ബിജെപി എന്ന പാർട്ടിയും പാർട്ടിയെന്ന നിലക്ക് ഇതുവരെയും ഒരു ആക്ഷൻ പാർട്ടി തലത്തിൽ ആരോപിക്കപ്പെട്ട ആളുടെ മേൽ എടുക്കാത്തത് സംശയത്തെ കൂടുതൽ ബലപ്പെടുത്തുന്നു.

ഇക്കാര്യം എല്ലാ പ്രതിപക്ഷപാർട്ടിയും ജനങ്ങളും പറയും, പറയണം. 

ബിജെപി പ്രതിപക്ഷത്താണെങ്കിൽ ഇത്തരമൊരു സിനാരിയോയിൽ വെറുതേ ഒന്നും മിണ്ടാതെ ഇരിക്കുമെന്ന് തോന്നുന്നുണ്ടോ?

അണ്ണാ ഹസാരെ മൂവ്മെൻ്റിൻ്റെ പിന്നിലും നിർഭയ സമരത്തിൻ്റെ പിന്നിലും ബിജെപി അക്കാലത്ത് ശക്തമായി നിന്നതായിരുന്നു ബിജെപി 2014ൽ ഭരണത്തിലേക്ക് വന്നതിൻ്റെ പശ്ചാത്തലം.


No comments: