മക്കൾ നേരിടുന്ന ശരിയായ പ്രശ്നം, സംഘർഷം.
ഇത് ഈയുള്ളവൻ മക്കളിൽ നിന്ന് തന്നെ നേരിട്ട് മനസ്സിലാക്കുന്നു.
കാരണം, അതവർ ഈയടുത്തായി വല്ലാതെ പറയുന്നു.
അവർ എല്ലാവരിലും കാപട്യം മാത്രം കാണുന്നു, മണക്കുന്നു. പിന്നെ അസൂയയും.
അടുത്ത ബന്ധുക്കളെന്ന് കരുതപ്പെടുന്നവർ വരെ കപടന്മാരാണെന്ന് അവർ കാണുന്നു. അസൂയക്കാരെന്നും...
ഏറെക്കുറെ എല്ലാവരും പുറംപൂച്ച് മാത്രമായി ഭംഗിവാക്ക് വെറും വെറുതെ പറയുന്നവരെന്ന് മനസ്സിലാക്കുന്നു. അവർ വലിയവരെന്ന് കണക്കാക്കുന്നവർ വരെ. പലയിടത്തും നേതാക്കളും മറ്റുമായി കാണപ്പെടുന്ന അവരുടെ സ്വന്തക്കാർ വരെ.
ഉള്ളുതൊട്ട ഇഴയടുപ്പം ആർക്കുമില്ലെന്നത് അവർ നിത്യേന അനുഭവിക്കുന്നു.
പറഞ്ഞ വാക്കുകൾ വരെ ഓർക്കാത്തവരെന്നത് അവരെ അവിശ്വാസികളാക്കുന്നു.
ആരെയും ഉള്ളിൻ്റെയുളളിൽ വിശ്വസിച്ചു കൂടെന്നത് അവർ ഇപ്പോൾ പാഠമാക്കിത്തുടങ്ങുന്നു.
എല്ലാവരും മറ്റുള്ളവരുടെ പരാജയം ആഗ്രഹിച്ച് തന്നെയെന്നും, വിജയിക്കുമ്പോൾ മാത്രം കൂടെ വെറുതേ കയ്യടിച്ച് കൂടുന്നവരെന്നും അവർ തിരിച്ചറിയുന്നു.
ആകെമൊത്തം ഒരുതരം negativity അവരെ ആവരണം ചെയ്യുന്നു.
ഈയടുത്തായി അവർ എല്ലാം അവിശ്വാസിച്ച് തുടങ്ങുന്നു, എല്ലാവരെയും അവിശ്വാസിച്ച് തുടങ്ങുന്നു.
No comments:
Post a Comment