മുഹമ്മദ് സർവ്വലോകത്തിനുമുള്ള പ്രവാചകനാണെന്നും സർവ്വലോകവും മുഹമ്മദിൽ വിശ്വസിക്കണമെന്നും ഇസ്ലാം പറയുന്നില്ലേ? എങ്കിൽ ആ സർവ്വലോകത്തിനും മുഹമ്മദിനെ മനസ്സിലാക്കാനും തലനാര് കീറി ചർച്ചചെയ്യാനും അവകാശവും അധികാരവും ഉണ്ടാവേണ്ടതല്ലേ?
*****
മതാന്ധത ബാധിച്ചവരുടെ പൊതുവെയുള്ള പ്രശ്നമാണത്. അവർക്കുള്ള മതാന്ധത എല്ലാവർക്കും ഉണ്ടെന്ന് കരുതുകയും ആരോപിക്കുകയും ചെയ്യുക.
*****
മതവിശ്വാസികൾ: ടോർച്ച് കയ്യിൽ കിട്ടിയിട്ടും കാര്യമില്ലാത്തവർ. കാരണം ഇവർ ടോർച്ച് തിരിച്ചുപിടിച്ച് സ്വന്തം കണ്ണിലേക്ക് തന്നെ വെളിച്ചമടിക്കുന്നവർ. ഫലത്തിൽ അന്ധകാരം തന്നെ പ്രതിഫലമായും ശിഷ്ടമായും വാങ്ങുന്നവർ.
No comments:
Post a Comment