വെറുതേ ചോദിക്കുന്ന ചോദ്യവും ഉത്തരവും. പാകമാവാത്ത, കുഴയാത്ത മാവ് പോലെ.
അത് ചോദിക്കുന്നവനും അവയ്ക്ക് ഉത്തരം നൽകുന്നനും ചൂടാവാത്ത കല്ല് പോലെ. പരസ്പരം നശിപ്പിക്കും, വൃത്തികെടുത്തും.
*******
ജോലിയും ജോലി ഇല്ലാത്തതുമല്ല; ജീവിതമാണ്, ആ ജീവിതം ആസ്വദിച്ചു ജീവിക്കുന്നതാണ് ഏറെ പ്രധാനം.
ആരുടെയോ കല്പനക്ക് കീഴിൽ ജോലി ചെയ്യേണ്ടി വരാതിരിക്കുകയാണ് മഹാഭാഗ്യം, പ്രകൃതിപരം.
ജോലിക്ക് പോകാത്തവർക്ക്, പോകേണ്ടിവരാത്തവർക്ക്, പ്രത്യേകിച്ചും സ്ത്രീകൾക്ക് ഒരു തെറ്റിധാരണയുണ്ട്. ജോലി എന്തോ വലിയ കാര്യമാണെന്ന്.
പുരുഷൻ പോലും ജോലിചെയ്യുന്നത് ഇഷ്ടമായിട്ടല്ല ; പകരം സാമ്പത്തിക പരാധീനത മാത്രം കാരണമായാണ്, നിർബന്ധിതമായാണ്. എന്നതവൾ അറിയുന്നില്ല.
ജോലിയിൽ പലരും കുടുങ്ങിത്തന്നെയാണ്. പുരുഷനും സ്ത്രീയും.
ജോലിയെന്നാൽ വിധേയപ്പെട്ട് അഭിനയിക്കേണ്ടി വരുന്ന അവസ്ഥയാണ്.
വീട്ടിലെ പത്തുമിനിറ്റിന് പകരം പുറത്ത് പത്ത്മണിക്കൂർ ആട്ടും തുപ്പും കൊള്ളേണ്ട, വിധേയപ്പെട്ട് അഭിനയിക്കേണ്ട അവസ്ഥ തന്നെയാണ് പല സ്ത്രീകൾക്കും.
ജോലിയല്ല; ജീവിതമാണ്, വിധേയത്വവും അഭിനയവും ആവശ്യമാകാത്ത സ്വാതന്ത്ര്യമാണ്, സ്വാഭാവികതയാണ് പ്രധാനം.
No comments:
Post a Comment