Monday, June 27, 2022

പ്രണയത്തിന് കണ്ണില്ല, മതമില്ല എന്നത് വെറുംവാക്ക് .

കാമം വേഷംകെട്ടി വരുന്നതാണ് പ്രണയം. 


അതിൽ സ്ത്രീ ഗർഭിണിയായി കെണിയും. ഒരിക്കൽ കെണിഞ്ഞാൽ എന്നത്തേക്കും എന്ന മട്ടിൽ. 


അതുകൊണ്ട് തന്നെ സ്ത്രീ മതം മാറിയും സുരക്ഷിതത്വം ഉറപ്പ് വരുത്തും. 


അവളുടെയും ഉണ്ടായേക്കാവുന്ന കുഞ്ഞിൻ്റെയും ജീവിതം എന്ന സുരക്ഷിതത്വം.


സ്ത്രീയുടെ സുരക്ഷിതത്വത്തെ കുറിച്ച അവളുടെ തന്നേയും പിന്നെ സമൂഹവും ഏറ്റുപിടിച്ച പേടിയാണ് വിവാഹം എന്നതുണ്ടാക്കിയത്. മതംമാറ്റം എന്നത് ഉണ്ടാക്കുന്നതും.


*****


പ്രണയത്തിന് കണ്ണില്ല, മതമില്ല എന്നൊക്കെ വെറുംവാക്ക് പറഞാൽ ശരിയാണ്. 


പക്ഷേ, എപ്പോൾ ഇല്ല, എവിടെ വരെ ഇല്ല? 


പ്രണയം തുടങ്ങുമ്പോൾ ഇല്ല, ഒരുപക്ഷേ വിവാഹം വരെ ഇല്ല. പ്രത്യേകിച്ചും കാമം വേഷംമാറി പ്രണയമാകുന്നു എന്നതിനാൽ.


പക്ഷേ വിവാഹത്തിലേക്ക് എത്തുമ്പോൾ, അല്ലെങ്കിൽ വിവാഹത്തിലേക്ക് എത്തിയതിന് ശേഷം സ്ത്രീയെ തൻ്റെ മതത്തിലേക്ക് മാറ്റുന്ന ഒരു മതം ഒട്ടുമിക്ക പുരുഷന്മാർക്കുമുണ്ട്. 


അതിന് എളുപ്പം വഴങ്ങുന്ന പ്രകൃതം സ്ത്രീക്കുമുണ്ട്. ഒരു അതിജീവന തന്ത്രം പോലെ.

No comments: