പിൻസീറ്റ് ഡ്രൈവിംഗ് ഭരണം നടന്നത് മൻമോഹൻ സിംഗിൻ്റെ കാലത്ത് മാത്രമല്ല. എപ്പൊഴും നടന്നു കൊണ്ടിരുന്നു. ഇപ്പൊഴും നടന്നുകൊണ്ടിരിക്കുന്നു.
ഒരു പാർട്ടിയെ തെരഞ്ഞെടുക്കുന്നത് ആ പാർട്ടി പിൻസീറ്റ് ഡ്രൈവിംഗ് ഭരണം നടത്താൻ തന്നെയാണ്.
ഇപ്പോഴും നാഗ്പൂർ ഡൽഹിയെ ഭരിക്കുന്നു, നാഗ്പൂർ ഡൽഹിയിലൂടെ ഭരിക്കുന്നു.
ഡെൽഹി നാഗ്പൂരിലൂടെ ഇന്ത്യ ഭരിക്കുന്നതും നാഗ്പൂർ ഡൽഹിയിലൂടെ ഇന്ത്യ ഭരിക്കുന്നതും എല്ലാവരും കണ്ടുകൊണ്ടിരിക്കുന്നു.
ശരിയാണ് അദ്ദേഹം രാഷ്ടീയം കളിച്ചിരുന്നില്ല. അദ്ദേഹം രാഷ്ടീയം അറിഞ്ഞിരുന്നുമില്ല.
അദ്ദേഹം ആവും പോലെ നന്നായി ചെയ്തു, ഭരിക്കുക മാത്രം ചെയ്തു. ആരൊക്കെയോ എപ്പോഴൊക്കെയോ എല്ലാ കാലത്തും അഴിമതി നടത്തി. ഇപ്പൊഴും കയ്യിട്ടുവാരി നടത്തിക്കൊണ്ടിരിക്കുന്നു. എങ്ങിനെ എന്നതൊക്കെ അവരവർ മാത്രമറിയുന്നു.
ഇന്ത്യയിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും നേതാക്കളും ഭരിക്കാൻ വേണ്ടി എന്ത് കളിയും കളിക്കുന്നത് കയ്യിട്ടുവാരി അഴിമതി നടത്താം എന്നത് കൊണ്ടും എന്ന നിലക്കും മാത്രമാണ്.
അല്ലാതെ ആയിരക്കണക്കിന് കോടികൾ ചിലവഴിച്ച് പാർട്ട പ്രവർത്തനവും തെരഞ്ഞെടുപ്പ് പ്രവർത്തങ്ങളും നടത്തുന്നത് വെറുതേ അല്ലല്ലോ?
No comments:
Post a Comment