ഉദ്ദേശരാഹിത്യം.
അര്‍ത്ഥരാഹിത്യം.
അതാണ്, അതാവണം
ഉണ്ടെങ്കിൽ ഉള്ള ദൈവം.
എന്തുകൊണ്ട്?
നേടാനും നഷ്ടപ്പെടാനും
ദൈവമല്ലാത്ത മറ്റൊന്നും
ദൈവത്തിനില്ലെന്നതിനാല്‍.
ലക്ഷ്യവും ഉദ്ദേശവുമാകാന്‍
മറ്റാരും മറ്റൊന്നും
ദൈവമല്ലാതെ
ദൈവത്തിനില്ലെന്നതിനാല്‍.
ദൈവം മാത്രമായാല്‍
ദൈവം തന്നെയും
ഇല്ലാത്തത് പോലെ.
പറയാനും പ്രതിബിംബീക്കാനും
തെളിയിക്കാനും സമര്‍ത്ഥിക്കാനും
മറ്റൊന്നും മറ്റാരും,
ഒരു പ്രതലവും പശ്ചാത്തലവും,
ദൈവത്തിനില്ലെന്നതിനാല്‍.
എങ്കിൽ പിന്നെ
പദാര്‍ത്ഥമെന്ന് പറഞ്ഞാലെന്ത്,
ആത്മാവെന്ന് വിളിച്ചാലെന്ത്?
എങ്കിൽ പിന്നെ
എന്ത് പേരും വിളിച്ചാലെന്ത്?
ഒരു പേരും വിളിച്ചില്ലെങ്കിലെന്ത്?
ഉദ്ദേശരാഹിത്യം.
അര്‍ത്ഥരാഹിത്യം.
അതാണ്, അതാവണം
ഉണ്ടെങ്കിൽ ഉള്ള ജീവിതവും.
No comments:
Post a Comment