മൻമോഹൻ സിംഗ് ശരിയാണ്.
കോൺഗ്രസ്സ് ചെയ്ത വലിയ ശരിയാണ് അദ്ദേഹം.
മറ്റ് വർഗീയ മത അജണ്ടകൾ ഇല്ലാത്ത കോൺഗ്രസ്സിന് മാത്രം ചെയ്യാൻ സാധിക്കുന്ന ശരി.
രാജ്യം നന്നായി ഭരിക്കുക മാത്രമാണ് ഏറ്റവും വലിയ അജണ്ട എന്ന് ഒരു പാർട്ടി കരുതിയത് കൊണ്ട് മാത്രം പ്രധാനമന്ത്രിയായ ഒരാൾ
ലോകം മുഴുവൻ സാമ്പത്തിക കെണിയിൽ വീണപ്പോഴും ഇന്ത്യയെന്ന രാജ്യത്തെ സാമ്പത്തികമായി രക്ഷിച്ച പ്രധാനമന്ത്രി.
കാര്യവിവരം ഉള്ളയാൾ.
ഗാലറിക്കും കയ്യാടിക്കും വേണ്ടി കളിക്കാത്ത ആൾ.
പാർട്ടി പ്രവർത്തനത്തിന് പ്രധാനമന്ത്രി സ്ഥാനം ഉപയോഗിക്കാതിരുന്ന ആൾ.
വെറുപ്പും വിദ്വേഷവും വിഭജനവും അധികാരത്തിന് വേണ്ടി ഉപയോഗിക്കാൻ അറിയാതിരുന്ന ആൾ.
വെറുപ്പും വിഭജനവും അറിയാത്ത, ഉദ്ദേശിക്കാത്ത വെറും വായാടി അല്ലാത്ത ആൾ.
ആ നിലക്ക് കോൺഗ്രസ് ചെയ്ത വലിയ ഒരു തെറ്റും കൂടിയായിരുന്നു മൻമോഹൻ സിംഗ്.
വിവരം കെട്ട ഇന്ത്യ അർഹിക്കാത്ത വിവരമുള്ള ഒരു പ്രധാനമന്ത്രി.
അദ്ദേഹത്തെ പോലെയുള്ളവർക്ക് ഇവിടെയുള്ള വൃത്തികെട്ട രാഷ്ട്രീയം എന്തും എങ്ങിനെയും വൃത്തികെട്ട കോലത്തിൽ കളിക്കാൻ അറിയില്ല, കഴിയില്ല എന്നത് കൊണ്ട്.
No comments:
Post a Comment