നൂറു കണക്കിന് പേരെ ആരെങ്കിലും കൊന്നിട്ടുണ്ടെങ്കില്‍, നൂറ് കണക്കിന് പേരോട് ആരെങ്കിലും അനീതി ചെയ്യുന്നുണ്ടെങ്കില്‍ അതും നിങ്ങൾ ഉണ്ടെന്ന് പറയുന്ന ദൈവം ചെയ്തതാണ്, ദൈവം ചെയ്യിപ്പിച്ചതാണ്.
കാരണം, ദൈവം ഉദ്ദേശിക്കാതെ, ദൈവത്തിന്റെ വേണ്ടുകയില്ലാതെ ഒന്നും എവിടെയും സംഭവിക്കുന്നില്ല.
"മാ ഷാ അല്ലാഹു കാന്‍, വ മാ ലം യഷാ ലം യകുന്‍."
"അല്ലാഹു ഉദ്ദേശിച്ചത് മാത്രം സംഭവിച്ചു. അവന്‍ ഉദ്ദേശിക്കാത്തത് സംഭവിച്ചില്ല."
"വമാ തദ്രി നഫ്സുന്‍ മാദാ തക്സിബു ഗദാ, വമാ തദ്രി നഫ്സുന്‍ ബി അയ്യി
അര്‍ ദിന്‍ തമൂത്ത്."
"ഒരുവനും അറിയുന്നില്ല അവന്‍ നാളെ എന്ത് ചെയ്യുമെന്ന്, ഒരുവനും അറിയുന്നില്ല അവന്‍ എവിടെ എപ്പോൾ മരിക്കുമെന്ന് ".
ആത്യന്തികതയില്‍ നിന്ന് നോക്കിയാല്‍ നന്മയും തിന്മയും സംഭവിക്കുന്നില്ല. എല്ലാം ദൈവ ത്തില്‍ നിന്ന് മാത്രം. പ്രകൃതിയില്‍ നിന്ന് മാത്രം. പ്രകൃതിയിലേക്ക് മാത്രം.
"ഇന്നാ ലില്ലാഹി, വാ ഇന്നാ ഇലയ്ഹി റാജിഊന്‍."
നാം എല്ലാവരും ദൈവത്തില്‍ നിന്ന്, ദൈവത്തിനുള്ളത്, ദൈവത്തിലേക്ക് തന്നെ മടങ്ങുന്നു
ആപേക്ഷികതയില്‍ നിന്ന് നോക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്ത് തോന്നുന്നുവോ അതുപോലെ നിങ്ങൾ ആപേക്ഷികതയില്‍ വെച്ച് തന്നെ പെരുമാറുക. ആവും പോലെ പ്രതിക്രിയ നടത്തുക. ശിക്ഷിക്കുക, രക്ഷിക്കുക. അഭിനന്ദിക്കുക, പരിഹസിക്കുക. അത്രയേ ഉള്ളൂ, അത്രയേ സാധിക്കൂ. പ്രതിക്രിയക്കും ശിക്ഷിക്കാനും ദൈവത്തെ കാത്തിരിക്കാതിരിക്കുക.
നിങ്ങൾ എന്ത് ചെയ്യുന്നുവോ അതാണ് ദൈവത്തിന്റെ രക്ഷയും ശിക്ഷയും പ്രതിക്രിയയും.
ഇവിടെ സംഭവിക്കുന്നത് ഒക്കെയും തന്നെ ആ നിലക്ക് ദൈവത്തിന്റെ രക്ഷയും ശിക്ഷയും പ്രതിക്രിയയും.
നിങ്ങളുടെ ആപേക്ഷിക ലോകത്തെ പരീക്ഷകനായും പരീക്ഷാ കണ്‍ട്രോളറായും ദൈവത്തെ കാണാതിരിക്കുക, ഉപമിക്കാതിരിക്കുക.
അതിനാല്‍ ഹിറ്റ്ലറും സ്റ്റാലിനും മറ്റാരും എന്തെങ്കിലും വലിയ ക്രൂരതകള്‍ ചെയ്തിട്ടുണ്ടെങ്കിൽ അതും ദൈവം ചെയ്തതാണ്, ദൈവം ചെയ്യിപ്പിച്ചതാണ്. മനുഷ്യവര്‍ഗ്ഗത്തെ തന്നെ തന്റെ പ്രതിനിധിയാക്കിയെന്ന് ഖുര്‍ആനില്‍ പറയുന്ന അതേ ദൈവം.
"തൂത്തി അല്‍ മുല്‍ക്ക ലിമൻ തശാഉ, വ തന്‍സിഉ അല്‍ മുല്‍ക്ക മിമ്മന്‍ തശാഉ, തുഇസ്സു മന്‍ തശാഉ വ തുദില്ലു മന്‍ തശാഉ."
"നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ അധികാരം നല്‍കുന്നു, നീ ഉദ്ദേശിക്കുന്നവരില്‍ നിന്ന് നീ അധികാരം എടുത്തു കളയുന്നു, നീ ഉദ്ദേശിക്കുന്നവരെ നീ പ്രതാപപ്പെടുത്തുന്നു, ഉദ്ദേശിക്കുന്നവരെ നീ താഴ്ത്തിക്കെട്ടുന്നു".
"അല്‍ ഖാദ്റു ഖൈറുഹു വ ശര്‍റുഹു മിനല്ലാഹി തആലാ."
"വിധിയെന്നാല്‍ അതിലെ നന്മയും തിന്മയും അല്ലാഹുവില്‍ നിന്നാണ്. "
എങ്കിൽ എല്ലാ നീതിയും യഥാര്‍ത്ഥത്തില്‍ നടപ്പാകണമെങ്കിൽ എല്ലാം ചെയ്യുന്ന, എല്ലാം ചെയ്യിപ്പിച്ചക്കുന്ന ദൈവം തന്നെ ശിക്ഷിക്കപ്പെടേണ്ടി വരും, ദൈവത്തെ തന്നെ ശിക്ഷിക്കണം.
No comments:
Post a Comment