Sunday, June 5, 2022

സ്വവർഗരതി പലതും സ്വവർഗരതിയല്ല.

സ്വവർഗരതി പലതും സ്വവർഗരതിയല്ല. പകരംവെക്കൽ രതിയാണ്. സാമൂഹ്യമായ കാരണങ്ങളാൽ ഇണയെ കിട്ടാതിരിക്കുമ്പോൾ സംഭവിക്കുന്നത്. സ്ത്രീയെ പോലുളള ശാരീരിക പ്രത്യേകതകൾ ഉള്ള പുരുഷനെ (ആ നിലക്ക് കുട്ടികളെ) സ്ത്രീക്ക് പകരം പ്രാപിക്കുന്ന സ്വവർഗരതി അങ്ങനെയാണുണ്ടാവുന്നത്. പുരോഹിതന്മാരിലും മറ്റും കണ്ടു വരുന്നത്. അത് സ്വവർഗരതിയല്ല; പകരംവെക്കൽ രതിയാണ്. നിസ്സഹായത കൊണ്ട്, തെരഞ്ഞെടുപ്പല്ലാതെ, ഗതിമുട്ടി, വഴിമുട്ടി ഉണ്ടാവുന്നത്


*****

സ്വവർഗരതി. ഭൂരിപക്ഷത്തിന് ന്യൂനാൽ ന്യൂനപക്ഷത്തെ മനസ്സിലാക്കാനും അംഗീകരിക്കാനും സാധിക്കാത്തതാണ് ഏറെയും പ്രശ്നം. പ്രത്യേകിച്ചും പ്രാകൃതമതത്തിന്. വെറും വെറുതെ ആവുന്ന സൈക്കോളജി മാത്രമല്ല സ്വവർഗരതി. അതിനപ്പുറം സൈക്കോളജിയെ അങ്ങനെയാക്കുന്ന ശരീരവും ശാരീരികപ്രവർത്തനവും  പ്രകൃതവും പ്രകൃതിയുമുണ്ട്. സ്ത്രീപുരുഷ രതിക്കെന്ന പോലെ.


******

പ്രകൃതിയെയും പ്രകൃതിപരതയേയും ദൈവത്തെയും ദൈവികതയെയും നിശ്ചയിക്കുന്നതാരാണ്? ഏതോ ചിലത് മാത്രം പ്രകൃതിവിരുദ്ധം, പൈശാചികം എന്ന് നിശ്ചയിക്കുന്നതുമാരാണ്?അങ്ങനെയെങ്കിൽ പറയട്ടെ! മനുഷ്യകുലം തന്നെ അർബുദകോശം പോലെ. അവൻ്റെ ആകെമൊത്തം വളർച്ചയും പ്രകൃതിവിരുദ്ധം. അല്ലെങ്കിൽ തെളിഞ്ഞറിയണം, പറയണം: പ്രകൃതിപരം, പ്രകൃതിവിരുദ്ധം എന്നതില്ലെന്ന്.


*****

സ്വവർഗരതി പ്രകൃതിവിരുദ്ധമല്ല, ദൈവികവിരുദ്ധമല്ല. ദൈവം സൃഷ്ടിച്ച ലോകത്ത്, അഥവാ പ്രകൃതിയിൽ (ദൈവം തന്നെയായ ലോകത്തും) എല്ലാം പ്രകൃതിപരം, ദൈവീകം. ഓരോ ശരീരവും അതിലെ ഹോർമോൺ പ്രവർത്തനവും തീരുമാനിക്കും ഓരോരാളുടെയും പ്രകൃതിയും പ്രകൃതവും. ദൈവത്തിനും പ്രകൃതിക്കും തെറ്റ് പറ്റുന്നില്ലെന്ന് സമ്മതിക്കണം. അല്ലെങ്കിൽ ദൈവത്തിനും പ്രകൃതിക്കും തെറ്റ് മാത്രം പറ്റുന്നുവെന്ന് സമ്മതിക്കണം.


*****































No comments: