നൂപുർ ശർമ എന്ന ആ സ്ത്രീയേയും അവരുടെ സ്റ്റേറ്റ്മെൻ്റും വിടൂ...
ഒരു പാർട്ടിയുടെയും അവരുടെ നേതാക്കളുടെയും അണികളുടെയും, അവർ തുടർച്ചയായി ഇന്നിതുവരെ ഈ നാടിനെ ഭരിച്ചു കൊണ്ട് തന്നെ, പിന്നെ ഭരണം നേടാനും നിലനിർത്താനും തുടർത്താനും ചെയ്യുന്ന കാര്യങ്ങളുടെയും, പറയുന്ന വാക്കുകളുടെയും ഉദ്ദേശമല്ലേ യഥാർഥത്തിൽ നൂപൂർ ശർമയുടെ കാര്യത്തിലും വിഷയം?
അത് മനസിലാക്കാൻ ഏറെ പ്രയാസമുണ്ടോ ഇന്നീ നാട്ടിൽ?
പീസി ജോർജിനെ വരെ തലയിൽ കയറ്റി നടക്കാൻ അവരെ പ്രേരിപ്പിച്ച യഥാർത്ഥ കാരണമായ അതേ ഉദ്ദേശം.
അതും ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ അധമവികാരത്തിൽ അധിഷ്ടിതമായ ഉദ്ദേശം.
ഉദ്ദേശമല്ലേ വാക്കിൻ്റെയും പ്രവർത്തിയുടെയും അർത്ഥവും ലക്ഷ്യവും ഏറെയും നിശ്ചയിക്കുന്നത്?
ഇസ്‌ലാമിക വിഷയങ്ങളുടെ ബുദ്ധിപരമായ ചർച്ചയല്ലല്ലോ നൂപുർ ശർമയുടെ ഉദ്ദേശം?
മുഹമ്മദ് നബിയുടെ ചരിത്രം പഠിപ്പിക്കുകയും അല്ലല്ലോ അവരുടെ ഉദ്ദേശം?
നുപൂർ ശർമ പറഞ്ഞത് ശരിയാണെങ്കിൽ പിന്നെന്തിന് ആ പാർട്ടി തന്നെ അവരെ പുറത്താക്കുന്നത്? പിന്നെന്തിന് അവർ തന്നെ പറഞ്ഞത് പിൻവലിക്കുന്നത്?
*****
അല്ലെങ്കിലും ഇവിടെ ഭരണകൂടത്തിൽ നിന്നും കേന്ദ്ര ഭരണപക്ഷപാർട്ടിയിൽ നിന്നും തുടർച്ചയായി നടന്നു കൊണ്ടിരിക്കുന്നത് എന്താണ്?
ജനക്ഷേമകരമായ, സക്രിയമായ, സൃഷ്ടിപരമായ, പുരോഗമനപരമായ, അടിസ്ഥാന പ്രശ്നങ്ങൾ എന്തെങ്കിലും പരിഹരിക്കുന്ന, സ്വൈര്യജീവിതം എളുപ്പമാക്കുന്ന എന്തെങ്കിലും നടക്കുന്നുണ്ടോ?
വെറുപ്പും വിഭജനവും കളിച്ച് നാടിനെ വഞ്ചിക്കുകയും വഴിതെറ്റിക്കുകയും മാത്രമല്ലേ സംഭവിക്കുന്നത്?
പെട്രോൾ വിലവർധനയും നിത്യോപയോഗ സാധനങ്ങളുടെ വിലവർധനയും രൂപയുടെ മൂല്യച്യുതിയും തൊഴിലില്ലായ്മയും ഒക്കെ അതുകൊണ്ട് മറച്ചുപിടിക്കുകയല്ലേ?
No comments:
Post a Comment