ചോദ്യം :
മരിച്ചതും മടങ്ങുന്നതും ശരീരമല്ലേ? ആ ശരീരത്തെ നയിച്ച, അതിനുള്ളിൽ ഇരിക്കുന്ന 'ഞാൻ' എവിടെ പോകുന്നു...?
ചോദിച്ചത് : Jose Varghese
ഉത്തരം :
നല്ല ചോദ്യം.
താങ്കള്‍ പറഞ്ഞ ആ 'ഞാന്‍' യഥാര്‍ത്ഥത്തില്‍ ഉള്ളതല്ല.
ശരീരത്തെ നയിച്ച ഞാന്‍ എന്നതൊന്നും ഇല്ല.
ശരീരത്തിന് വേണ്ടി ശരീരം തന്നെ ഉണ്ടാക്കി നയിച്ച ഞാന്‍ മാത്രമേ ഉള്ളൂ. യാദൃച്ഛികമായ ഞാന്‍ ബോധം. അതിജീവന ബോധം മാത്രമായ ഞാന്‍ ബോധം.
ആ ഞാന്‍ സ്ഥായിയായതല്ല.
ആ ഞാന്‍ ബോധം ജനിക്കുന്നതിന് മുന്‍പ് ഉണ്ടായിരുന്നില്ല.
അതിനാല്‍ തന്നെ, എവിടെ നിന്നോ വന്ന 'ഞാനും' എവിടേക്കോ പോകുന്ന 'ഞാനും' എന്നതില്ല.
ജനിക്കുന്നതിന് മുമ്പേ ഉണ്ടായിരുന്ന ഞാന്‍ ബോധവുമായി, അങ്ങനെ സാക്ഷിയാവുന്ന കോലത്തില്‍, ബാധ്യത ഏറ്റെടുക്കുന്ന കോലത്തില്‍, 'ഞാന്‍ ജനിക്കുന്നു' എന്ന ബോധത്തോടെ ആരും ജനിച്ചിട്ടില്ല, ജനിക്കുന്നില്ല.
ജനിക്കുന്നതിന് മുമ്പേ ഉണ്ടായിരുന്ന ഞാന്‍ (അങ്ങനെ ഒന്നില്ല), ജനിക്കുമ്പോഴും ഉണ്ടായിരുന്ന അതേ 'ഞാന്‍ ബോധവുമായി' (അങ്ങനെയും ഒന്നില്ല) ആരും തുടരുന്നില്ല.
അങ്ങനെയൊരു 'ഞാന്‍ ബോധം' സ്ഥായിയായി നിലനിര്‍ത്തി ആരും മരിക്കുന്നുമില്ല, മരണാനന്തരത്തിലേക്ക് ആ 'ഞാന്‍ ബോധം' തുടരുന്നുമില്ല.
ഞാന്‍ ബോധം മങ്ങിയ കോലത്തില്‍ ഉണ്ടായി, ക്രമാനുഗതമായി മാറിക്കൊണ്ടിരുന്നു, മാറിക്കൊണ്ടിരിക്കുന്നു.
കുഞ്ഞുകുട്ടിയില്‍ ഉണ്ടായിരുന്ന (ജനിക്കുമ്പോള്‍ തീരേ ഇല്ലാതിരുന്ന) 'ഞാന്‍' ബോധമല്ല യുവാവിന്റെയും വൃദ്ധന്‍ന്റെയും രോഗിയുടെയും 'ഞാന്‍ ബോധം'.
അല്‍ഷിമേഴ്സ് രോഗിയിലും ഓട്ടിസം ബാധിച്ച കുട്ടിയിലും അനസ്തേശ്യക്ക് വിധേയനായവരിലും നമ്മൾ ഈ പറയുന്ന സ്ഥായിയായ, സാക്ഷിയാവുന്ന, ബാധ്യതപ്പെടുന്ന 'ഞാന്‍ ബോധം' കാണില്ല.
ശരീരമുണ്ടാക്കുന്ന, ശരീര വളര്‍ച്ചക്കനുസരിച്ച് വളരുകയും ശരീരത്തിന്റെ തളര്‍ച്ചക്കനുസരിച്ച് തളരുകയും ചെയ്യുന്ന, ശരീരം നശിക്കുമ്പോള്‍ നശിക്കുന്ന 'ഞാന്‍ ബോധം' മാത്രമേ ഉള്ളൂ.
ശരീരം ഉണ്ടാവുന്നതോടെ ശരീരത്തോടൊപ്പം ക്രമേണ ഉണ്ടായി, ശരീരത്തോടൊപ്പം തന്നെ ഇല്ലാതാവുന്നു ഞാന്‍ മാത്രം.
ശരീരം തന്നെയായ തലച്ചോറുണ്ടാക്കുന്ന 'ഞാന്‍ ബോധം' മാത്രമേ ഉള്ളൂ.
അതിജീവനബോധം മാത്രമായ 'ഞാന്‍ ബോധം' മാത്രം.
അതിജീവിക്കാനുള്ള ശരീരം ഇല്ലാതാവുന്നതോടെ ഇല്ലാതാവുന്ന അതിജീവനബോധം മാത്രമായ 'ഞാന്‍ ബോധം'.
തലച്ചോറിലെ രാസപ്രവര്‍ത്തനങ്ങൾ ഉണ്ടാക്കുന്ന ഞാന്‍ ബോധം.
തലച്ചോറ് ഇല്ലാതാവുന്നതോടെ ഇല്ലാതാവുന്ന 'ഞാന്‍ ബോധം'.
No comments:
Post a Comment