ഈ കഴിഞ്ഞ കൊറോണക്കാലത്തും ഏറെക്കുറെ രണ്ട് വർഷം ഒന്നും ചെയ്യാതെ അധ്യാപകന്‍മാര്‍ വെറുതെ ഇരുന്ന് ഇരട്ടിശമ്പളം തന്നെ വാങ്ങി തിന്നുകയായിരുന്നല്ലോ, അല്ലേ?
ഒന്ന് സമാധാനിക്കാനാണ്.
******
ശമ്പളവര്‍ദ്ധനവില്‍ മനംനൊന്ത് അസ്വസ്ഥപ്പെടുന്ന ഒരു സർക്കാർ ജീവനക്കാരന്‍ പറയുന്നു:
"ഞാനൊരു ഗവൺമെന്റ് ഉദ്യോഗസ്ഥനാണ്.
ഓരോ തവണ ശമ്പളപരിഷ്കരണം വരുമ്പോഴും കടകളിൽ കേറുമ്പോൾ അവിടത്തെ ജോലിക്കാരെ കാണുമ്പോൾ എനിക്കൊരു കുറ്റബോധം തോന്നാറുണ്ട്."
"കൊറോണ കൊണ്ട് എല്ലാവരും മുടിഞ്ഞിരിക്കുമ്പോൾ ഈ pay Revision മഹാദ്രോഹമാണ്."
"ആരോട് പറയാൻ
ആരു കേൾക്കാൻ"
അവർ പറഞ്ഞു നിര്‍ത്തി.
*****
എന്നാലും നമ്മുടെ സര്‍ക്കാറിന് എന്തുകൊണ്ടോ ആര്‍ക്കുമില്ലാത്ത ധൃതിയും ഉത്സാഹവും വാശിയുമാണ്. സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം ഇരട്ടിയും അതിലധികവും ഒരു പ്രത്യേക കാരണവും ഇല്ലാതെ വര്‍ദ്ധിപ്പിക്കാന്‍. അതും ഈ ക്ഷാമത്തിന്റെയും കെടുതിയുടെയും കാലത്ത് വരെ.
ശമ്പളം കൊടുക്കാന്‍ മാത്രം കടം വാങ്ങി ഒന്നിനും വകയില്ലാത്ത ജനങ്ങളുടെ മേല്‍ നികുതിയും ഭാരവും വര്‍ദ്ധിപ്പിക്കാന്‍.
No comments:
Post a Comment