എൻ്റേതെന്ന് പറയാവുന്ന, എനിക്ക് അധികാരവും നിയന്ത്രണവും ഉള്ള 'ഞാൻ' ഇല്ല. ഞാൻ ഇല്ലെങ്കിൽ പിന്നെ 'എൻ്റേതും' 'എനിക്കും' എന്നത് എങ്ങിനെ ഉണ്ടാവും?
****
സൃഷ്ടി, സ്ഥിതി, സംഹാരം. ഇവയില്‍ എവിടേയും പിശാചുണ്ടെന്ന് ആരും അവകാശപ്പെടുന്നില്ല. പിന്നെ, എന്തിന് എവിടെനിന്ന് വന്നു ഈ പിശാച് എന്ന സങ്കല്പം? ദൈവത്തെ ഉണ്ടാക്കാനും മാർക്കറ്റ് ചെയ്യാനും ദൈവകല്പനകൾ ഉണ്ടാവാൻ പശ്ചാത്തലം ഒരുക്കാനും ഒരു പിശാചോ?
****
ഇല്ലാത്ത ശത്രുവിനെ ഉണ്ടാക്കിക്കാണിച്ച് ഭയം സൃഷ്ടിക്കുക എക്കാലത്തും ഭരണാധികാരികളും അവരുടെ പാർട്ടികളും നടത്തുന്ന തന്ത്രം. ഭരണം നിലനിർത്താൻ, തുടർത്താൻ. വെറും 12 ശതമാനം 85 ശതമാനത്തെ കൊന്നുതീർത്ത് ഇല്ലാതാക്കും എന്ന് വരെ. രാജ്യവും ഭരണവും വലിയ പട്ടാളവും പോലീസും വൻ ആയുധങ്ങളും വാർത്താവിതരണ സംവിധാനങ്ങളും കയ്യിലുള്ള ഈ ഭരണാധികാരികളും ഭൂരിപക്ഷ സമൂഹവും പാർട്ടിയും. അതും ഇക്കാലത്ത്.
No comments:
Post a Comment