Tuesday, June 28, 2022

എന്ത് കൊണ്ട് മുഹമ്മദും ആയിഷയും വിഷയമാകുന്നു, വിഷയമാകണം?

 എന്ത് കൊണ്ട് മുഹമ്മദും ആയിഷയും വിഷയമാകുന്നു, വിഷയമാകണം?


കുറേ പേരങ്ങനെ പഴയ കാലത്ത്  കാലത്തിൻ്റെ ഗതിയും കഥയും പോലെ ചെറിയ പ്രായത്തിലുള്ള പെൺകുട്ടികളെ വിവാഹം ചെയ്തിട്ടില്ലേ? 


അങ്ങനെ പോയ കുറേ പേരെ പോലെയല്ലേ മുഹമ്മദും ആയിഷയും???? 


അങ്ങനെ പോയ കുറേ പേരെ പോലെ തന്നെ വെറുതേ മറക്കപ്പെടെണ്ടവരോ മുഹമ്മദും ആയിഷയും???


എങ്കിൽ അവർക്കൊന്നും ഇല്ലാത്തത്, അവരെ കുറിച്ചൊന്നും ചർച്ച ചെയ്യാത്തത് എന്താണ് മുഹമ്മദിന് മാത്രം?


ശരിയാണ്. 


പക്ഷേ മേൽചോദ്യങ്ങൾ ഉന്നയിക്കുന്നവർ താഴെ പറയുന്ന ചില കാര്യങ്ങൾ കൂടി ചിന്തിക്കണം, വിലയിരുത്തണം. 


******


അങ്ങനെയുള്ള കുറേ പേരെ പോലെ മാത്രമാണോ മുഹമ്മദ്? 


അല്ല.


അങ്ങനെയുള്ള കുറേ പേരെ പോലെയാണോ ഇസ്ലാമും മുസ്ലിംകളും മുഹമ്മദിനെ കണക്കാക്കുന്നതും അവതരിപ്പിക്കുന്നതും? 


അല്ല.


ഇസ്ലാമിനെയും മുസ്ലിംകളെയും സംബന്ധിച്ചേടത്തോളം ഏതെങ്കിലും കാലത്തിലും ഏതെങ്കിലും കാലത്തിൻ്റെ കഥയിലും ഗതിയിലും ചുരുങ്ങുന്ന, ചുരുങ്ങേണ്ട ആളാണോ മുഹമ്മദ്? 


അല്ല.


മുഹമ്മദ് എല്ലാരും എല്ലാ കാലത്തും നിർബന്ധമായും പിന്തുടരേണ്ട മാതൃക എന്ന വാദം ഇസ്ലാമിനും മുസ്ലിംകൾക്കും ഇല്ലേ? 


ഉണ്ട്.


അങ്ങനെയുള്ള മറ്റുള്ള കുറേ പേര് പ്രവാചകരോ, അവസാനത്തെ പ്രവാചകരോ, സർവ്വകാലത്തേക്കുമുള്ള പ്രവാചകരോ ആണെന്ന് അവർ സ്വയമോ അവർക്ക് വേണ്ടി മറ്റാരെങ്കിലുമോ അവകാശപ്പെടുന്നുണ്ടോ? 


ഇല്ല. 


മുഹമ്മദിൻ്റെ കാര്യത്തിൽ അങ്ങനെയാണോ കാര്യം? 


അല്ല.


മുഹമ്മദ് പ്രവാചകനാണെന്നും, അവസാനത്തെ പ്രവാചകനാണെന്നും, സർവ്വകാലത്തേക്കുമുള്ള പ്രവാചകനാണെന്നും മുഹമ്മദ് സ്വയവും മുഹമ്മദിന് വേണ്ടി മറ്റനേകരും അവകാശപ്പെടുന്നില്ലേ?


ഉണ്ട്


മുഹമ്മദിനെ പോലെയാണ് അങ്ങനെയുള്ള കുറേ പേര് എന്ന വിശ്വാസം മുഹമ്മദിൽ വിശ്വസിക്കുന്നവർക്കുണ്ടോ? 


ഇല്ല. 


അതവർ സമ്മതിച്ച് കൊടുക്കുമോ? 


ഇല്ല 


കുറേ പേരങ്ങിനെ കാലത്തിൻ്റെ ഗതിയും കഥയും പോലെ പല കാര്യങ്ങളും ചെയ്തിട്ടുണ്ട്. ശരിയാണ്.


പക്ഷേ അങ്ങനെയുള്ള ആ കുറേ പേര് ആരും തന്നെ തങ്ങൾ മാത്രമാണ് ശരി, തങ്ങളെ മാത്രം പിന്തുടരണം, തങ്ങളുടെ വാക്കും പ്രവർത്തിയും മാത്രമാണ് അനുസരിക്കപ്പെടേണ്ട, അനുകരിക്കപ്പെടേണ്ട അവസാനത്തെ വാക്കും മാതൃകയും എന്ന് വാദിച്ചുവോ?


ഇല്ല.


അങ്ങനെയുള്ള ആ കുറേ പേര് ചെറിയ പ്രായത്തിലുള്ള പെൺകുട്ടികളെ കല്യാണം കഴിച്ചെങ്കിൽ അങ്ങനെ കല്യാണം ചെയ്ത സമയത്ത് അവരും ചെറിയ പ്രായക്കാരായിരുന്നില്ലേ? അങ്ങനെ കല്യാണം നടത്തുന്ന സമയത്ത് അവർക്കും ചെറിയ പ്രായമായിരുന്നില്ലേ?


അതേ. 


അങ്ങനെ കല്യാണം ചെയ്ത മറ്റുള്ളവരും അവരുടെ ഭാര്യമാരും തമ്മിൽ 58 വയസും ആറു വയസും തമ്മിലുള്ള 52 വയസ്സിൻ്റെ വ്യത്യാസം ഉണ്ടായിരുന്നുവോ?


ഇല്ല.


അങ്ങനെ കല്യാണം ചെയ്തവരാരും പന്ത്രണ്ടോ അതിലധികമോ കല്യാണം നടത്തിയവർ ആയിരുന്നുവോ?


അല്ല.


*****


ഇനി, ആറോ എട്ടോ വയസ്സുള്ള ആയിഷയും 58 വയസ്സുള്ള മുഹമ്മദും തമ്മിൽ നടന്ന വിവാഹം ചർച്ച ചെയ്യുന്നതിൽ തെറ്റുണ്ടോ? 


സാധാരണഗതിയിൽ തെറ്റില്ല. 


എന്തുകൊണ്ട്?


മുഹമ്മദ് സർവ്വലോകത്തിനുമുള്ള പ്രവാചകനാണെന്നും സർവ്വലോകവും മുഹമ്മദിൽ വിശ്വസിക്കണമെന്നും മുഹമ്മദിനെ മാത്രം പിന്തുടരണമെന്നും ഇസ്ലാം പറയുന്നു.  


എങ്കിൽ, ആ സർവ്വലോകത്തിനും മുഹമ്മദിനെ മനസ്സിലാക്കാനും മനസ്സിലാക്കാൻ സാധിക്കുവോളവും അനുകൂലിച്ചും പ്രതികൂലിച്ചും തലനാര് കീറി ചർച്ചചെയ്യാനും അവകാശവും അധികാരവും ഉണ്ടാവേണ്ടതാണ്.


*****


പക്ഷേ, അതേസമയം തന്നെ പറയട്ടെ.


രാജ്യം ഭരിക്കുന്ന പാർട്ടി ചർച്ച ചെയ്യേണ്ട കാര്യമല്ല മുഹമ്മദും ആയിഷയും തമ്മിലുളള വിവാഹം. മതപരമായ ഒന്നും.


ഇന്ത്യ എന്ന രാജ്യം ഭരിക്കുന്ന പാർട്ടിക്ക് ഏതെങ്കിലും പ്രത്യേക മതം പഠിപ്പിക്കലും ഏതെങ്കിലും പ്രത്യേക മതത്തെ വിമർശിക്കലും പണി ആയിക്കൂട. അങ്ങനെയൊരു മതസംഘടന അല്ല, ആയിക്കൂട രാഷ്ട്രീയ പാർട്ടിയായ രാജ്യം ഭരിക്കുന്ന പാർട്ടി.


രാജ്യം ഭരിക്കുന്ന പാർട്ടി ചർച്ച ചെയ്യേണ്ടത് രാജ്യത്തെ തൊഴിലില്ലായ്മയും വിലവർധനയും രൂപയുടെ മൂല്യശോഷണവും അവയ്ക്കൊക്കെയുമുള്ള പരിഹാര നിർദേശങ്ങളുമാണ് 


എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകേണ്ട രാജ്യം ഭരിക്കുന്ന പാർട്ടി ജനങ്ങൾക്കിടയിൽ വിഭജനവും വെറുപ്പും അകൽച്ചയും ഉണ്ടാക്കുന്ന കോലത്തിൽ, അങ്ങിനെ അധികാരം വീണ്ടും വീണ്ടും ഉറപ്പിക്കാൻ ചർച്ച ചെയ്യേണ്ട കാര്യമല്ല ഇത്.


ഒരു പാർട്ടിയുടെയും അവരുടെ നേതാക്കളുടെയും അണികളുടെയും, അവർ തുടർച്ചയായി ഇന്നിതുവരെ ഈ നാടിനെ ഭരിച്ചു കൊണ്ട് തന്നെ, പിന്നെ ഭരണം നേടാനും നിലനിർത്താനും തുടർത്താനും ചെയ്യുന്ന കാര്യങ്ങളുടെയും പറയുന്ന വാക്കുകളുടെയും ഉദ്ദേശമാണ് പ്രധാനം. ഈ കാര്യത്തിലും എല്ലാ കാര്യത്തിലും.


അത് മനസിലാക്കാൻ ആർക്കെങ്കിലും ഏറെ പ്രയാസമുണ്ടാവില്ല ഇന്നീ നാട്ടിൽ. 


അതും അത്തരം ഉദ്ദേശം അധികാരത്തിന് വേണ്ടി മാത്രമുള്ള അധമവികാരത്തിൽ അധിഷ്ടിതമായതാവരുത്. 


ഉദ്ദേശമാണ് വാക്കിൻ്റെയും പ്രവർത്തിയുടെയും അർത്ഥവും ലക്ഷ്യവും ഏറെയും നിശ്ചയിക്കുന്നത്.


ഇസ്‌ലാമിക വിഷയങ്ങളുടെ ബുദ്ധിപരമായ ചർച്ചയല്ലല്ലോ അല്ലാതെ ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ ഉദ്ദേശം? 


മുഹമ്മദ് നബിയുടെ ചരിത്രം പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും അല്ലല്ലോ ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ കർമ്മപരിപാടി? 


*****


പക്ഷേ സാധാരണ ജനങ്ങളായ, വിശ്വാസികളായ ജനങ്ങൾക്കത് ചർച്ച ചെയ്യാം, ചർച്ച ചെയ്യാൻ സാധിക്കണം. 


സാധാരണ ജനങ്ങൾ അത് ചർച്ച ചെയ്യുന്നതിൽ തെറ്റ് പറയാൻ പാടില്ല. 


പ്രത്യേകിച്ചും എല്ലാവർക്കും വഴികാട്ടാൻ വന്ന അന്ത്യപ്രവാചകനാണ് മുഹമ്മദ് എന്ന വാദം ഉണ്ടായിരിക്കെ...


ആ നിലക്ക് ഇസ്ലാം മതത്തിൽ  ആളെ ക്ഷണിച്ച് കൂട്ടുക എന്നത് വലിയ പ്ലാനും പദ്ധതിയും ആയിരിക്കുന്ന അവസ്ഥയിൽ..


എങ്കിൽ മുഹമ്മദിനെ കുറിച്ച് മുടിനാര് കീറിമുറിച്ച് ചർച്ച ചെയ്യുന്നതിൽ ഒരു നിലക്കും അസ്വസ്ഥതയും അസഹിഷ്ണുതയും പേടിയും തോന്നേണ്ടതില്ല.


ആയിഷയുടെ വിവാഹവും പ്രായവും ഒക്കെ ശരിയോ തെറ്റോ ആവട്ടെ. 


ആയിഷ മുഹമ്മദ് അമ്പത്തിയെട്ടാം വയസ്സിൽ കല്യാണം ചെയ്ത ആറോ എട്ടോ വയസുകാരി തന്നെയായാലും അല്ലെങ്കിലും. അതും മുഹമ്മദിൻ്റെ ഏക ഭാര്യയല്ല ആയിഷ, പകരം ഒരുപടി ഭാര്യമാരിൽ ഒരാളാണ് എന്നാകിലും.

No comments: