Sunday, June 26, 2022

അബ്രഹാം: ചില ചോദ്യങ്ങൾ

1. ഇബ്രാഹിമിന്റെ വഴി ജൂത ക്രിസ്ത്യൻ ഇസ്ലാം മതങ്ങളുടേത്. എങ്കിൽ ചോദ്യം. 

ചരിത്രത്തിൽ ഇബ്രാഹിം എവിടെ?

എന്തുകൊണ്ട് ഇയാൾ മഹാൻ?


*******


2. ഇബ്രാഹിമിന്റെ വഴി മുഹമ്മദിന്റേത്.

ഹജ്ജ് ഇബ്രാഹിമിന്റെ വിളിക്കുള്ള ഉത്തരം. 

എങ്കിൽ ചോദ്യം. ഹജ്ജ് ഉയർത്തിപ്പിടിക്കുന്നതെന്ത്?


*******


3. സർവർക്കും വഴിയാവാൻ മാത്രം

ഇബ്രാഹിമിന്റെ ഭൗതിക-ആത്മീയ ദർശനം എന്തായിരുന്നു? ഖുർആനിലും ബൈബിളിലും ചിലതല്ലാതെ

ഒന്നും എഴുതപ്പെട്ടു കാണുന്നില്ല.


*********


4. അബ്രഹാം മരിച്ചിട്ട് ഉടനെയോ നൂറോ ആയിരമോ വർഷത്തിനിടയിലോ 

അദ്ദേഹത്തിന്റെ ജീവചരിത്രമോ 

പാഠഭാഗങ്ങളോ രചിക്കപ്പെട്ടിട്ടില്ല. എങ്കിൽ എവിടെ നിന്ന് കിട്ടുന്നു നിങ്ങൾ പറഞ്ഞ് നടക്കുന്ന കഥയും ചരിത്രവും?


*******


5.  എങ്കിൽ, ഖുർആനിലും ബൈബിളിലും 

പറഞ്ഞത് വെച്ച് അബ്രഹാമിന്റെ 

മഹത്വവും ജീവിതവും പരിശോധിക്കാം.

അതിനാൽ ഹജ്ജിന്റെയും.


*******


6. അബ്രഹാം: ഭാര്യ ഉണ്ടായിരിക്കെ അടിമസ്ത്രീയിൽ ഗർഭം. എന്നാൽ ആ അടിമ സ്ത്രീയെ കൂടെ പൊറുപ്പിച്ചോ? ഇല്ല.  

എങ്കിൽ അതിലെ സ്ത്രീപക്ഷ മനുഷ്യപക്ഷ വായന എന്ത്?


*********


7. ഇബ്രാഹിം. ഭാര്യാ താല്പര്യം സംരക്ഷിക്കാൻ

അടിമസ്ത്രീയെയും കുഞ്ഞിനേയും ഇറാഖിൽനിന്നും കൊണ്ടുപോയി മക്കാമരുഭൂമിയിൽ ഉപേക്ഷിച്ചു. 

അതിലെന്ത് പുണ്യം, ധർമം?


*******


8. ഇബ്രാഹിമിന്റെ മഹത്വം: അടിമയെയും കുഞ്ഞിനേയും മരുഭൂമിയിൽ ഉപേക്ഷിച്ചതിലെ മാനുഷിക-ധാർമിക-സ്ത്രീപക്ഷ മൂല്യമെന്ത്? 


*******


9. ഇബ്രാഹിം: സ്വഭാര്യയിലുണ്ടായ കുഞ്ഞിന്റെ പരമ്പര സൂക്ഷിക്കാൻ അടിമയിലുണ്ടായ കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചതോ മാനുഷിക-ധാർമിക-സ്ത്രീ പക്ഷം?


*******


10. ഇബ്രാഹിം: അമ്പലത്തിലെ ബിംബങ്ങൾ തകർത്തു വലിയതിന്റെ കഴുത്തിൽ മഴുവിട്ടു. ആര് ചെയ്തുവെന്നാരാഞ്ഞപ്പോൾ

വലിയ ബിംബത്തോടു ചോദിക്കാൻ പറഞ്ഞു. അതിലെന്താണ് ന്യായം? ഇത് വിശ്വാസപരമായ അസഹിഷ്ണുതയും തീവ്രതയും ഫാസിസവും അല്ലേ?


******


11. ഇബ്രാഹിം പുനർജന്മത്തിൽ സംശയിച്ചു.

തെളിവ് നൽകാൻ ആവശ്യപ്പെട്ടു?

സംശയവും നിഷേധവും ഒരു തെറ്റല്ല;

ബോധ്യപ്പെടുന്നത് വരെ ആവാമെന്നർഥം?


********


12. ഇബ്രാഹിം പറഞ്ഞ ന്യായം വെച്ച്

മുഴുവൻ പള്ളികളും തകർത്തു

ആരാണ് തകർത്തതെന്ന ചോദ്യത്തിന് 

അല്ലാഹുവോട് ചോദിക്കുക എന്ന് പറയാമോ?


*********


13. ജനങ്ങളാരും ഇല്ലാത്ത വേളയിൽ

അമ്പലത്തിലെ ബിംബങ്ങളെ തകർത്ത

ഇബ്രാഹിമിന്റെ നടപടി ജനാധിപത്യപരമാണോ?

മതസഹിഷ്ണുതാപരമോ?


*********


14. സംസാരിക്കാനാവാത്ത  ബിംബങ്ങൾ 

ദൈവമാകാൻ കൊള്ളില്ലെന്നു പറഞ്ഞിടത്തോ

ഇബ്രാഹിമിന്റെ മഹത്വം?

എന്നിട്ടു സംസാരിക്കുന്ന ദൈവത്തെ ഇബ്രാഹിം ആർക്കെങ്കിലും കൊടുത്തോ?


**********


15. അസ്തമിക്കുന്നതിനാൽ സൂര്യ-നക്ഷത്ര-ചന്ദ്രാദികൾ 

ദൈവം അല്ലെന്നു പറഞ്ഞേടത്തോ ഇബ്രാഹിമിന്റെ മഹത്വം?

(എന്നിട്ടു തെളിഞ്ഞു നിൽക്കുന്ന ദൈവത്തെ ഇബ്രാഹിം ആർക്കെങ്കിലും കാണിച്ചോ?)


********


16. എവിടെയാണ് ഇബ്രാഹിമിന്റെ മഹത്വം?

ദൈവത്തെയും പ്രവാചകത്വത്തെയും 

തന്റെ പരമ്പരയുടെ സ്വത്തവകാശമായി

നിലനിർത്തിയതോ?


*******


17. ഇസ്മായിൽ ആറ്റുനോറ്റു വളർന്ന കുഞ്ഞോ? അല്ല. ആറ്റുനോറ്റു വളർന്നത് സന്തോഷ വാർത്തയായി വന്ന ഇസ്ഹാഖ്. 

ഇസ്രായേൽ പരമ്പര ഇസ്ഹാഖ്-യാഖൂബിലൂടെ 


*******


18. ഇബ്രാഹിമിന്റെ വഴി മുഹമ്മദിന്റേത്.

ഹജ്ജ് ഇബ്രാഹിമിന്റെ വിളിക്കുത്തരം.

എങ്കിൽ, എന്താണ് ഹജ്ജ്? 

അടിമയോടുള്ള വെറുപ്പ്? വിവേചനം?


********


19. എന്താണ് ഹജ്ജിലെ ബലി? അടിമയിലെ കുഞ്ഞിനെ, 

സ്വഭാര്യയിലെ പരമ്പര സംരക്ഷിക്കാൻ,

കൊല്ലാൻ ശ്രമിച്ചതിന്റെ അനുകരണം.


********


20.  ഹജ്ജിലെ കല്ലേറ്. അടിമയിലെ കുഞ്ഞിനെ കൊല്ലരുതെന്ന്

പറഞ്ഞവനോ പിശാച്? നല്ലവനെ കല്ലെറിയുകയോ പുണ്യം? 


************


21. സഫ മർവ ഓട്ടം?

നിരാലംബയായ അടിമ സ്ത്രീയുടെ

വെള്ളവും അഭയവും തേടിയുള്ള ഓട്ടം.

അതെങ്ങിനെ ഹജ്ജിന്റെയും ഇബ്രാഹിമിന്റെയും മഹത്വമാകും?


***********


22. ഹജ്ജ് ആത്മീയമാണോ? അല്ല.

തീർത്ഥ യാത്രയാണോ? അല്ല.

അന്വേഷണമാണോ? അല്ല.

ഹജ്ജ് വെറും ശാരീരിക അനുകരണ കർമ്മം മാത്രം.


**********


23. ജൂത ക്രിസ്ത്യൻ സ്വാധീനമായിരുന്നോ

അതല്ല സ്വീകാര്യത കിട്ടാൻ വേണ്ടി ആയിരുന്നോ മുഹമ്മദും തന്റേത് ഇബ്രാഹിമിന്റെ വഴിയെന്ന് പറഞ്ഞത്?


*************


ഇത്രത്തോളം ചുരുങ്ങി ഇതൊക്കെയാണോ ദൈവം പ്ലാൻ ചെയ്തു നടപ്പാക്കേണ്ടത്?


ദൈവം ചുരുങ്ങും, ചുരുങ്ങണം. ശരിയാണ്. അതാണ് ജീവിതം. നാമോരോരുത്തരും.


പക്ഷെ എല്ലാവർക്കും എല്ലാവരിലൂടെയും അല്ലെ ചുരുങ്ങേണ്ടത്? ഇബ്രാഹിം പരമ്പര നിലനിർത്താൻ മാത്രമാണോ ചുരുങ്ങേണ്ടത്? അതൊരു അധിനിവേശം നടത്തുന്ന പരിപാടി അല്ലെ? ബാക്കിയുള്ളതിനെ ഇല്ലായ്‌മ ചെയ്യുക എന്ന അസഹിഷ്ണുതയും അല്ലെ? ദൈവ സൃഷ്ടി തന്നെയായവർക്കിടയിൽ അങ്ങനെ ഒരു വിവേചനം ദൈവം നടത്തുകയോ?

No comments: