Wednesday, November 20, 2019

എല്ലാ പാർട്ടികളുടെ നേതാക്കളും ഒരേ കലത്തിലെ ചോറ്‌.

പാവപ്പെട്ടവന് 4 ലക്ഷത്തിന് ഒരു വീട്
പക്ഷേ ഒരു ഗസ്റ്റ്ഹൗസ് ബാത്ത്റൂം വൃത്തിയാക്കാന്‍ 65 ലക്ഷം
ഒരുളുപ്പുമില്ലാതെ കട്ട്മുടിക്കുക.

*******

എല്ലാ പാർട്ടികളുടെ നേതാക്കളും 
ഒരേ കലത്തിലെ ചോറ്‌
മന്ത്രി തന്റെ കാറിന്റെ ടയര്‍ മാറ്റിയത് 34 പ്രാവശ്യം
വെറും 24 മാസത്തിനുള്ളില്

******

മാവോയിസ്റ്റ് വേട്ട. പൂച്ചക്ക് ആര് മണി കെട്ടും
പൂച്ച തന്നെ പ്രതിയും വാദിയും
അന്വേഷണവും റിപ്പോര്‍ട്ടും 
പ്രഹസനം മാത്രമാവാന്‍ സാധ്യത.

********

കാട് താവളമാക്കിയ ചെഗുവേരയെയും 
മാവോയിസ്റ്റാക്കി കൊല്ലാന്‍  അവസരം കിട്ടിയില്ലല്ലോ 
എന്നോര്‍ത്താവും ഇപ്പോൾ പിണറായി ഖേദിക്കുന്നുണ്ടാവുക.

*********

മാവോയിസ്റ്റ്‌ വേട്ട
അധികാരത്തിന്റെ സ്വന്തം മക്കളെ കൊല്ലാന്‍ കഴിയാത്ത 
ഫേക്ക് കമ്യൂണിസ്റ്റ്കാർ 
ഒറിജിനൽ ആയ പിതാക്കന്മാരെ കൊല്ലുന്നു.

*********


മാവോയിസ്റ്റ്‌ വേട്ട.
ഒന്നും പറയാനില്ല...

പുച്ഛം തോന്നുന്നു ഭരണം കയ്യാളുന്ന 
കമ്യൂണിസ്റ്റ്കാർ എന്ന് പേരുള്ളവരോട്.

*******


ഭരണകൂടതീവ്രതയും ലഹരിയും ഭീകരതയുമാണ് 
മറ്റേത് ലഹരിയേക്കാളും തീവ്രതയേക്കാളും ഭീകരതയേക്കാളും 
കരുത്തുറ്റതും നേരെയുള്ളതും മൂര്‍ത്തമായതും

********

മാവോയിസ്റ്റ്‌ വേട്ട.
ഹിറ്റ്ലറിന് മാത്രമല്ല ഗീബല്‍സ് കരുത്ത്.

എല്ലാ ഭരണകൂടങ്ങളുടെയും ജനാധിപത്യത്തിന്റെയും കരുത്ത് 

ഗീബല്‍സ്മാര്‍.

No comments: