Wednesday, November 20, 2019

ഇന്ത്യയോടൊപ്പം ഇന്ത്യക്ക് വേണ്ടി നിലകൊള്ളണം.

രാജ്യനിവാസികളെ സേവിക്കാനും സംരക്ഷിക്കാനുമല്ല
പകരം പാർട്ടികളെയും നേതാക്കളെയും 
സംരക്ഷിക്കാന്‍ രാജ്യം എന്നതാണ് 
നമ്മുടെ രാഷ്ട്രീയം.

********

നമ്മളാരും വിശ്വസിക്കുന്നതും നടപ്പാക്കുന്നതും 
ജനാധിപത്യമല്ല
കട്ട്മുടിക്കാനുള്ള മത-ജാതി-കക്ഷി രാഷ്ട്രീയ 
തെണ്ടിത്തരമാണ്.

********

ആപ്പ് സര്‍ക്കാര്‍ ഡെല്‍ഹിയില്‍ ചെയ്യുന്ന 
ഒരുപാട്‌ കാര്യങ്ങള്‍ എന്ത്കൊണ്ട്‌ 
മറ്റ് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് 
ചെയ്യാന്‍കഴിയുന്നില്ല?

********

അണലിയേയും മൂര്‍ഖനെയും  സംരക്ഷിക്കണം
പക്ഷേ, അവ വിഷമില്ലാത്തതും 
അപകടകാരികളല്ലാത്തതുമെന്ന്  
വിശ്വസിക്കാന്‍ നിര്‍ബന്ധിക്കരുത്.

*********

എല്ലാ പാർട്ടികള്‍ക്കും രാജ്യം ഭരിക്കണം.
പക്ഷേ, ഒരു പാർട്ടിക്കും വിവരാവകാശനിയമത്തിന് കീഴില്‍ വരാൻ താല്പര്യമില്ല.
ജനങ്ങളെ ഭരിക്കാന്‍ വരുന്ന പാർട്ടിയെ കുറിച്ച് ജനങ്ങൾ ഒന്നും അറിയരുത് അറിയാന്‍ പാടില്ല
എങ്ങിനെയുണ്ട് കുറുക്കന്‍ കുറുക്കനെ സംരക്ഷിക്കുന്ന രീതി?
പേര്‌ ജനാധിപത്യം.

******

കഠിനാധ്വാനം എന്ന് നാം പേരിട്ട് വിളിക്കുന്ന 
വിധേയത്വവും അഭിനയശേഷിയുമാണ് 
ഓരോരുവന്റെയും തസ്തികയിലെ 
ഉയര്‍ച്ചയുടെ അടിസ്ഥാനം.

***********

ഇന്ത്യയോടൊപ്പം 
ഇന്ത്യക്ക് വേണ്ടി നിലകൊള്ളണം
വികാരങ്ങളും വിശ്വാസങ്ങളും 
അതിലെ വ്യത്യാസങ്ങളും 
ഇന്ത്യക്ക് വേണ്ടി ഇല്ലാതാവണം
വലിയ ഇന്ത്യക്ക് വേണ്ടി 
അവയും നമ്മളും ചെറുതാവണം.

********

എല്ലാ പാര്‍ട്ടികളും ഭരണാധികാരികളും 
ഒരേ കലത്തിലെ ചോറ്‌
പാവങ്ങളുടെ ചിലവില്‍ ആര്‍ഭാടം നടത്തുന്നു
ജനങ്ങൾക്കില്ലാത്ത സുഭിക്ഷത നേടുന്നു

********

ഒരാൾ തന്നെ 
എംഎല്‍എയും എംപിയും മന്ത്രിയും ഗവര്‍ണറും 
ഒക്കെയായി കുറേ പെന്‍ഷനുകള്‍ 
ഒരുമിച്ച് വാങ്ങുന്ന സമ്പ്രദായം നിര്‍ത്തണം.

********

മാവോയിസ്റ്റ്കള്‍ ശരിയല്ല
പക്ഷേ ചോദ്യവും ഉത്തരവുമില്ലാത്ത പിണറായിയോ
ലാവ്ലിനാണോ അധികാരമാണോ 
പിണറായിയെ ഇവ്വിധം ബന്ദിയാക്കുന്നത്?

*******

വെറും അഞ്ച് വര്‍ഷം 
എംഎല്‍എയോ എംപിയോ മന്ത്രിയോ ആയാല്‍ 
ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ 

എന്ന സമ്പ്രദായം തന്നെ നിര്‍ത്തണം.

No comments: