ഗുരോ, ജീവിതം വെറും വെറുതെയാണ്
എന്ന് മനസ്സിലാക്കുന്നത് എങ്ങിനെ?
പൂച്ച വെറും വെറുതെ ഇരിക്കുന്നത് കാണുമ്പോൾ.
*******
ഗുരോ, ഏറ്റവും എളുപ്പമുള്ള ധ്യാനരീതി?
പൂച്ചയെ മുഖം നോക്കിയിരിക്കുക. ഒന്നുമില്ലെന്നറിയുക.
ഏറെയൊന്നും ഇരിക്കാതെ നിറവ് അനുഭവമാക്കാം.
********
വാളയാര്‍: അല്ലേലും ദരിദ്രനും സാമാന്യയുക്തിക്കും
എത്തിപ്പിടിക്കാനാവുന്ന
ഏത് ഹൈകോടതിയും സുപ്രീംകോടതിയും ഭരണകൂടവുമാണ്
ഇവിടെയുള്ളത്?
********
പുറത്ത് മഴ കോരിച്ചൊരിയുന്നു.
എന്ന് വെച്ച് വീട്ടിനുള്ളിലെ ടോയ്‌ലെറ്റ് വൃത്തിയാവില്ല.
ടോയ്‌ലെറ്റ് വേറെതന്നെ വൃത്തിയാക്കണം.
മനസും.
******
ഭക്ഷണം അളവല്ല; രുചിയാണ്.
രുചി -കഴിപ്പിക്കുന്ന പുണ്യം.
ഭക്ഷണം പുല്ലും വെള്ളവുമല്ല.
രുചിയുണ്ടേല്‍ അളവ് പോരാതെ.
രുചി ഇല്ലേല്‍ അളവ് വെറുതെ.
********
ഈ ലോകം മനുഷ്യന്റെതെന്ന് മനുഷ്യന്‍.
ഉറുമ്പിന്റെതെന്ന് ഉറുമ്പ്.
പുഴുവിന്റെതെന്ന് പുഴു.
അണുവിന്റെതെന്ന് അണു.
ആരുടെതുമല്ലെന്ന് ഇവന്‍.
********
എങ്ങിനെയും, എവിടെയും, എവിടെ നിന്നും
സങ്കല്പിക്കാനും പ്രാപിക്കാനും ആവുന്ന
ദൈവത്തിന് പ്രത്യേക ഇടം വേണ്ടതില്ല.
അത്രയേ ഉള്ളൂ…
No comments:
Post a Comment