ജനങ്ങളുടെ ആവശ്യവും ക്ഷേമവും നടത്തുന്ന പാർട്ടികളും നേതാക്കളും ഇല്ല.
പാർട്ടികളുടെയും നേതാക്കളുടെയും ആവശ്യങ്ങളും ക്ഷേമവും നടത്തുന്ന പാര്‍ട്ടികളും നേതാക്കളും മാത്രമേയുള്ളൂ.
അങ്ങനെ, സ്വന്തം കാര്യം നടത്തുന്ന വഴിയില്‍, സ്വന്തം കാര്യം നടത്തിക്കിട്ടാന്‍ വേണ്ടിയുള്ള മറയെന്ന പോലെ, എല്ലും മുള്ളും പോലെ, ചിലത് ജനങ്ങൾക്ക്.
പൊതുഖജനാവില്‍ നിന്നും വാരിയെടുക്കുന്നത് പുറത്ത് പറയില്ല.
എന്നാല്‍ അതേ പൊതുഖജനാവ് ഉപയോഗിച്ച് എന്തെങ്കിലും പൊതുജനങ്ങള്‍ക്ക് വേണ്ടി ചെയ്താലോ?
ആ ചെയ്യുന്നത് സ്വന്തം പോക്കറ്റില്‍ നിന്ന് എടുത്ത് ചെയ്യും പോലെ വീമ്പിളക്കും, പരസ്യപ്പെടുത്തും. ജനങ്ങൾ എന്തോ അവരുടെ ഔദാര്യം അനുഭവിക്കുന്നത് പോലെ.
ഇത് കേട്ട് കബളിപ്പിക്കപ്പെടാന്‍ മാത്രം പൊതുജനങ്ങളും.
No comments:
Post a Comment