Monday, November 25, 2019

ഓരോ സ്കൂൾ അദ്ധ്യാപകനും അറിയണം.

ഓരോ സ്കൂൾ അദ്ധ്യാപകനും അറിയണം. 
ഏറ്റവും സുഖം അനുഭവിക്കുന്നവർ നിങ്ങൾ.
ഏറ്റവും ഉത്തരവാദിത്തം കുറഞ്ഞവർ നിങ്ങൾ.
അഥവാ കിട്ടുന്ന ശമ്പളത്തിന്റെ വലിപ്പത്തിനനുസരിച്ച ഉത്തരവാദിത്തം ഒട്ടും കാണിക്കാത്തവർ, നിര്‍വഹിക്കാത്തവർ നിങ്ങൾ.
ഏറ്റവും കുറവ് സമയവും ദിവസവും ജോലിചെയ്യുന്നവർ നിങ്ങൾ.
ഏറ്റവും കൂടുതൽ അവധി അനുഭവിക്കുന്നവർ നിങ്ങൾ.
വേണ്ടത്ര ക്ലാസ് എടുക്കാതെ വേണ്ട വിധം പഠിപ്പിക്കാതെ കുട്ടികളെ പറ്റിക്കുന്നവർ നിങ്ങൾ.
എങ്ങിനെയൊക്കെയോ അദ്ധ്യാപകരായതിന് ശേഷം തീരെ വളരാത്തവർ നിങ്ങൾ. 
ഏറെയും പഠിപ്പിക്കാനര്‍ഹതയില്ലാത്ത വിഭാഗവും നിങ്ങൾ.
അതിനാല്‍ നിങ്ങളില്‍ വലിയ പങ്കും രാഷ്ട്രീയപാർട്ടികളുടെ പണിയാളുകളും ഉപകരണങ്ങളും ബ്ലേഡ്പലിശ കച്ചവടം നടത്തുന്നവരും. 
ഗുരു എന്ന പേര്‌ പോലും നാണിച്ച് പോകും നിങ്ങളിൽ മഹാഭൂരിപക്ഷത്തിന്റെയും നിലവാരവും സ്വരൂപവും വിവരമില്ലായ്മയും കണ്ടാല്‍, അറിഞ്ഞാല്‍. 
നിങ്ങളറിയണം:
നിങ്ങൾ ജീവിക്കുന്നത് നിഷ്കളങ്കരായ കുഞ്ഞുകുട്ടികളുടെ ചിലവില്‍.
കുഞ്ഞുകുട്ടികളുടെ പേരിലും മറവിലുമാണ് നിങ്ങൾ വലിയ ശമ്പളം കൈപ്പറ്റുന്നത്.
ആ നിലക്ക് കുട്ടികൾ നിങ്ങളുടെ യജമാനന്‍മാര്‍.
നിങ്ങൾ കുട്ടികളുടെ വേലക്കാര്‍, അടിമകള്‍.
അദ്ധ്യാപകരേ, കുട്ടികൾ നിങ്ങളെയല്ല; നിങ്ങൾ കുട്ടികളെയാണ് പേടിക്കേണ്ടത്, പൂജിക്കേണ്ടത്. 
കുട്ടികള്‍ക്ക് നിങ്ങളിൽ നിന്നും വേണ്ടതും കിട്ടേണ്ടതും നിങ്ങളുടെ ഔദാര്യമല്ല.
പകരം അവര്‍ക്ക് വകവെച്ച് കിട്ടേണ്ടത് അവരുടെ വിലപ്പെട്ട അവകാശം. വലിയ വില തന്ന അവകാശം. 
ആ അവകാശം നല്‍കാനുള്ള അവതാനതയും വിവേകവും ആത്മാര്‍ത്ഥതയും ആഴവും വിവരവും നിങ്ങൾ നേടണം, കാണിക്കണം. അതിനുള്ള ശ്രമം നിങ്ങൾ നടത്തണം. 
നിങ്ങളൊന്ന് ഓര്‍ത്തുനോക്കൂ:
ദിവസവും എട്ട് മണിക്കൂറാണ് ഓരോ കുട്ടിയും നിങ്ങളോടൊപ്പം ചിലവഴിക്കുന്നത്.
ഒരുപക്ഷേ എട്ട് മിനിറ്റിന്റെ ഉപകാരവും വിവരവും പോലും കിട്ടാതെ.
സ്വകാര്യ ട്യൂഷനോ കോച്ചിംഗ് ക്ലാസോ ഇല്ലാതെ ഏതെങ്കിലും കുട്ടിക്ക് എപ്പോഴെങ്കിലും നന്നായി പഠിക്കാൻ സാധിക്കുന്നുണ്ടോ? 
നിങ്ങൾ ഇത്രയും സമയമെടുത്ത് പഠിപ്പിച്ചിട്ടും ഏതെങ്കിലും ഒരു കുട്ടി നിങ്ങൾ പഠിപ്പിക്കുന്ന സിലബസിന്റെ അടിസ്ഥാനത്തില്‍ മാത്രം നടക്കുന്ന ഏതെങ്കിലും മത്സരപരീക്ഷയിലോ എന്‍ട്രന്‍സ് പരീക്ഷയിലോ സ്വതന്ത്രമായി വിജയിക്കുന്നതായി നിങ്ങള്‍ക്ക് കാണിച്ചു തരാന്‍ പറ്റുമോ?
ഇല്ല.
ഒരു കുട്ടി പോലും നിങ്ങള്‍ പഠിപ്പിച്ചത് കൊണ്ട്‌
നിങ്ങൾ പഠിപ്പിക്കുന്ന സിലബസിന്റെ അടിസ്ഥാനത്തില്‍ മാത്രം നടക്കുന്ന ഒരു മത്സരപരീക്ഷക്കും യോഗ്യരാവുന്നില്ല.
നിങ്ങൾ പഠിപ്പിക്കുന്ന സിലബസിന്റെ അടിസ്ഥാനത്തില്‍ മാത്രം നടക്കുന്ന ഒരു മത്സരപരീക്ഷയിലും ഇത്രയധികം സമയം നിങ്ങളോടൊപ്പം ചെലവഴിച്ചിട്ടും ആരും വിജയിക്കുന്നവരാകുന്നില്ല.
എന്നിട്ടും, നിങ്ങൾ പഠിപ്പിക്കുന്ന സിലബസിന്റെ അടിസ്ഥാനത്തില്‍ മാത്രം നടക്കുന്ന, മത്സരപരീക്ഷകളില്‍ വിജയിക്കാനും യോഗ്യരാവാനും അവര്‍ക്ക് ട്യൂഷനും കോച്ചിങ്ങും വേണ്ടിവരുന്നു. 
നിങ്ങൾ യാഥാര്‍ത്ഥത്തില്‍ എന്ത് ചെയ്യുകയാണ് ഈ എട്ട് മണിക്കൂറും അതിലധികവും കുട്ടികളെയും കൊണ്ട്‌?
വെറും തത്തമ്മേ പൂച്ച പൂച്ച കളിപ്പിക്കുകയും പഠിപ്പിക്കുകയും മാത്രമോ?
കോച്ചിംഗ് സെന്ററുകളും ട്യൂഷന്‍ ക്ലാസ്സും വെറും ഒന്നും ഒന്നരയും രണ്ടും മണിക്കൂറുകള്‍ കൊണ്ട്‌ (ഒരുപക്ഷേ ആഴ്ചയില്‍ വെറും രണ്ടോ മൂന്നോ മണിക്കൂറുകള്‍ കൊണ്ട്‌) നിങ്ങളെക്കാള്‍ സാധിക്കുന്നു, പഠിപ്പിക്കുന്നു. അവരെ യോഗ്യരാക്കുന്നു, വിജയിപ്പിക്കുന്നു. 
സ്കൂൾ അദ്ധ്യാപകരേ:
നിങ്ങള്‍ക്ക് പിഴച്ചിട്ടില്ലേ?
ഉറപ്പായും നിങ്ങള്‍ക്ക് പിഴച്ചിരിക്കുന്നു.
ഉറപ്പായും നിങ്ങൾ പിഴച്ചവരാണ്.
ഒരര്‍ഹതയുമില്ലാതെ വാരിക്കോരി മാര്‍ക്ക് കൊടുത്ത് ഫുള്‍ A പ്ലസ് വാങ്ങിപ്പിക്കുകയും പൊള്ളയായ നൂറ് മേനി വാങ്ങലുമാണ്‌ വിദ്യാഭ്യാസം എന്ന് നിങ്ങൾ തെറ്റിദ്ധരിച്ചു, നിങ്ങളും സര്‍ക്കാറും കൂടി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു.
കാമ്പിലും കൂമ്പിലും തൊടാതെ, ആ നിലക്ക് ഒന്നും പഠിപ്പിക്കാതെ. തത്തമ്മേ പൂച്ച പൂച്ച പോലെ മാത്രം ചിലത് പഠിപ്പിക്കുന്നു. വെറും യാഥാസ്ഥിതികമായി. വീറും വാശിയും ഉണ്ടാക്കാതെ. 
നിങ്ങളെ ഇവിടുത്തെ സര്‍ക്കാറും തൊഴിലാളി യൂണിയനുകളും പിഴപ്പിച്ചിരിക്കുന്നു. തൊഴിലില്‍ വല്ലാത്ത സുരക്ഷിതത്വവും ജോലിസ്ഥിരതയും തന്ന്‌ കൊണ്ട്‌.
ആ നിലക്കും ആ ഉറപ്പിലും നിങ്ങൾ അങ്ങേയറ്റം അലസരും ധാര്‍ഷ്ട്യം നിറഞ്ഞവരുമാണ്. 
യഥാര്‍ത്ഥത്തില്‍ ഇപ്പോൾ നിങ്ങൾ ഒന്നും ശരിയാംവണ്ണം പഠിപ്പിക്കാന്‍ യോഗ്യരല്ല.
നിങ്ങൾ ചെയ്യേണ്ട പണി വേണ്ട വിധം നിങ്ങൾ ചെയ്യുന്നില്ല.
അതിന്‌ വേണ്ടി നിങ്ങൾ ദിനേനയും, കിട്ടുന്ന ശമ്പളത്തോട് നീതി പുലര്‍ത്തുന്ന വിധം, ഒരുങ്ങുന്നും വളരുന്നുമില്ല. 
നിങ്ങൾ ശമ്പളം വാങ്ങാൻ വേണ്ടി മാത്രം വരുന്നവരാണ്.
നിങ്ങൾ ശമ്പളം കിട്ടാന്‍ വേണ്ടി മാത്രം അഭിനയിക്കുന്നവരാണ്.
അതിന്‌ വേണ്ടി മാത്രം കുട്ടികളുടെ സമയം കൊല്ലുന്നവരാണ്.
നിങ്ങൾ രാജ്യത്തിന്റെ സമ്പത്ത് വെറുതെ തിന്ന് നശിപ്പിക്കുന്നവരാണ്.

No comments: