Monday, November 11, 2019

വാളയാര്‍ കേസില്‍ ഉരുള്‍ പൊട്ടും. ക്ഷേ, തല്‍കാലം. മുട്ടുശാന്തിക്ക്.

വാളയാര്‍ കേസില്‍ ഉരുള്‍ പൊട്ടും.
ശരിയാണ്‌. 
എല്ലാറ്റിനും, എല്ലാ കേസിലും ഉരുള്‍ പൊട്ടും.
പക്ഷേ, തല്‍കാലം. മുട്ടുശാന്തിക്ക്. 
അത്പോലെ ഉരുള്‍ പൊട്ടിയിരുന്നു കിളിരൂര്‍, ഐസ് ക്രീം, സൂര്യനെല്ലി, സരിത കേസുകളിലെല്ലാം.
ഒരു പ്രധാനിയും കുടുങ്ങിയില്ല.
ഒരു പ്രധാനിയെയും ഇതുവരെ കുടുക്കിയില്ല.
അത്രയ്ക്ക് ശുഷ്കാന്തിയുണ്ട് നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിന്. പരസ്പരം സംരക്ഷിക്കുന്നതില്‍. 
അത്‌വെച്ച് ചിലര്‍ വോട്ട് വാങ്ങിയതും മുഖ്യമന്ത്രി ആയതും മാത്രം മിച്ചം.
ജനങ്ങൾക്ക് ചർച്ച ചെയത് രസിക്കാനും അയവിറക്കാനും സ്വയംഭോഗം ചെയ്യാനും വേണ്ടി മാത്രം ഇവിടെ ഉരുള്‍ പൊട്ടും.
ജനങ്ങളുടെ ഓര്‍മ വളരേ കുറവാണെന്ന് രാഷ്ട്രീയ നേതൃത്വത്തിന് നന്നായറിയാം.
ജനങ്ങളുടെ വിവരക്കേടിലും മറവിയിലുമാണ് ഇന്ത്യൻ ജനാധിപത്യം വേരിറക്കുന്നത്, കിടന്നുറങ്ങുന്നത്.
അവിടെയാണ് രാഷ്ട്രീയ നേതൃത്വം അവരുടെ ആര്‍ഭാടം നടത്തുന്നത്‌.

******

സൂര്യനെല്ലി, കിളിരൂര്‍, ഐസ് ക്രീം, സരിത, വാളയാര്‍.
രാഷ്ടീയനേതൃത്വം എന്ത് ചെയ്യാൻ?
കക്ഷിഭേദമന്യേ അവർ പരസ്പരം സംരക്ഷിക്കും.
അത്ര തന്നെ.
അത് രാഷ്ട്രീയതൊഴിലാളി യൂണിയനിലെ ഒരലിഖിത നിയമം.

No comments: