അമിത്ഷാക്ക് സാധിക്കുന്നത് അതാണ്.
എല്ലാവരേയും വ്യക്തിപരമായി പേടിപ്പിക്കാന്‍.
പ്രതിപക്ഷത്തുള്ള എല്ലാവരും വ്യക്തിപരമായി അഴിമതിക്കാരാണെന്നതിനാല്‍.
അത് വെച്ച് തന്നെ അമിത്ഷാ രാഷ്ട്രീയചെസ്സ് കളിക്കുന്നു.
ഈ കളിയില്‍ എല്ലാവരും വ്യക്തിപരമായി പേടിക്കുകയും ചെയ്യുന്നു.
അമിത്ഷായെ.
അന്വേഷണങ്ങളെ.
ഡെമോകള്‍സിന്റെ വാളിനെ.
ഏത് സമയത്തും അവരുടെ ജീവിതവഴിയില്‍, അധികാരവഴിയില്‍, ചെക്ക് വീഴുന്നതിനെ.
ഇങ്ങ് പിണറായി വിജയനടക്കം.
പാപം ചെയ്യാത്തവർ ആരും ഇല്ലെന്നതിനാല്‍, ആര്‍ക്കും ധൈര്യമില്ല.
ഈ രാഷ്ട്രീയക്കളിയില്‍ എല്ലാവരും കല്ല് വഴിയില്‍ കളയുന്നു.
ഈ കളിയില്‍ എല്ലാവരും കളി വഴിയില്‍ ഉപേക്ഷിക്കുന്നു.
ബിജെപിയുടെ മുന്നില്‍.
അമിത്ഷായുടെ മുന്‍പില്‍.
പേടിച്ചു കൊണ്ട്.
ബിജെപിയുടെ മുന്നില്‍.
അമിത്ഷായുടെ മുന്‍പില്‍.
പേടിച്ചു കൊണ്ട്.
കുറ്റബോധം എല്ലാവരുടെയും മനസ്സിനെ വേട്ടയാടുന്നതിനാല്‍.
കാരണം, ഓരോ രാഷ്ട്രീയനേതാവും, മന്ത്രിയും, മുന്‍മന്ത്രിയും, ജനപ്രതിനിധിയും, മുന്‍ജനപ്രതിനിധിയും അറിയുന്നു:
അവർ ഓരോരുത്തരും പത്ത് തലമുറകള്‍ക്കുള്ളത് ഇതിനകം ഉണ്ടാക്കിയിരിക്കുന്നുവെന്ന്.
രാഷ്ട്രീയം കളിച്ച് മാത്രം.
നാടിനെ കട്ട്മുടിച്ച് മാത്രം.
*****
ബിജെപിയുടെ ആശ്വാസവും അതാണ്.
കോണ്‍ഗ്രസ്സിന് വിഷയം കോൺഗ്രസ്സ് മാത്രമാണ്.
കോൺഗ്രസ്സ് എന്ന പാർട്ടിയുടെ അതിജീവനം മാത്രമാണ്.
അധികാരം മാത്രമാണ്.
ജനങ്ങളും അവരുടെ യാഥാര്‍ത്ഥ വിഷയങ്ങളും കോണ്‍ഗ്രസ്സിന് ഉള്ളിന്റെ ഉള്ളില്‍ വിഷയമല്ല.
ജനങ്ങളും ജനങ്ങളുടെ വിഷയങ്ങളും ഏറ്റെടുക്കാന്‍ മാത്രമുള്ള സത്യസന്ധതയും ധൈര്യവും ഉള്‍ക്കനവും കോണ്‍ഗ്രസ്സിനില്ല.
No comments:
Post a Comment