Monday, November 11, 2019

മരണം വേദന, വേദനിപ്പിക്കുന്നത് എന്ന് പേടിപ്പിച്ചതാര്?

1. മരണം വേദന, വേദനിപ്പിക്കുന്നത് 
എന്ന് പേടിപ്പിച്ചതാര്?
മരണത്തിനു വേദനയില്ല.
വേദന മരിക്കാതിരിക്കാൻ, ജീവിക്കാൻ.
****
2.ഓരോ 'നിമിഷവും' മരിക്കുന്നത് തെളിവ്.
മരിച്ചാൽ വേദനിച്ചവനും വേദനിക്കുന്നവനും ഇല്ല. രോഗം വേദന; മരണം വേദനയല്ല. അപകട മരണത്തിൽ വേദനയില്ല. 
******
3. മരിച്ചാൽ വേദനിക്കുന്നത്
മരിച്ചവനല്ല; മരിക്കാത്തവർ.
അല്ലെങ്കിലും മരിക്കാത്തവന്നും, മരിക്കാതിരിക്കാനും
ജീവിക്കാനുമാണ് വേദന. പോരാട്ടം.
*****
4. മരണം കെട്ടഴിയലാണ്.
'നൂറ്' നൂറ് ഒന്നുകൾ ആവുക.
കെട്ടഴിയൽ വേദനയല്ല. കെട്ടിയിടലും
കെട്ടിനിൽക്കലും ആണ് അദ്ധ്വാനം, വേദന.
*****
5. കെട്ടിയിടുമ്പോഴും കെട്ടിനിൽക്കുമ്പോഴും ഉള്ള 'ഞാൻ' മാത്രമേ ഉള്ളൂ. അതിനാൽ വേദനയും ആ കെട്ടിലുണ്ടായ എനിക്ക് മാത്രം. കെട്ടഴിഞ്ഞാൽ ഞാനും ഇല്ല, വേദനയും ഇല്ല.
*****
6. ഉണ്ടായ, ഉണ്ടായിരുന്ന "ഞാൻ"?
കെട്ടുണ്ടായതിനു ശേഷം, വളർച്ചക്കനുസരിച്ച്,
ഉണ്ടായി വളർന്നത്.
കെട്ടില്ലാതാവുമ്പോൾ ഇല്ലാതാവുന്നത്.
*****
7. ഈ 'ഞാൻ' മുൻപേ ഉണ്ടായിരുന്നില്ല.
ജനിച്ചിട്ടുമില്ല; ജീവബോധം മാത്രമല്ലാതെ.
ജനിക്കാത്തവൻ പിന്നെങ്ങിനെ
മരിക്കും, പുനർജനിക്കും?
******
8. ശരിയാണ്. പുനർജനിക്കും.
ഞാനല്ല. തുല്യ അളവിൽ എന്തും ഏതും.
പൂവും പുഴുവും കാക്കയും കോഴിയും പൂച്ചയും.
*****
9. മരണം.
ജീവിതത്തിന്റെ മെത്ത, കൃഷിയിടം.
ജീവിതം. മരണത്തിന്റെ മെത്ത, കൃഷിയിടം.
പരസ്പരം വളർത്തുന്നത്, തളിർപ്പിക്കുന്നത്.

No comments: