Monday, November 11, 2019

ഖുര്‍ആനിലും മുഹമ്മദിലും ചിലതുണ്ട്. ശരിയാണ്. പക്ഷേ, അത് കൊണ്ട്‌?

ഖുര്‍ആനിലും മുഹമ്മദിലും ചിലതുണ്ട്. ശരിയാണ്.
പക്ഷേ, അത് കൊണ്ട്‌? 
ഖുര്‍ആനിലും മുഹമ്മദിനും എന്നല്ല ചെറുതും വലുതുമായ എല്ലാ പുസ്തകങ്ങളിലും പത്രങ്ങളിലും വ്യക്തികളിലും ചിലതുണ്ട്.
എന്നുവെച്ച് എല്ലാറ്റിനുമുള്ള, എല്ലാ കാലത്തേക്കുമുള്ള എല്ലാ കാര്യവും അത്തരത്തിലുള്ള ഒരു പുസ്തകത്തിലും പത്രത്തിലും വ്യക്തിയിലും ഇല്ല.
എല്ലാറ്റിനും എന്നേക്കുമായി ഏതെങ്കിലും പുസ്തകമോ പത്രമോ വ്യക്തിയോ പോര. അത് ഖുര്‍ആനായാലും മുഹമ്മദായാലും അങ്ങിനെ തന്നെ.
എല്ലാം എന്നേക്കുമായി അതിലും അയാളിലും ഇല്ല.
എല്ലാറ്റിനും എന്നേക്കും അതും അയാളും പോര.
ചിലതുള്ളത് കൊണ്ട്‌ എല്ലാം അതിലും അയാളിലും ഉണ്ടെന്ന വ്യാഖ്യാനവും സാമാന്യവല്‍ക്കരണവും ശരിയല്ല. വെറും കാല്‍പനികതയില്‍ കഥ പോലെ അല്ലാതെ.
മുഹമ്മദ് പറഞ്ഞ കാലത്ത് മുഹമ്മദ് പറഞ്ഞത് പലതിനും പറ്റിയിട്ടുണ്ടാവാം. പക്ഷേ ആ പശ്ചാത്തലത്തിലും പരിസരങ്ങളിലും മാത്രം. ഇന്നത് ചിലതിന് മാത്രം. തുലോം ചിലതിന്. 
ആ നിലക്ക് മുഹമ്മദ് കണ്ട, എല്ലാ കാലത്തേക്കും വേണ്ടി മുഹമ്മദ് ഉണ്ടാക്കിയ ഖുര്‍ആന്‍ ഇല്ല.
മുഹമ്മദിന് ശേഷം ഉണ്ടായ, മുഹമ്മദ് കാണാത്ത, മുഹമ്മദ് നോക്കി വായിച്ചിട്ടില്ലാത്ത, മുഹമ്മദ് ജീവിച്ചിരുന്നപ്പോൾ ആരും നോക്കി വായിച്ചിട്ടില്ലാത്ത, ഖുര്‍ആന്‍ മാത്രമേ ഇന്നുള്ളൂ.
ഈ അര്‍ത്ഥത്തില്‍ ഖുര്‍ആന്‍ ഉണ്ടാവുന്നതും, ആ ഖുര്‍ആനും മുഹമ്മദും അവസാനത്തേതാവുന്നതും മുഹമ്മദ് അറിഞ്ഞില്ല.
എല്ലാ പുസ്തകങ്ങളും പത്രങ്ങളും വ്യക്തിത്വങ്ങളും അതാത് കാലവുമായും അപ്പോഴുള്ള പ്രശ്‌നങ്ങളുമായും ബന്ധപ്പെട്ട് പ്രതികരിച്ചുണ്ടായി. അന്നത് പ്രസക്തമായി. അത് പോലെ ഖുര്‍ആനും മുഹമ്മദും. 
അതിൽ ചിലതും അവരില്‍ ചിലരും ചില കാര്യങ്ങളില്‍ എന്നും പ്രസക്തമായി. അത്ര മാത്രം.
****
ഇന്ന്‌ കാണുന്ന ഖുറാന്‍ ഉണ്ടായത് തന്നെ മുഹമ്മദ് മരിച്ചു 15 വര്‍ഷങ്ങള്‍ക്കു ശേഷം. മുഹമ്മദിന്റെ വചനങ്ങള്‍ എന്ന് പറയപ്പെടുന്നവ ശേഖരിക്കപ്പെട്ടത് വീണ്ടും നൂറു കൊല്ലങ്ങള്‍ക്ക് ശേഷം. സ്വന്തം ശിഷ്യന്‍മാരിലൂടെ അല്ലാതെ. 
മുഹമ്മദിന്റെ കാലത്ത് ഇന്ന്‌ കാണുന്ന ഖുറാനെ ഗ്രന്ഥമായി മുഹമ്മദ് കൊണ്ടു വന്നിട്ടില്ല. നബി വചനങ്ങള്‍ ശിഷ്യന്‍മാരും കൊണ്ടുവന്നിട്ടില്ല.
അക്കാര്യത്തില്‍ ഒരു തർക്കവും ഇല്ല, വേണ്ട. 
സര്‍വശക്തന്‍ എന്ന് പറയപ്പെടുന്ന ദൈവം അങ്ങനെ ഒന്ന് മുഹമ്മദിന്റെ കാലത്ത് ഇന്ന്‌ കാണുന്ന ഖുര്‍ആന്‍ ആയി ഇറക്കിയിട്ടില്ല. ഇന്ന്‌ നമ്മൾ കാണുന്ന ഖുര്‍ആന്‍, ആ കോലത്തില്‍ പുസ്തകമായി സര്‍വ്വശക്തന്‍ ഇറക്കിയതല്ല. മറ്റെല്ലാ പുസ്തകങ്ങളും പോലെ ആയിത്തീര്‍ന്നത്. 
ചരിത്രം ഒന്ന് പഠിച്ച് നോക്കൂ. ഇസ്ലാമിക ചരിത്രം തന്നെ. അതിലെ മുഹമ്മദിന്റെ കൂടെ നടന്ന് നോക്കൂ. സംഭവിച്ചതിന്‌ ശേഷം ഉണ്ടായ ഭംഗിയും വ്യാഖ്യാനവും യുക്തിയും ന്യായവും ഒന്നും അപ്പോൾ കാണില്ല. 
ഇന്നത്തെ ഖുര്‍ആന്‍, ഉസ്മാന്റെ കാലത്താണ് ഉണ്ടായത്. അതിനാലാണ് ഖുര്‍ആന്റെ പിന്നില്‍ ഉസ്മാനിയ എന്ന് രേഖപ്പെടുത്തുന്നത്.
അവസാനത്തെ ഗ്രന്ഥവും പ്രവാചകനും ആണെന്നു പറയാനും അവകാശപ്പെടാനും മുഹമ്മദും ദൈവവും ഉദ്ദേശിച്ചിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. സര്‍വ്വശക്തന്‍ അങ്ങനെ സംഭവിപ്പിക്കില്ലായിരുന്നു. 
എന്ന്വെച്ചാല്‍ മുഹമ്മദ് അവസാനത്തേത് എന്ന് പറയാനും അവകാശപ്പെടാനും ഉദ്ദേശിച്ചല്ല എന്നർത്ഥം. 
ശേഷം, ബാക്കിയായ, സാഹചര്യവശാല്‍ ഉണ്ടായിപ്പോയ, രാജ്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും ആവശ്യമായിരുന്നു മുഹമ്മദും ഖുര്‍ആനും അവസാനത്തേതാണെന്ന് പറയുക. അവർ ചോദ്യം ചെയ്യപ്പെടാതിരിക്കാൻ. ഭരണസുഖത്തിന് വേണ്ടി 
രാജ്യവും രാഷ്ട്രവും ഇന്നും എന്നും നിലനില്‍ക്കുന്നത് അങ്ങനെതന്നെ.
ഭരണഘടന ഉണ്ടാക്കിക്കൊണ്ട്.
ആ ഭരണഘടനയെ അവസാനത്തേത് എന്ന് കുരുതിക്കൊണ്ട്, കരുതിപ്പിച്ച് കൊണ്ട്‌. അവകാശപ്പെട്ടു കൊണ്ട്‌, അടിച്ചേല്പിച്ചു കൊണ്ട്‌. 
ഇന്നും ഭരണഘടനയെ തിരുത്തുക പ്രയാസം.
ഇന്നെങ്ങിനെ തിരുത്തുന്നുവോ, എങ്ങിനെ ഭരണഘടനയെ ഉണ്ടാക്കുന്നുവോ, അത്പോലെ തന്നെ അന്ന് ഉസ്മാന്റെ കാലത്ത് തിരുത്തി ഖുര്‍ആന്‍ ഉണ്ടായി, ഉണ്ടാക്കി, ഏകോപിപ്പിച്ച്. തിരുത്തി ഉണ്ടാക്കി. 
പിന്നെ, ഭരണഘടനയോ പുസ്തകമോ ആക്കിയതിന് ശേഷം തിരുത്തുന്ന കാര്യം. 
ഒരു ഗ്രന്ഥത്തേയും ആരും തിരുത്താറില്ല.
മൂലഗ്രന്ഥം മൂലഭാഷയില്‍ തന്നെ, കിട്ടിയത് ഏത് കോലത്തിലാണോ ആ കോലത്തില്‍ തന്നെ, എപ്പോഴുമിരിക്കും.
അത് ആരുടേതായാലും, ഏത് പുസ്തകമായാലും, അങ്ങനെ തന്നെ.
തുടക്കത്തിൽ ലഭ്യമായ കോലത്തിലും ഭാഷയിലും തന്നെ.
പക്ഷെ അതേ ഗ്രന്ഥം വിവർത്തനം ചെയ്യുമ്പോള്‍ പലകോലത്തില്‍ ആവും, മാറും.
വിവർത്തനം തന്നെ, മൂല ഭാഷയില്‍ മനസ്സിലാവാത്തത് കൊണ്ട്, വേറെ കോലത്തില്‍ മനസിലാക്കി എടുക്കാനുളള ശ്രമത്തിന്റെ ഭാഗമായുള്ള തിരുത്തലാണ്.
ഓരോ വിവര്‍ത്തനവും ഓരോ തിരുത്താണ്. ആ ഭാഷയില്‍ പോരാത്തത് കൊണ്ടുള്ള തിരുത്തല്‍. ഭാഷാപരമായ തിരുത്തല്‍. ആ ഭാഷ സര്‍വ്വലോകത്തിനും സര്‍വ്വകാലത്തിനും പോരാത്തത് കൊണ്ടുള്ള പരാജയത്തില്‍ നിന്നുള്ള തിരുത്ത്. 
ഓരോ വിവര്‍ത്തനവും മൂലഗ്രന്ഥം മൂലഭാഷയില്‍ പരാജയം ആണെന്ന സമര്‍ത്ഥനം ആണ്. ദൈവികം എന്ന് അവകാശപ്പെടുന്നവർ ആ നിലക്ക് അവർ പറയുന്ന ദൈവം പരാജയമാണ് എന്ന് സമ്മതിക്കല്‍. 
ആ നിലയ്ക്കുള്ള ഭാഷാമാറ്റത്തിന്റെ തിരുത്ത് നടത്തലാണ് വിവർത്തനം.
അങ്ങനെയുള്ള തിരുത്ത് ഖുര്‍ആന്നും നടന്നിട്ടുണ്ട്.
മൂലഗ്രന്ഥം ഉസ്മാന് ശേഷം മാറിയില്ല എന്ന് വാദിച്ചുറപ്പിച്ചു പറഞ്ഞാല്‍ തന്നെ. 
അല്ലാതെ, എങ്ങിനെയാണ് എന്തിനാണ് വേറെ ഒരാളുടെ ഗ്രന്ഥം മറ്റൊരാള്‍ തിരുത്തുക, തിരുത്തുന്നത്?
മനസിലാക്കിയെടുക്കാന്‍ അല്ലാതെ.
Dhammapada യും Thao Te Ching ഉം Shakespearന്റെയും sophoclesന്റെയും സോക്രട്ടീസ്ന്റെയും വൈക്കം മുഹമ്മദ് ബഷീറിന്റെയും പമ്മന്റെയും ഗ്രന്ഥങ്ങളും ഒന്നും ആരും തിരുത്തിയിട്ടില്ല.
ആര്‍ക്കും മറ്റൊരാള്‍ പറഞ്ഞത് പോലെ, എഴുതിയത് പോലെ പറയാനും എഴുതാനും പറ്റില്ല. പറ്റേതണ്ടതും ഇല്ല. 
അത് ഖുര്‍ആന്റെ മാത്രം പ്രത്യേകത അല്ല.
ഒരേ വൃക്ഷത്തിലെ തന്നെ ഒരിലയും മറ്റൊരു ഇലയെ പോലെ അല്ല എന്ന പോലുള്ള വളരെ നിസ്സാരമായ കാര്യം.
എല്ലാം ഒരു പോലെ ദൈവികമാണ് എന്നതിനാലും.
എല്ലാം ഒരുപോലെ അതുല്യവും അനുപമവുമാണ് എന്നതിനാലും.

No comments: