Monday, November 11, 2019

സത്യസന്ധരായ സിപിഐഎം കാരോട്: മാവോയിസ്റ്റ് വേട്ടയുടെ പശ്ചാത്തലത്തില്‍.

സത്യസന്ധരായ സിപിഐഎം കാരോട്:
മാവോയിസ്റ്റ് വേട്ടയുടെ പശ്ചാത്തലത്തില്‍. 
സിപിഐഎം കമ്യൂണിസത്തെ വിറ്റ് അധികാരവും അതിന്റെ സുഖവും മാത്രം വാങ്ങിയതല്ലേ പ്രശ്നം?
അങ്ങനെയുള്ള cpmനെ വര്‍ഗശത്രു ആയല്ലാതെ പിന്നെങ്ങിനെയാണ് ഒറിജിനൽ കമ്യൂണിസ്റ്റ്കള്‍ കാണേണ്ടത്, വിളിക്കേണ്ടത്?
കൂടെ നിന്ന്, കൂടെ എന്ന് തോന്നിപ്പിച്ചു, ആ പേര്‌ വാങ്ങി, ആ പേര്‌ വെച്ച്, വഞ്ചിച്ചവർ തന്നെയല്ലേ സിപിഐഎം?
Cpm ഇപ്പോൾ എന്തിന് വേണ്ടി നിലകൊള്ളുന്നു എന്ന് ഏതെങ്കിലും ഒരു cpm കാരന് ആര്‍ജവത്തോടെ പറയാൻ പറ്റുമോ? അധികാരത്തിന് വേണ്ടി മാത്രം എന്നല്ലാതെ. 
സ്വയം ജീര്‍ണിക്കുന്ന ശരീരത്തെ
വെറും പ്രേതം പോലെ മാത്രമായ് പാർട്ടിയെ
സൂക്ഷിക്കുന്നതല്ലേ സിപിഐഎം ന്റെ പ്രശ്നം?
വെറും കുറെ കള്ള് കുടിയന്മാരുടെയും ഗുണ്ടകളുടെയും മാഫിയകളുടെയും കച്ചവടക്കാരുടെയും സംഘം മാത്രമല്ലേ ഇപ്പോഴത്തെ സിപിഐഎം?
അധികാരമല്ലാത്ത, അതിന്റെ ആഡംബരമല്ലാതെ, എന്തെങ്കിലും സ്വപ്നമോ ലക്ഷ്യമോ cpmന് ഇപ്പോൾ ഉണ്ടോ?
Cpm ന് അതിന്റേതായ ഒരു സംസ്കാരം ഇപ്പോൾ പറയാനുണ്ടോ?
അണികളെ അങ്ങനെ എന്തെങ്കിലും പഠിപ്പിക്കാന്‍ കഴിയുന്നുണ്ടോ സിപിഐഎം ന്?
കാറ്റ് പോയ baloon പോലെയല്ലെ ഇപ്പോൾ സിപിഐഎം?
പേര്‌ കൊണ്ടല്ലാതെ കോണ്‍ഗ്രസ്സുമായി എന്ത് വ്യത്യാസമാണ് സിപിഐഎം നുള്ളത്?
കുപ്പിയുടെ പേരും നിറവും വ്യത്യാസം എന്നല്ലാതെ cpmലും കോണ്‍ഗ്രസ്സിലും ഒരേ അധികാരത്തിന്റെയും ആര്‍ത്തിയുടെയും കള്ള് തന്നെ അല്ലേ ഉള്ളത്, ഒഴുകുന്നത്?
രാജ്യസ്നേഹം പോലും അതിന്റെ അടിസ്ഥാനവികാരവും സ്വഭാവവുമായ് പറയാനില്ലാത്ത സിപിഐഎം. രാജ്യസംസ്കാരം പഠിപ്പിക്കല്‍ ലക്ഷ്യമല്ലാത്ത സിപിഐഎം. രാജ്യത്തിലും രാജ്യസംസ്കാരത്തിലും അഭിമാനം കൊള്ളാനില്ലാത്ത സിപിഐഎം. അവയൊക്കെ തങ്ങളുടെ അജണ്ടയാക്കാന്‍ മറന്ന്പോയ സിപിഐഎം. ആ നിലക്ക് അവയെ മറ്റ് ചില ദേശീയ പാർട്ടികൾക്ക് കുത്തകയാക്കിക്കൊടുത്ത സിപിഐഎം. അങ്ങനെ ചില പാർട്ടികൾ കുത്തകയാക്കുമ്പോള്‍ നിസ്സഹായരായി നോക്കി നില്‍ക്കുന്ന സിപിഐഎം. 
ആ സിപിഐഎം ന് ഇപ്പോൾ കമ്യൂണിസവും മാനിഫെസ്റ്റോയും പോലും അതിന്റെ സ്വപ്നവും ലക്ഷ്യവും ആയി പറയാനില്ല. അതൊക്കെ വഴിയില്‍ ഉപേക്ഷിച്ചു സിപിഐഎം. പിന്നെ ഏത് കച്ചിത്തുമ്പിലാണ് സ്വയം മുങ്ങുന്ന സിപിഐഎം പിടിച്ചു രക്ഷപ്പെടുക? 
മതേതരത്വം സിപിഐഎം സ്വന്തം പ്രവര്‍ത്തകരെ പോലും ആഴത്തില്‍ പഠിപ്പിച്ചില്ല എന്ന് മാത്രമല്ല, മതവും മക്കനയും പൂജയും സിപിഐഎം പ്രവര്‍ത്തകരുടെ അവിഭാജ്യ ഘടകമായി. പോരാത്തതിന് മദ്യവും.
അവയൊക്കെയും സിപിഐഎം ലേക്ക് വോട്ട്ബാങ്കിന് വേണ്ടി മാത്രം യഥേഷ്ടം കടന്നുവന്നു.
മതസ്വാധീനത്തെ സിപിഐഎം ഒട്ടും കുറച്ചില്ല. പകരം മതവും ധനവും ലഹരിയും അധികാരവും ഭക്തിയും ഒക്കെ സിപിഐഎം നെ വേണ്ടതിലുമധികം സ്വാധീനിച്ചു.
അങ്ങനെ ഒന്നിനും കൊള്ളാത്ത, ഒന്നിനും വേണ്ടി നിലകൊള്ളാത്ത വെറും പേര്‌ മാത്രം സ്വന്തമായ പ്രേതം മാത്രമായി സിപിഐഎം.
വെല്ലുപ്പാപ്പാക്ക് ആനയും തഴമ്പും ഉണ്ടെന്ന് വീമ്പുകഥ പറയാൻ മാത്രം പറ്റുന്ന (അതിൽ ചെഗുവേരയും വരും) വെറും ഉള്ള് പൊള്ളയായ ഒരു പാർട്ടി. അതാണ് ഇപ്പോഴത്തെ ഭരണവിരുദ്ധ തരംഗം മാത്രം അതിജീവനത്തിനുള്ള ഇന്ധനവും ആശയമാക്കുന്ന സിപിഐഎം. വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമറിയുന്ന സിപിഐഎം. നമ്മൾ മുന്‍പ് മനസ്സിലാക്കിയത് പോലെയുള്ള ഒരു കേഡര്‍ പാര്‍ട്ടിയൊന്നുമല്ലാത്ത സിപിഐഎം. 
*****
തൊഴിലാളി മാത്രമാണ്, തൊഴിലാളികളുടെ അവകാശം മാത്രമാണ്‌, തൊഴിലാളി യൂണിയന്‍ ഉണ്ടാക്കുകയും കൊണ്ട്‌നടക്കുകയും മാത്രമാണ് കമ്യൂണിസം എന്ന് ധരിച്ച പാര്‍ട്ടിയാണ് സിപിഐഎം.
അങ്ങനെ തൊഴിലാളിയുടെ അവകാശത്തെ കുറിച്ച് മാത്രം പറഞ്ഞ പാർട്ടി. അതിൽ മറുപക്ഷത്തെ തൊഴിൽ പോലും ഇല്ലാത്ത പാവം ജനങ്ങളെ മറന്ന പാർട്ടി. Aa നിലക്ക് തൊഴിലാളിയെ അവകാശത്തെ കുറിച്ച് മാത്രം പഠിപ്പിച്ച, കൂലി കൂട്ടിയ, ആ കൂലി വെച്ച് ഒരു കൃഷിയും പണിയും ജനജീവിതവും നടക്കില്ല എന്നുറപ്പ് വരുത്തിയ പാർട്ടിയാണ് സിപിഐഎം.
തൊഴിലാളികളെ അവരുടെ ബാധ്യതകളെ കുറിച്ച് പഠിപ്പിക്കാതിരുന്ന പാര്‍ട്ടിയാണ് സിപിഐഎം. തൊഴിലാളികളെ ഉത്തമ പൗരന്മാരാക്കി വളര്‍ത്താന്‍ മറന്ന പാർട്ടി. 
അങ്ങനെ മനുഷ്യനെയും മനുഷ്യാവകാശങ്ങളേയും മറന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് സിപിഐഎം.
*****
നൂല് മുറിഞ്ഞ പട്ടം പോലെ ഒരു പാർട്ടി. അതാണ് ഇപ്പോൾ സിപിഐഎം. ഉള്ള ആകാശവും നഷ്ടപ്പെട്ടു എവിടെയും നില്‍ക്കാന്‍ കഴിയാതെ ഗതികിട്ടാപ്രേതമായി ഉഴലുന്ന പാർട്ടി. എന്ത് വെച്ച് സ്വന്തത്തെ തിരിച്ചറിയണം എന്നറിയാത്ത പാർട്ടി. ലക്ഷ്യവും സ്വന്തമായ ആശയത്തിന്റെ ഒരിടവും നഷ്ടപ്പെട്ട പട്ടമായ സിപിഐഎം.
****
പ്രത്യയശാസ്ത്രപരമായ ഉള്‍ക്കനത്തെ കുറിച്ച് പറയുമ്പോള്‍ ഇവിടെ ഞാനും നിങ്ങളും എന്നതില്ല. സിപിഐഎം ന്റെ നിലവിലുള്ള രൂപവും വലിപ്പവും ഇല്ല. പകരം ശരിയും നീതിയും സത്യസന്ധതയും അതെല്ലാം കൂടിയുള്ള ജീവിതവും ജീവിക്കുന്ന മനുഷ്യരും മനുഷ്യരല്ലാത്തവരും മാത്രം. 
ഒരു ചോദ്യമുണ്ട്. കമ്യൂണിസം ഉട്ടോപ്യന്‍ സങ്കല്‍പം ആണോ സിപിഐഎം ന് ഇപ്പോൾ?
എങ്കിൽ അത് തുറന്ന് പറയണം സിപിഐഎം. 
ഉട്ടോപ്യന്‍ അല്ലെങ്കിൽ സിപിഐഎം aa കമ്യൂണിസത്തിന് വേണ്ടി നിലകൊള്ളണം.
ഉട്ടോപ്യന്‍ ആണെങ്കിൽ, സിപിഐഎം ലെ 'സി' യും 'M' ഉം എടുത്ത് കളയണം. എന്നിട്ട് എല്ലാ പാര്‍ട്ടികകളെയും പോലെ വെറും ഒരു സാധാരണ രാഷ്ട്രീയപാര്‍ട്ടി മാത്രമാണ് തങ്ങളെന്ന് ആര്‍ജവത്തോടെ വിളിച്ചു പറയണം. 
പ്രായോഗികത എന്നാൽ അധികാരം എന്നും എങ്ങിനെയും അധികാരത്തില്‍ പിടിച്ചു തൂങ്ങിനിൽക്കുക എന്നും അര്‍ത്ഥമുണ്ടോ സിപിഐഎം ന്? സ്വന്തം കുഞ്ഞുങ്ങളെ വരെ ഒറ്റ്കൊടുത്തും കഴുത്തറുത്ത് കൊന്നും അത് നിവൃത്തി വെക്കേണ്ടതുണ്ട് എന്നും. 
പ്രായോഗികതയെന്നാല്‍ സ്വാര്‍ത്ഥതയെന്ന അര്‍ത്ഥവും, pimp ആവുക എന്ന അര്‍ഥവും സിപിഐഎം നുണ്ടോ?
ആ പ്രായോഗികതക്ക് വേണ്ടി ശരിയും സത്യവും സത്യസന്ധതയും നീതിയും ആയ യേശുവിനെയും മാര്‍ക്സിനെയും കൊല്ലുകയാണ് വേണ്ടത് എന്ന് വരികില്‍ സിപിഐഎം യേശുവിനെയും മാര്‍ക്സിനെയും കൊല്ലുമായിരിക്കും എന്നാണോ അതിന്റെ അര്‍ത്ഥം? 
പക്ഷെ കാലവും ജനതയും പ്രതീക്ഷിക്കുന്ന പ്രായോഗികത അതല്ല.
ജനത്തിന് ശരിയും നീതിയും സത്യസന്ധതയും വെറും സ്വപ്നവും ഉട്ടോപ്യനും അല്ല, ആയിക്കൂട.
ജീവിതവും ജീവിതസാഹചര്യവും ഉട്ടോപ്യന്‍ എന്ന് പറഞ്ഞ്‌ കൂട, ആയിക്കൂട. 
ശരിക്കും നീതിക്കും സത്യസന്ധതക്കും ജീവിതത്തിനും എതിരെ വരുന്നതിനെ അല്ല പ്രായോഗികതയെന്ന് സിപിഐഎം പറയേണ്ടത്.
ജീവിതവും ജീവിതസംരക്ഷണവും ആണ് എന്നത്തേയും എവിടത്തെയും ശരി. അതായിരിക്കണം സിപിഐഎം നും 
അത്രയേ ഉള്ളൂ സിപിഐഎം ഉട്ടോപ്യന്‍ എന്ന് ഇപ്പോൾ വിളിക്കുന്ന വെറും 'സങ്കല്‍പമായ' കമ്യൂണിസം എന്നതിൽ .
സിപിഐഎം മാവോയിസ്റ്റ്‌കളെ പറയാനും കേള്‍ക്കാനും അനുവദിക്കണം. മാവോയിസ്റ്റുകള്‍ക്കെതിരെ ആയാലും fascists കള്‍ ആയിക്കൂട. കൊല്ലുമ്പോള്‍ സിപിഐഎം നു ഉള്ള ന്യായം എല്ലാ fasist കള്‍ ക്കും ഉണ്ടായിരുന്നു. ഇപ്പോഴത്തെ കൊല്ലപ്പെടുന്ന മാവോയിസ്റ്റുകള്‍ നിങ്ങളുടെ പിതാക്കന്മാര്‍ ആണെന്ന് തിരിച്ചറിയണം. ഇപ്പോഴത്തെ സിപിഐഎം ന്റെ പിതാക്കന്മാര്‍ ഇന്നത്തെ മാവോയിസ്റ്റുകളെ പോലെ ആയിരുന്നു ജീവിച്ചത് എന്ന് സിപിഐഎം സമ്മതിക്കണം. . 
ചെഗുവേരയെ കുറിച്ച് ഇന്നത്തെ സിപിഐഎംകാർക്ക് കേള്‍ക്കാന്‍ കഴിഞ്ഞു. അങ്ങനെ ആരും, ഇപ്പോൾ സിപിഐഎം കൊല്ലുന്നത് പോലെ, ചെഗുവേരയെ കൊല്ലാത്തത് കൊണ്ട്‌. ചെഗുവേര ആകുംവരെയെങ്കിലും കൊല്ലാത്തത് കൊണ്ട്‌. 
സങ്കല്‍പത്തിലെ, കഥയിലെ ചെഗുവേരയെ മാത്രമേ സിപിഐഎം ന് അറിയൂ. ഒരു പക്ഷേ മാര്‍ക്സും ലെനിനും എല്ലാം അങ്ങനെ തന്നെ ഇപ്പോൾ സിപിഐഎം ന്
നേരെ വന്നാല്‍ സിപിഐഎം ന് കൂടെ നില്‍ക്കാന്‍ പറ്റാത്ത, മനസ്സിലാവുക പോലും ഇല്ലാത്ത ചെഗുവേരയെ സിപിഐഎം ന് അറിയില്ല.
****
എല്ലാ രാഷ്ട്രീയ നേതൃത്വവും പാര്‍ട്ടികളും സ്വയം ആദര്‍ശവും ആശയവും ആത്മാര്‍ത്ഥതയും സത്യസന്ധതയും ഉള്ളവർ ആയാല്‍ മാത്രം മതി. അത് സിപിഐഎം ആയാലും. എല്ലാം തീരും. കഴിവുകേടുണ്ടെങ്കിൽ അതും വിളിച്ചു പറയണം. എങ്കിൽ ഒരു പൊലീസുകാരനും പട്ടാളക്കാരനും വെറുതെ കൊല്ലപ്പെടില്ല. പ്രതികരിക്കാന്‍ ഒരു മാവോയിസ്റ്റ്‌ ജനിക്കുകയും ഇല്ല. 
നേതാക്കളുടെ സുഖവും പാർട്ടിയുടെ സേവനവും അല്ല സിപിഐഎം കമ്യൂണിസ്റ്റ് പാർട്ടി എന്ന നിലക്ക് ഭരണം കൊണ്ട്‌ ലക്ഷ്യമാക്കേണ്ടത്.
നാടിന്റെയും നാട്ടാരുടെയും സുഖവും സേവനവുമാണ് സിപിഐഎം ലക്ഷ്യമിടേണ്ടത്. 
ജനാധിപത്യത്തില്‍ നേതാക്കൾ ജനങ്ങളെയല്ല; ജനങ്ങൾ നേതാക്കളെയാണ് ഭരിക്കുന്നത് എന്ന് മനസ്സിലാക്കിയാല്‍ മതി.
പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും മാത്രം സുഖമായി ജീവിക്കാനുള്ള ഏര്‍പ്പാടിന്റെ പേരല്ല ജനാധിപത്യം. അതല്ല ഒരു രാജ്യവും അതിന്റെ ഭരണകൂടവും.
*****
പൊലീസുകാരും പട്ടാളക്കാരും ഒരളവോളം അധികാരികളുടെ ചട്ടുകം മാത്രം. അവർ വേട്ടനായ്ക്കളെ പോലെ പറഞ്ഞിടത്ത് പോയി പറഞ്ഞ കാര്യം ചെയ്യുന്നു. 
ചട്ടുകത്തിന് ഏതര്‍ത്ഥത്തിലും പൊള്ളലേല്‍ക്കുന്നു. ചട്ടുകത്തെ ഉപയോഗിക്കുന്ന കൈകൾ ആയ അധികാരികള്‍ സുരക്ഷിതരും.
പക്ഷേ അങ്ങനെ ആയിരിക്കരുത് പട്ടാളക്കാരെയും പൊലീസുകാരെയും വെച്ച് ഒരു ഭരണാധികാരിയും ചിന്തിക്കേണ്ടതും പെരുമാറേണ്ടതും. 
മാവോയിസ്റ്റ്കളെ കൊല്ലാന്‍ ചട്ടുകങ്ങൾ ആയിപ്പോകുന്ന, വേട്ടനായ്ക്കളാവുന്ന പൊലീസുകാര്‍ അതിനാല്‍ തന്നെ മാവോയിസ്റ്റ്കളാല്‍ കൊല്ലപ്പെടുന്നു.
പൊലീസുകാരും പട്ടാളക്കാരും കൊല്ലപ്പെടുന്നത് മാത്രം വികാരം ഇളക്കിവിടാന്‍, അതും വോട്ടാക്കി മാറ്റാൻ, എടുത്ത് പറയരുത്.
പൊലീസുകാരും പട്ടാളക്കാരും അധികാരികള്‍ക്ക് വേണ്ടി കൊല്ലുന്നതും എടുത്ത് പറയണം. അവർ അധികാരികളുടെ തെറ്റായ തീരുമാനത്തിന് വേണ്ടിയാണ് കൊല്ലപ്പെടുന്നത് എന്നും പറയണം. 
****
അധികാരം മൂര്‍ത്തതയുള്ളത്.
ജനങ്ങൾ എന്നും മൂര്‍ത്തമായ അധികാരത്തെ പേടിക്കുന്നു. ആ പേടിയില്‍ ചിലപ്പോള്‍ പ്രതീക്ഷയും വെക്കുന്നു. അതുകൊണ്ട്‌ കൂടെ ജനങ്ങൾ ഉണ്ടല്ലോ എന്നത്‌ സിപിഐഎം അഹങ്കാരമായ് കൊണ്ട്‌ നടക്കരുത്. 
ജനങ്ങൾ എപ്പോഴും സുരക്ഷിതരാവാന്‍ ആ അധികാരത്തോടൊപ്പം നിലകൊള്ളുന്നു. അത് ഹിറ്റ്ലര്‍ ആയാലും മുസോളിനി ആയാലും ഉമ്മന്‍ചാണ്ടി ആയാലും കരുണാകരന്‍ ആയാലും അവര്‍ക്ക് ഒന്ന്, അവര്‍ക്കത് അപ്പോഴത്തെ ശരി.
അഞ്ചപ്പം കൊണ്ട്‌ അയ്യായിരം പേരെ ഭക്ഷിപ്പിച്ചാലും അതിൽ ഒരാൾക്ക് പോലും കുരിശില്‍ കയറുന്ന യേശുവിനെ രക്ഷിക്കാന്‍ കഴിയില്ല. യേശുവിന്റെ കൂടെ അധികാരത്തിനെതിരെ നില്‍ക്കാന്‍ പറ്റില്ല. അതുകൊണ്ടാണ് പൊതുജനം കഴുതയാവുന്നത്. ആ കഴുത മാത്രവുമാവരുത് സിപിഐഎം ന്റെ കരുത്ത്. 
പൊതുജനം കഴുതയാവുന്നത് കൊണ്ടാണ്‌ എക്കാലവും അധികാരികള്‍ നിലനിന്നതും വിപ്ലവകാരികള്‍ ഒറ്റപ്പെട്ടതും കൊല്ലപ്പെട്ടതും. അത് ചെഗുവേര ആയാലും.
മരം ചിതലിനെ കൊണ്ട്‌നടക്കുന്നത് പോലെയാണ് (സ്നേഹിക്കുന്നത് പോലെയാണ്) ജനങ്ങൾ നിലവിലുള്ള അധികാരത്തെ കൊണ്ട്‌നടക്കുന്നത്. അധികാരപാർട്ടികളോടൊപ്പം നിലകൊള്ളുന്നത്.
ജനങ്ങൾക്ക് അവരെ നനച്ച് വളര്‍ത്തുന്നവരെ നേരിട്ട് മനസിലാവില്ല, സഹായിക്കാന്‍ കഴിയില്ല. കഥയും സങ്കല്‍പ്പവും വിശ്വാസവും ആയതിന് ശേഷമല്ലാതെ. അത് ചെഗുവേര ആയാലും, യേശു ആയാലും, സോക്രട്ടീസ് ആയാലും, സ്നാപക യോഹന്നാന്‍ ആയാലും. അവരെല്ലാം ഒറ്റപ്പെട്ടതും കൊല്ലപ്പെട്ടതും അത് കൊണ്ട്‌. ശങ്കരനും മുഹമ്മദും ബുദ്ധനും നാട് വിട്ടതും അങ്ങനെ തന്നെ.
****
രാഷ്ട്രീയക്കാര്‍ ആരും സമുന്നതരല്ല. അത്‌ നിലവിലുള്ള സിപിഐഎം ന്റെതാണെങ്കിലും. 
ഒത്തുകളിച്ചും കൂട്ടിക്കൊടുത്തും കൊന്നും കൊലവിളി നടത്തിയും നാടിനെ കട്ട് മുടിച്ചും നാടിന്റെ ചിലവില്‍ ജീവിച്ചും ആഡംബരം നടത്തിയും മാത്രമാണ് എല്ലാവരും നേതാക്കള്‍ ആവുന്നത്. അത് വിസി ശുക്ല ആയാലും പിണറായി വിജയന്‍ ആയാലും മോഡി ആയാലും.

No comments: