മാവോയിസ്റ്റ് വേട്ട:
വധശിക്ഷയെ എതിര്‍ക്കുന്ന കമ്യൂണിസ്റ്റ്കാർ മാവോയിസ്റ്റുകള്‍ എന്ന് പേരിട്ട് പച്ചമനുഷ്യരെ ചോദ്യവും ഉത്തരവും ഇല്ലാതെ കൊന്നുകളയുന്നു.
വധശിക്ഷയെ എതിര്‍ക്കുന്ന കമ്യൂണിസ്റ്റ്കാർ മാവോയിസ്റ്റുകള്‍ എന്ന് പേരിട്ട് പച്ചമനുഷ്യരെ ചോദ്യവും ഉത്തരവും ഇല്ലാതെ കൊന്നുകളയുന്നു.
അതിനാല്‍ ഒന്നും പറയാനില്ല...
പുച്ഛം തോന്നുന്നു ഭരണം കയ്യാളുന്ന കമ്യൂണിസ്റ്റ്കാർ എന്ന് പേരുള്ളവരോട്.
******
ഒറിജിനൽ കമ്യൂണിസ്റ്റ്കാരെ കൊല്ലാന്‍ ഏറ്റവും നല്ലത് അധികാരം മാത്രം നുണയുന്ന ഡ്യൂപ്ലിക്കേറ്റ് കമ്യൂണിസ്റ്റ്കാർ.
മുള്ളിനെ മുള്ള് കൊണ്ട്.
എന്ത് ജനക്ഷേമം?
അധികാരം തന്നെ തങ്ങള്‍ക്ക് ക്ഷേമം, സ്വര്‍ഗം.
******
മാവോയിസ്റ്റുകള്‍ എന്ന് പറഞ്ഞ്, പേര് വിളിച്ച് ആരെയും കൊല്ലാം.
ആരെയും കൊന്ന് മാവോയിസ്റ്റുകള്‍ എന്നും പറയാം, പേര് വിളിക്കാം.
അധികാരത്തിന്റെ സുഖലോലുപതക്ക് അങ്ങനെയൊരു കഴിവും ശക്തിയും ആയുധബലവും ഉണ്ട്.
അധികാരത്തിന് എന്ത് കളവും ഏതു വിധേനയും പറഞ്ഞ് ശരിയെന്ന് നിര്‍ബന്ധിച്ചു വിശ്വസിപ്പിക്കാനുള്ള ശേഷിയും കരുത്തും വിദ്യയും മാധ്യമവും ഉണ്ട്.
ആത്യന്തികമായി അധികാരലോകത്ത് ശക്തിയും ആൾബലവുമാണല്ലോ ശരി? അതാണല്ലോ എന്തും ശരിയാവുന്നതിന്റെ മാനദണ്ഡം.
ഹിറ്റ്ലറിന് മാത്രമല്ല ഗീബല്‍സ് കരുത്ത്.
അഥവാ കളവ് തന്നെയാണ് അധികാരം.
എല്ലാ ഭരണകൂടങ്ങളുടെയും നിലവിലെ ഇന്ത്യൻ ജനാധിപത്യത്തിന്റെയും കരുത്ത് ഗീബല്‍സ്മാര്‍ തന്നെയാണ്. കളവും കളവ് പറഞ്ഞ് പറഞ്ഞ് സത്യമാക്കുന്നവരും തന്നെയാണ്.
ഒന്ന് ചോദിക്കാം.
ചോദിക്കാനും പറയാനും ഇല്ലാത്തവരാണോ മാവോയിസ്റ്റുകള്‍?
ചോദിക്കാനും പറയാനും ഇല്ലാത്തവര്‍ക്ക് വേണ്ടി നിലകൊള്ളുന്നവരാണോ മാവോയിസ്റ്റുകള്‍?
അതല്ല, തെറ്റും അനീതിയും ചോദ്യം ചെയ്യുന്നവരൊക്കെയും മാവോയിസ്റ്റുകള്‍ ആണോ?
എന്തായിരുന്നു ഈ കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ ചെയ്ത തെറ്റ്?
ആടിനെ പട്ടിയെന്ന് വിളിച്ച് കൊല്ലുന്ന പരിപാടിയാണോ മാവോയിസ്റ്റ് വേട്ട?
എന്തേ മാവോയിസ്റ്റുകളെ കൊല്ലുന്നത്?
എന്തേ ഒരിക്കലും അവരെ പിടികൂടാത്തത്?
എന്തുകൊണ്ട്, എന്തിന് വേണ്ടി, ഇങ്ങനെ കൊല്ലപ്പെടാന്‍ മാത്രം മാവോയിസ്റ്റുകള്‍ മാവോയിസ്റ്റുകളായി?
അവരെ അവരാക്കിയ ആ കാരണം പരിഹരിക്കാതെ മാവോയിസ്റ്റുകളെ കൊല്ലുന്നതോ പരിഹാരം?
തലവേദനക്ക് തല വെട്ടുന്നതോ ചികിത്സ?
ആദ്യം മാവോയിസ്റ്റുകള്‍ വെടിവെച്ചു എന്നും, ആക്രമിച്ചു എന്നും പറയുന്നു.
പക്ഷേ മാവോയിസ്റ്റുകള്‍ ആക്രമിച്ച് ഒരു പൊലീസുകാരനും
മറ്റാര്‍ക്കും പരിക്കില്ല.
മറ്റാര്‍ക്കും പരിക്കില്ല.
ആര്‍ക്കും പരിക്കില്ലാതെ ആക്രമിക്കാൻ മാത്രം ഈ മാവോയിസ്റ്റുകള്‍ പൊട്ടന്‍മാരാണോ?
മാവോയിസ്റ്റുകള്‍ പൊട്ടന്‍മാരാണെങ്കില്‍ പിന്നെ അവരെ കൊല്ലുന്നത് എന്തിനാണ്?
പൊട്ടന്‍മാരെ പിടിക്കാന്‍ എളുപ്പമല്ലേ?
ഭരണകൂടതീവ്രതയും ലഹരിയും ഭീകരതയുമാണ് മറ്റേത് ലഹരിയേക്കാളും തീവ്രതയേക്കാളും ഭീകരതയേക്കാളും കരുത്തുറ്റതും നേരെയുള്ളതും മൂര്‍ത്തമായതും
അധികാരത്തിന്റെ സ്വന്തം മക്കളെ കൊല്ലാന്‍ കഴിയാത്ത ഫേക്ക് കമ്യൂണിസ്റ്റ്കാർ ഒറിജിനൽ ആയ പിതാക്കന്മാരെ കൊല്ലുന്ന ത് ഇങ്ങനെ.
ആ നിലക്ക് കാട് താവളമാക്കിയ ചെഗുവേരയെയും മാവോയിസ്റ്റാക്കി കൊല്ലാന്‍ അവസരം കിട്ടിയില്ലല്ലോ എന്നോര്‍ത്താവും ഇപ്പോൾ പിണറായി യും ഫേക്ക് കമ്യൂണിസ്റ്റ്കാരും ഖേദിക്കുന്നുണ്ടാവുക.
No comments:
Post a Comment