Monday, August 10, 2020

ഒന്നുമറിയില്ലെങ്കില്‍ ഒന്നുമറിയില്ലെന്നറിയണം, പറയണം. അതാണ് ബോധോദയം.

ഒന്നുമറിയില്ലെങ്കില്‍

ഒന്നുമറിയില്ലെന്നറിയണം,

പറയണം.


ദൈവത്തെ കുറിച്ചായാലും

ജീവിതത്തെ കുറിച്ചായാലും.


അതാണ് ബോധോദയം.


ജീവിതം മാത്രം 

എല്ലാമെന്നറിയല്‍. 


*****


നിസാരം

നിസാരമല്ലെന്നറിയണം,

പറയണം.


നിസാരമാണ്

ഗൗരവമുള്ളതെന്നറിയണം,

പറയണം. 


അതാണ് ബോധോദയം.


'നിസാരം'

സംഭവിക്കാന്‍, 

സംഭവിപ്പിക്കാന്‍,

'എളുപ്പം' 

സാധ്യമാക്കാന്‍ 

ബോധോദയം. 


*****


ഗൗരവവും

ഗൗരവമുള്ള ലോകവും ഗൗരവമുള്ളതല്ലെന്നറിയണം,

പറയണം.


അതാണ് ബോധോദയം.


ഗൗരവം മുഴുവന്‍

'ലളിതം' സംഭവിക്കാന്‍.

'എളുപ്പം' സാധ്യമാക്കാന്‍. 

ബോധോദയവും... 


********


ഗൗരവവും ഗൗരവമുള്ളതും

വെറും നിസാരമെന്നറിയണം, 

പറയണം.

അതാണ് ബോധോദയം.


അതിനാല്‍ തന്നെ

ഗൗരവം

നിസാരമായിരിക്കാൻ

ബോധോദയം.


ഊര്‍ജം ചിലവഴിക്കുന്നത്

എത്രയും കുറച്ച് 

'വിശ്രമം' സാധ്യമാക്കാന്‍

പ്രകൃതി കാണുന്ന വഴി 

ബോധോദയം. 


******


ലളിതമാണ് സങ്കീര്‍ണം,

സങ്കീര്‍ണ്ണമായതല്ല സങ്കീര്‍ണം

എന്നറിയണം,

പറയണം.

അതാണ് ബോധോദയം.


സങ്കീര്‍ണ്ണമായതെല്ലാം

ചെയ്യുന്നത്,

സംഭവിക്കുന്നത്

'ലളിതം' സംഭവിക്കാന്‍ 

ലളിതം സംഭവിപ്പിക്കാന്‍.


*****


ലളിതമായതും,

ലളിതമാക്കിയും

സംഭവിക്കാന്‍,

സംഭവിപ്പിക്കാന്‍

മാത്രമാണ്

സങ്കീര്‍ണം. 


ലളിതമാക്കാന്‍ വേണ്ടി,

ഊര്‍ജം കുറച്ച് ജീവിക്കുക

സാധ്യമാകാന്‍ വേണ്ടി മാത്രം 

സങ്കീര്‍ണമായത് മുഴുക്കെയും

ചെയ്യുന്നതെന്നറിയണം. 


അതാണ് ബോധോദയം.

No comments: