Saturday, August 8, 2020

എന്താണ്‌ പ്രാർത്ഥന? വെള്ളം ചൂടാവുമ്പോള്‍ ആവി പറക്കുന്നത്.

 എന്താണ്‌ പ്രാർത്ഥന?


വെള്ളം ചൂടാവുമ്പോള്‍

ആവി പറക്കുന്നത്.


പ്രയത്നത്തില്‍

കുടിയിരിക്കുന്നത്.


വിയര്‍പ്പ്.


വേദന. 


ചിത്രത്തിലെ

രൂപവും നിറവും.


പാട്ടിലെ

സ്വരവും സംഗീതവും.


പെണ്ണിന്റെയും ആണിന്റെയും

രൂപഭംഗി 


പഴത്തിലെ

മധുരവും പുളിയും.


പൂവിന്റെ

നിറം, മധു. 


ഭക്ഷണത്തിലെ

രുചി, മണം. 


ആവശ്യം.


ത്വര.


ചോദ്യം. 


ജീവിതം മുഴുക്കെയും

ജീവിതം തന്നെയും.

No comments: