Monday, August 10, 2020

എല്ലാ അഴിമതികളും ആരോപണങ്ങളും പരസ്പരം നടത്തുന്ന ഒത്തുകളി മാത്രം.

ഇവിടെ എല്ലാ അഴിമതികളും ആരോപണങ്ങളും ldfഉം udf ഉം പരസ്പരം നടത്തുന്ന ഒത്തുകളി മാത്രം. 


പരസ്പരം സഹകരിച്ചും ഒത്തുകളിച്ചും ഒത്തുതീര്‍ത്തും മാത്രമേ ഇന്നിതുവരെ എല്ലാ അഴിമതികളും ആരോപണങ്ങളും പരിഹരിച്ചിട്ടുള്ളൂ.


ബാക്കിയെല്ലാം ജനങ്ങളെ പറ്റിക്കുന്ന വെറും നാടകങ്ങൾ, കോലാഹലങ്ങൾ. 


ഊതി വലുതാക്കിയ ബലൂണ്‍ പോലെ. ഇവിടെയെന്നല്ല, ഒരുവേള ഇന്ത്യയില്‍ ആകെമൊത്തം തന്നെയും. ഉയർന്ന് വന്ന എല്ലാ അഴിമതികളും ആരോപണങ്ങളും അങ്ങനെ.


കാണാന്‍ വലുത്.

ചർച്ചയിലും വലുത്.

ജനങ്ങള്‍ക്കും നല്ല ആവേശം.

ഓരോ തെരഞ്ഞെടുപ്പും അവ പറഞ്ഞും ചർച്ച ചെയ്തും തന്നെ ജയിക്കും, തോല്‍ക്കും.


പക്ഷേ അതിനപ്പുറം,

ജനങ്ങൾ സ്വയംഭോഗം ചെയത് ആത്മരതിയുടെ സുഖം അനുഭവിക്കുന്നതിനപ്പുറം, ഇവയൊന്നും ഇതുവരെയും എവിടെയും എത്തിയിട്ടില്ല.


ജനങ്ങൾ അവയൊക്കെ മറക്കും എന്നിടത്തല്ലാതെ. 


ചരിത്രം സാക്ഷി. 


ഒരാരോപണം മറ്റൊരാരോപണം വെച്ച് തട്ടിക്കിഴിച്ച്, ഹരിച്ചും ഗുണിച്ചും വീതംവെച്ച് പോകുന്ന രീതി മാത്രം.


രാഷ്ട്രീയക്കാര്‍ അവരെ പരസ്പരം സംരക്ഷിക്കുന്ന ഒരലിഖിത രാഷ്ട്രീയ തൊഴിലാളി യൂണിയന്‍ ഉണ്ട്.


അലിഖിത രാഷ്ട്രീയ തൊഴിലാളി യൂണിയന്റെ നിയമാവലികള്‍ ഉണ്ട്.


അത്‌വെച്ച് അന്തിമവിശകലനത്തില്‍ അവർ രക്ഷപ്പെട്ടിരിക്കും. അവർ പരസ്പരം രക്ഷപ്പെടുത്തിയിരിക്കും.


വിജിലന്‍സും അന്വേഷണവും സ്പെഷ്യൽ ട്രിബ്യൂണലും SIT യും കോടതിയും ഒക്കെ സമയം കളയാനും വഴിയില്‍ ജനങ്ങളുടെ പൈസ വീണ്ടും കളയാനുമുള്ള വഴികള്‍ മാത്രം. 


അതാണ് ഐസ് ക്രീം-രജീന, ലാവ്ലിന്‍, കണിച്ചുകുളങ്ങര, ദേശാഭിമാനി-ലോട്ടറി, സരിത-സോളാര്‍, പാലാരിവട്ടം പാലം, വാളയാര്‍, തങ്കമണി, കിളിരൂര്‍, എന്നുവേണ്ട ഇതുവരെ ഉണ്ടായ എല്ലാ അഴിമതികളും ആരോപണങ്ങളും പര്യവസാനം കണ്ടരീതി നമ്മോട് പറയുന്നത്.


ജനങ്ങൾക്ക് എല്ലാം വെറും വെറുതെ ചർച്ച ചെയ്യാനുള്ള സുഖത്തിന് വേണ്ടി മാത്രം.


ഏറിയാല്‍, തദടിസ്ഥാനത്തിൽ വെറും വെറുതെ വോട്ട് ചെയ്യാനും.

No comments: