ഒരു സുഹൃത്ത് ചോദിച്ചു.
"എന്താണ്,
എന്തിനാണ്
ജീവിതം?"
ഉത്തരം :
ദൈവം ഉണ്ട്,
അതിനാല്‍ ജീവിതത്തിന്
ദൈവം നിശ്ചയിച്ച അര്‍ത്ഥമുണ്ട്
എന്ന് ധ്വനിപ്പിക്കാനാണ്
ഈ ചോദ്യമെങ്കിൽ,
അങ്ങോട്ട് കുറച്ച്
മറുചോദ്യങ്ങൾ.
1. ദൈവം നിശ്ചയിച്ച അര്‍ത്ഥം
ജീവിതത്തിന് ഉണ്ടെങ്കിൽ
അത് നടക്കുല്ലോ?
2. ജീവിതത്തിന് ദൈവം നിശ്ചയിച്ച
ആ അര്‍ത്ഥം നടപ്പാക്കാന്‍
ദൈവത്തിന് സാധിക്കാതെ വരില്ലല്ലോ?
3. എന്നിരിക്കെ,
ദൈവം നിശ്ചയിച്ച
ആ അര്‍ത്ഥത്തെ കുറിച്ച്
എന്തിന് നമ്മൾ തലപുകയണം?
4. ദൈവം തന്നെയല്ലേ
ആ അര്‍ത്ഥം ജീവിതത്തിന്
നിശ്ചയിച്ചത്?
നമ്മൾ ആരുമല്ലല്ലോ?
5. എങ്കിൽ ദൈവം തന്നെയല്ലേ
ആ അര്‍ത്ഥം നടപ്പാക്കേണ്ടതും?
6. അങ്ങിനെ ദൈവം നടപ്പാക്കുമെങ്കിൽ,
നാമും നമ്മൾ ചെയ്യുന്നതും പറയുന്നതും
ദൈവം നിശ്ചയിച്ച അര്‍ത്ഥം മുഴുവന്‍
മാത്രമായിരിക്കുകയില്ലേ?
7. എങ്കിൽ നാമും,
നമ്മൾ ചെയ്യുന്നതും പറയുന്നതും
തന്നെയല്ലേ ദൈവം നിശ്ചയിച്ച
ആ അര്‍ത്ഥം? ദൈവിക ഇച്ഛ.
8. ദൈവം ആ അര്‍ത്ഥം
നടപ്പാക്കുന്ന വഴിയില്‍
വെറും വഴിയായും ഉപകരണമായും
നിന്ന് കൊടുക്കാന്‍ മാത്രമല്ലേ
എല്ലാവർക്കും, എല്ലാറ്റിനും
സാധിക്കൂ?
ഇനി ഒന്ന് കൂടി ചോദിക്കട്ടെ.
9. നിങ്ങൾ ഈ പറയുന്ന ദൈവം
എന്താണ്, എന്തിനാണ്?
എന്തിനാണ് ദൈവം ദൈവമായി
നിലകൊള്ളുന്നതും തുടരുന്നതും?
*******
മേല്‍ ചോദ്യങ്ങള്‍ക്ക്
പ്രത്യേകിച്ച് ഉത്തരം നൽകാൻ
കഴിയുന്നില്ലെങ്കില്‍
അതേ ഉത്തരം ഇല്ലായ്ക
ജീവിതത്തിന്റെ കാര്യത്തിലും
നടപ്പാക്കുക, ധരിക്കുക.
ദൈവം ദൈവത്തിന് വേണ്ടി.
അതുപോലെ
ജീവിതം ജീവിതത്തിന് വേണ്ടി
എന്ന് മാത്രം ഉത്തരമാക്കുക.
എന്തിനാണോ ദൈവം,
ഉണ്ടെങ്കിൽ ഉള്ള,
ഉണ്ടെന്ന് പറയുന്ന ദൈവം,
അതുപോലെ,
അതിന് വേണ്ടി
ജീവിതം.
ദൈവം ഇല്ലെങ്കില്‍
എന്തിനെന്ന ചോദ്യവും ഇല്ല.
ജീവിതവും
പിന്നെ എന്തിനെന്ന
ചോദ്യം ഉദിക്കുന്നില്ല.
എന്താണോ ജീവിതം,
എന്താണോ ജീവിതം കൊണ്ടാവുന്നത്,
അതാണ് ജീവിതം.
വിത്ത് പോലെ
ചെറിയ സാധ്യതയായും,
മരം പോലെ
വികസിച്ച സാധ്യതയായും.
ദൈവം ഉണ്ടെങ്കിലും
ദൈവം ഇല്ലെങ്കിലും
ജീവിതം ജീവിതത്തിന്.
ദൈവത്തിന് ജീവിതത്തിന്റെ
മുഖം , ഭാവം.
ജീവിതത്തിന് ദൈവത്തിന്റെ
മുഖം , ഭാവം.
*******
ദൈവം ഉണ്ടെങ്കിൽ മാത്രമേ
ജീവിതം എന്തിനെന്ന
ചോദ്യം വരേണ്ടതുള്ളൂ.
അങ്ങനെ വരുമ്പോള്‍
ദൈവം എന്തോ, എന്തിനോ
അത് തന്നെ, അതിന് തന്നെ ജീവിതം.
ദൈവം എന്താണ്,
ദൈവം എന്തിന് വേണ്ടി
ദൈവമായി
നിലകൊള്ളുന്നു, തുടരുന്നു?
എന്നതിന് ഉത്തരം ഇല്ലെങ്കില്‍,
ജീവിതം എന്താണ്
ജീവിതം എന്തിനാണ്
എന്നതിനും ഉത്തരം ഇല്ല
ദൈവം ഇല്ലെങ്കില്‍,
അപ്പോഴും
ജീവിതം എന്തോ
ജീവിതം എന്തിനോ
അത് തന്നെ, അതിന് തന്നെ
ജീവിതം.
ദൈവം ദൈവത്തിന് വേണ്ടി.
ജീവിതവും അപ്പടി.
ദൈവം എന്നത് ഇല്ലെങ്കിലും
ഉത്തരം അപ്പടി തന്നെ.
ജീവിതം
ജീവിതത്തിന് വേണ്ടി.
ജീവിതം മറ്റെന്തെങ്കിലും
ആവാന്‍ ഇല്ല.
ജീവിതം
മറ്റെന്തിനെങ്കിലും വേണ്ടി
ആവാന്‍ ഇല്ല.
രണ്ടായാലും ഒന്ന്.
ആ നിലക്ക്
ദൈവം ഉണ്ടെന്നായാലും
ദൈവം ഇല്ലെന്നായാലും
ജീവിതം ഒന്ന്
എന്തിനെന്നില്ല.
ജീവിതം
ജീവിതത്തിന് വേണ്ടി.
അതിൽ ഞാനും നീയും ഇല്ല.
മനുഷ്യനെന്നതും പ്രത്യേകിച്ച് ഇല്ല.
ജീവിതം മാത്രം.
ഞാനും നീയും എന്നത്
സ്ഥായിയായതാണ് എന്ന
തോന്നല്‍ വരുമ്പോൾ മാത്രമേ
ഞാനും നീയും
എന്റെയും നിന്റെയും ജീവിതം
എന്തിനാണ് എന്ന ചോദ്യത്തിന്
പ്രസക്തിയുള്ളൂ.
ഞാനും നീയും എന്നത്
വെറും താല്‍കാലികമായ
ബോധം മാത്രം.
ഞാനും നീയും
മാറി മാറി വന്നത്,
മാറി മാറി വരുന്നത്.
ഞാനും നീയും
വളര്‍ച്ചക്കനുസരിച്ച്
വളര്‍ന്നതും, വളരുന്നതും
ഞാനും നീയും
തളര്‍ച്ചക്കനുസരിച്ച്
തളര്‍ന്നതും, തളരുന്നതും.
ഒപ്പം
ഞാനും നീയും
മരണത്തോടെ
ഇല്ലാതാവുന്നതും.
ജനിക്കുന്നതിനു മുമ്പ്
ഇതേ ഞാന്‍ നീ ബോധം
ഇല്ലാതിരുന്നത് പോലെ
മരണാനന്തരവും
ഇല്ലാതാവും.
സ്ഥായിയായ,
മാറ്റം ഇല്ലാത്ത
ഞാന്‍ നീ ബോധവുമായ്
ജനിച്ചിട്ടില്ലാത്തത് പോലെ
മരണാനന്തരവും
ഇതേ ഞാന്‍ നീ ഇല്ല.
ജനിച്ചപ്പോൾ ഉള്ള
ഞാന്‍ നീ ബോധം അല്ല
ഇപ്പോൾ ഉള്ളത്.
എന്നത് പോലെ മരണാനന്തരവും.
ഒന്നും ആവാന്‍ ഇല്ലാതെ
ജീവിതം.
എന്തായാലും
ജീവിതം തന്നെ ആവുന്ന,
ജീവിതം മാത്രം ബാക്കിയാവുന്ന
ജീവിതം.
No comments:
Post a Comment