Monday, August 10, 2020

മതങ്ങൾ നല്ലതെന്നും മനുഷ്യരാണ് മോശമെന്നും പറയുന്ന ചില ആചാര്യന്‍മാരുണ്ട്.

മതങ്ങൾ നല്ലതെന്നും മനുഷ്യരാണ് മോശമെന്നും പറയുന്ന ചില ആചാര്യന്‍മാരുണ്ട്.


മനുഷ്യനെയും മനുഷ്യരിലെ സ്വാഭാവികതയെയും പ്രകൃതത്തേയും അംഗീകരിക്കാത്ത, വെറുക്കുന്ന ചിലര്‍ 


മനുഷ്യന്‍ നിര്‍ബന്ധമല്ലെന്നും മതം നിര്‍ബന്ധമാണെന്നും പറയാതെ പറയുന്നവർ.


മനുഷ്യനും ജീവിതവും തന്നെ മതം എന്നറിയാത്തവർ. 


ഇക്കാലത്തും എക്കാലത്തും. 


വിഷം അടിസ്ഥാനപരമായും മൗലികമായും നല്ലത്, നിര്‍ബന്ധം എന്ന് കരുതുന്നവർ. 


വിഷമല്ല, അതുപയോഗിച്ചുപോകുന്ന മനുഷ്യനാണ് മോശം,  നിര്‍ബന്ധമല്ലാത്തത് എന്ന് പറയാതെ പറയുന്നവർ.


മനുഷ്യന്‍ മോശമായത് കൊണ്ടാണ്‌ വിഷം വിഷമായത്, മോശമായത് എന്ന് ധ്വനിപ്പിക്കുന്നവർ. 


മനുഷ്യനാണ് വിഷത്തെ വിഷവും മോശവുമാക്കുന്നത് എന്ന് അര്‍ത്ഥമാക്കുന്നവർ. 


*******


എന്ത്‌ കൊണ്ട്‌ ആചാര്യന്‍മാര്‍ ഇങ്ങനെ പറയുന്നു?


കാരണം മറ്റൊന്നുമല്ല.


അവര്‍ക്ക് പ്രധാനം അവര്‍ക്ക് കിട്ടേണ്ട സ്വീകാര്യതയാണ്.


തങ്ങളുടെ സ്വീകാര്യതക്ക് വേണ്ടി കണ്ടറിഞ്ഞ സത്യം പോലും പറയാത്തവർ. ഒരര്‍ത്ഥത്തില്‍ സത്യത്തെ ഒളിച്ചുവെക്കുന്ന സത്യനിഷേധികള്‍. 


മനുഷ്യനെക്കാള്‍ മതത്തിനാണ് സ്വീകാര്യത എന്നറിയുന്ന അവര്‍ക്ക്, മതത്തിന്റെ നിലവിലുള്ള സ്വീകാര്യത കിട്ടണം, നേടണം, ഉപയോഗിക്കണം.


മതത്തിന് കിട്ടിയ ഡാറ്റ വകയില്‍ സൗജന്യമായി കൈക്കലാക്കണം.


മതം അവര്‍ക്ക് രോഗികളെ സൗജന്യമായി നല്‍കും.


എപ്പോഴും രോഗികള്‍ മാത്രമായിരിക്കാന്‍ നിര്‍ബന്ധം പിടിക്കുന്ന രോഗികളെ. 


സംഗതി കുശാല്‍.

കച്ചവടം ലാഭം. 


*****


ഉദരപൂരണവും സുരക്ഷിതത്വവും ലക്ഷ്യമിടുന്ന, ഇത്തരം വേഷം കേട്ട് മാത്രം കൈമുതലാക്കി ആചാര്യന്‍മാര്‍  യഥാര്‍ത്ഥത്തില്‍ മനുഷ്യന്റെയും ജീവിതത്തിന്റെയും ശത്രുക്കൾ


'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന വചനം പോലും നിലക്ക് ഉദരപൂരണത്തിന് വേണ്ടി ഉപയോഗിക്കുന്നവർ. 


മതം പ്രധാനവുമല്ല, ആവശ്യവുമല്ല.


മതമല്ല പ്രധാനവും ആവശ്യവും.


പകരം മനുഷ്യനാണ്, ജീവിതമാണ് ആവശ്യം, പ്രധാനം, മതം. 


എങ്ങിനെയും ഏതവസ്ഥയിലും മനുഷ്യന്‍ നല്ലതാണ്.


മനുഷ്യനിൽ, അവന്റെ ഏതവസ്ഥയിലും സ്വാഭാവികം യിലും, ശരിയും സത്യവും ദൈവവും കുടികൊള്ളുന്നുണ്ട്.


എന്ന അര്‍ത്ഥം 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്നതിൽ നിന്നും അവർ നിര്‍ധരിച്ച് എടുക്കുകയില്ല.


******


മനുഷ്യന്‍ മനുഷ്യനായിത്തന്നെ അങ്ങനെ നന്നാവുക മാത്രമാണ്‌.


എന്ന് മേല്‍ ഗുരു വചനം വെച്ച് അവർ മനസിലാക്കില്ല. 


പകരം ദൈവത്തെയും സത്യത്തെയും ഒരൊറ്റ രീതിയില്‍ മാത്രമാക്കി തടവിലിട്ട് വൃത്തികെടുത്തിയ മതം നല്ലത്.


മതം ഏതായാലും മനുഷ്യന് നിര്‍ബന്ധം.


നിര്‍ബന്ധമായ മതം ഏതായാലും വെച്ച് തന്നെ മനുഷ്യന്‍ നന്നാവണം.


എന്ന് മനസിലാക്കിയ, മനസിലാക്കാന്‍ നിര്‍ബന്ധിക്കുന്ന ആചാര്യന്‍മാരാണ്‌ ഇവർ. 


*****


ദൈവത്തെയും സത്യത്തെയും ഏത് കോലത്തില്‍ നിര്‍വചചിച്ച് തടവിലിട്ട് ചുരുക്കിയാലും, അത്തരം മതം അത് മാത്രം ശരിയെന്ന തീവ്രതയുടെയും അസഹിഷ്ണുതയുടെയും വിശ്വാസം പറഞ്ഞാലും, ഇവര്‍ക്ക്‌ വിഷയമല്ല.


ഇവര്‍ക്ക്‌ പ്രധാനം മതത്തിലൂടെ കിട്ടുന്ന ഡാറ്റയാണ്.


ഡാറ്റയെ അങ്ങനെതന്നെ തങ്ങളുടെ സ്വീകാര്യതക്കും മാര്‍ക്കറ്റിങ്ങിനും വേണ്ടി വളരെ എളുപ്പം ലഭ്യമാക്കുക, ഉപയോഗിക്കുക എന്നതാണ് അവര്‍ക്ക്‌ പ്രധാനം. 


മനുഷ്യന്റെയും ജീവിതത്തിന്റെയും സ്വാഭാവിക തലത്തെ അറിയാതെ, നിഷേധിച്ച്.


******


അവർ മതങ്ങളെയും (പ്രത്യേകിച്ചും സെമിറ്റിക് മതങ്ങളെയും) മനുഷ്യനെയും മനസ്സിലാക്കിയിട്ടില്ല.


അതിലെ അവസാനവാദവും അതുണ്ടാക്കുന്ന തീവ്രതയും അസഹിഷ്ണുതയും അവർ മനസ്സിലാക്കിയിട്ടില്ല. 


അവർ ഉള്ളില്‍ നിന്ന് ഒന്നും മനസ്സിലാക്കാത്തവർ.


പൊളിവചനം പറയുന്നവർ.


*****


എള്ളും പൊള്ളും അറിയാതെ പറയുന്ന ഇവരറിയുന്നില്ല, മതവുമായി ബന്ധപ്പെട്ട് പറഞ്ഞാല്‍ മനുഷ്യന്‍ വെറും പാത്രങ്ങൾ മാത്രമെന്ന്.


പാത്രങ്ങള്‍ എന്ന നിലക്ക് മനുഷ്യന്‍ എന്തും ഏതും കൊണ്ടുനടക്കുമെന്ന്.


പാത്രങ്ങള്‍ മോശമാവുന്നത് അതിൽ ഒഴിക്കുന്ന സാധനങ്ങൾ (വിശ്വാസങ്ങളും വിശ്വാസങ്ങള്‍ ആവശ്യപ്പെടുന്നതും) മോശമാകുമ്പോള്‍ ആണെന്ന്. 


മനുഷ്യനും ജീവിതവും ഇങ്ങനെയൊക്കെ തന്നെയാണെന്ന്. 


അങ്ങനെയുള്ള മനുഷ്യനെയും ജീവിതത്തെയും ഉള്‍കൊള്ളാന്‍ കഴിയാത്ത മതം തന്നെയാണ് പ്രശ്നമെന്ന്.


*****


അതിനാല്‍ തന്നെ, മനുഷ്യനെ മോശമാക്കുന്ന മതത്തെ ശ്ലാഘിച്ചു, മനുഷ്യനെ മോശമാക്കരുത്.


ആചാര്യന്‍മാരെ തിരിച്ചറിയണം.


മനുഷ്യനില്‍ കുറ്റബോധം നിറച്ച് പേടിപ്പിച്ച് കൊണ്ട് മാത്രമേ,


മനുഷ്യരെ അടിമകളാക്കി നിര്‍ത്തി മാത്രമേ,


ഉദരപൂരണം ഉറപ്പിക്കാന്‍ സാധിക്കൂ എന്ന തിരിച്ചറിവാണ്


ഇവരെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നത്.

No comments: