Monday, August 10, 2020

ഉദ്യോഗസ്ഥന്‍മാരെ ആര്‍ഭാടപൂര്‍വ്വം സംരക്ഷിക്കാന്‍ മാത്രമോ ജനാധിപത്യവും ഭരണസംവിധാനവും?

നമ്മുടെ രാജ്യവും സംസ്ഥാനവും അതിലെ മൊത്തം വരുമാനവും വെറും രണ്ട് ശതമാനം വരുന്ന ഉദ്യോഗസ്ഥന്‍മാരെ അതിരറ്റ്‌ ആവശ്യത്തിലധികം നല്‍കി പോറ്റാന്‍ വേണ്ടി മാത്രമോ? 


അതും കഷ്ടവും നഷ്ടവും മാത്രം നാടിനെയും നാട്ടുകാരെയും വേട്ടയാടുമ്പോള്‍.......


അത്തരം ദുരന്തസന്ദര്‍ഭങ്ങളില്‍ പോലും നാടിന് വേണ്ടി നിസാരമായ നഷ്ടവും ത്യാഗവും ശമ്പളനഷ്ടവും സഹിക്കാൻ അവർ തയാറാകാതെ.


നാട് നഷ്ടപ്പെടുമ്പോള്‍ കൂടെ നിന്ന് നഷ്ടപ്പെടാന്‍ തയ്യാറാകാതെ. 


അത്തരം ഉദ്യോഗസ്ഥന്‍മാരെ ആര്‍ഭാടപൂര്‍വ്വം സംരക്ഷിക്കാന്‍ മാത്രമോ ജനാധിപത്യവും ഭരണസംവിധാനവും? 


ഭരണത്തിന്റെയും ഉദ്യോഗസ്ഥന്‍മാരുടെയും ലക്ഷ്യം അടിസ്ഥാനപരമായും നാടും, നാട്ടുകാരുടെ നന്മയും ക്ഷേമവും മാത്രമാവേണ്ടെ? 


സ്വയം നഷ്ടപ്പെട്ടും സമൂഹത്തെ സംരക്ഷിക്കുന്ന തേനീച്ചയില്‍ നിന്ന് തന്നെയല്ലേ ഭരണത്തിന്റെ ആദ്യപാഠം ഉദ്യോഗസ്ഥരും ഭരണവര്‍ഗ്ഗവും പഠിക്കേണ്ടത്?


അല്ലാതെ, നാടിനെ നശിപ്പിച്ചും സ്വയം സംരക്ഷിതരാവുന്ന ചിതലിനെ പോലെയല്ലല്ലോ അധ്യാപകരും ജഡ്ജ്മാരും മറ്റനേകം വിഭാഗങ്ങളും അടങ്ങുന്ന ഉദ്യോഗസ്ഥരും ഭരണവര്‍ഗ്ഗവും ആവേണ്ടത്? 


അങ്ങനെ ചിതലിനെ പോലെ മാത്രമാവുന്ന ഇത്തരം അധ്യാപകരും ജഡ്ജ്മാരും മറ്റനേകം വിഭാഗങ്ങളും അടങ്ങുന്ന ഉദ്യോഗസ്ഥ-ഭരണവര്‍ഗ്ഗം ഉണ്ടാവുമ്പോള്‍, അവര്‍ക്കെതിരെ  ജനങ്ങൾ ഉറഞ്ഞ് തുള്ളേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.


ജനങ്ങളുടെ ചിലവില്‍ അധികാര-ഉദ്യോഗസ്ഥ വര്‍ഗ്ഗം അനുഭവിക്കുന്ന ആര്‍ഭാടത്തിനെതിരെ ജനങ്ങൾ ജനാധിപത്യത്തിന്റെ തന്നെ പേരില്‍ പ്രതികരിച്ചു സമരം ചെയ്യേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.


സാലറി ചലഞ്ചിനെതിരെ വിധി പറയുന്ന കോടതി പോലും ജനങ്ങൾക്ക് ആശ്രയിക്കാന്‍ പറ്റാത്തത് പോലെ വരുന്നു.


അവരുടെ വിധിയും കോഴിയെ സംരക്ഷിക്കുമെന്ന് പറയുന്ന കുറുക്കന്റെ വിധി പോലെയാവുന്നു. 


തങ്ങളുടെ ശമ്പളവും സാലറി ചലഞ്ചില്‍ നഷ്ടപ്പെടുമെന്ന പേടി ജഡ്ജ്മാരുടെ വിധിയെയും സ്വാധീനിക്കുന്നു ...


കോടതി എമാന്‍മാരുടെ ശമ്പളം അങ്ങനെ പിടിക്കാന്‍ സാധിക്കുന്നതിനപ്പുറം എന്ന് ഇവർ മനസ്സിലാക്കാതെ പോയോ? 


എങ്കിൽ, അങ്ങനെയൊരു കോടതിവിധി സത്യസന്ധവും നിഷ്പക്ഷവും ആവുമോ?


അത് ജനങ്ങളെയും നാടിനെയും സംരക്ഷിക്കുന്നതാവുമോ?


കോടതിയും നാടിനെയും നാട്ടുകാരെ യും കൈവിടുന്നു എന്ന് തന്നെയല്ലേ അതിനര്‍ത്ഥം വരിക?

No comments: