Monday, August 10, 2020

ബോധോദയം തലച്ചോറിനെ ഇല്ലാതാക്കില്ല.

ബോധോദയം തലച്ചോറിനെ ഇല്ലാതാക്കില്ല.


ബോധോദയം തലച്ചോറ്‌ ഉണ്ടാക്കുന്ന വേദനയും അസൂയയും ഭയവും ഇല്ലാതാക്കില്ല.


ബോധോദയം ഏറിയാല്‍ അവ തലച്ചോറ്‌ ഉണ്ടാക്കുന്നതാണെന്ന് തിരിച്ചറിയിക്കും എന്ന് മാത്രം.


****


ഇതൊരു ഉള്ളൂ തുറന്ന പറച്ചിലാണ്.


ഉള്ളത്‌ പറയലാണ്.


****


പ്രായോഗിക ജീവിതത്തില്‍ പ്രായോഗികതയുമായി

ഒത്തുപോകാത്ത

ഒരു ബോധോദയത്തെ കുറിച്ച്

പറയരുത്.


അങ്ങനെ പറഞ്ഞുണ്ടാക്കുന്ന

മലമുകളില്‍ മാത്രം നില്‍ക്കുന്ന ബോധോദയം

വെറും കാല്‍പനികത മാത്രമാണ്.

വെറും പെരുമ്പറകൊട്ടല്‍ മാത്രമാണ് .

വെറും ഇല്ലാത്ത, നടക്കാത്ത സ്വപ്നം പറച്ചിലാണ്.


ഇതും ഒരു ഉള്ളൂ തുറന്ന പറച്ചിലാണ്.

ഉള്ളത്‌ പറയലാണ്.

No comments: